Image

സ്വിറ്റ്‌സര്‍ലന്‍ഡ് ലോകത്തെ ഏറ്റവും മികച്ച രാജ്യം

Published on 25 January, 2018
സ്വിറ്റ്‌സര്‍ലന്‍ഡ് ലോകത്തെ ഏറ്റവും മികച്ച രാജ്യം

ബേണ്‍: ലോക രാഷ്ട്രീയ, വ്യവസായ നേതാക്കള്‍ വേള്‍ഡ് ഇക്കണോമിക് ഫോറത്തില്‍ പങ്കെടുക്കാന്‍ ദാവോസിലെത്തുന്‌പോള്‍ അവര്‍ക്ക് ഒന്ന് ഉറപ്പിക്കാം, ലോകത്തെ ഏറ്റവും മികച്ച രാജ്യത്താണ് എത്തിച്ചേര്‍ന്നിരിക്കുന്നതെന്ന്. 

ഏറ്റവും നല്ല രാജ്യങ്ങളുടെ പട്ടികയില്‍ സ്വിറ്റ്‌സര്‍ലന്‍ഡ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. തുടര്‍ച്ചയായ മൂന്നാം വര്‍ഷമാണ് സ്വിറ്റ്‌സര്‍ലന്‍ഡ് ഒന്നാം സ്ഥാനം നേടുന്നത്. കാനഡ രണ്ടാം സ്ഥാനത്തും തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ജര്‍മനി, യുകെ, ജപ്പാന്‍ എന്നീ രാജ്യങ്ങളും സ്ഥാനം പിടിച്ചു.

വിവിധ മാനദണ്ഡങ്ങളുടെ അടിസ്ഥാനത്തില്‍ 80 രാജ്യങ്ങളെ വിലയിരുത്തി ഡിജിറ്റല്‍ ന്യൂസ് സര്‍വീസായ യുഎസ് ന്യൂസ് ആന്‍ഡ് വേള്‍ഡ് റിപ്പോര്‍ട്ടാണ് പട്ടിക തയാറാക്കിയിരിക്കുന്നത്. 21,000 പേര്‍ക്കിടയില്‍ നടത്തിയ സര്‍വേയും ഇതിന് അടിസ്ഥാനമാണ്.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക