Image

വിന്ധം മലയാളി കമ്മ്യൂണിറ്റി ഇന്‍കോര്‍പര്‍ട്ടഡ് വരവേല്‍പ് 2018 ഒരുക്കങ്ങള്‍ തകൃതിയില്‍

Published on 23 January, 2018
വിന്ധം മലയാളി കമ്മ്യൂണിറ്റി ഇന്‍കോര്‍പര്‍ട്ടഡ് വരവേല്‍പ് 2018 ഒരുക്കങ്ങള്‍ തകൃതിയില്‍

മെല്‍ബണ്‍: മലയാളികളുടെ കുട്ടായ്മയായ വിന്ധം മലയാളീ കമ്മ്യൂണിറ്റി ഇന്‍കോര്‍പര്‍ട്ടഡ്,  wmcg വരവേല്‍പ് 2018 വളരെ വിപുലമായ രീതിയില്‍ ആഘോഷിക്കുവാനുള്ള ഒരുക്കങ്ങള്‍ തകൃതിയായി നടന്നു വരുന്നു. മാര്‍ച്ച് 3നു ഡെസ്ടിനി സെന്റര്‍, ഹോപ്പര്‍സ് ക്രോസിംഗ് വച്ചു വൈകിട്ട് നാലിന് പരിപാടികള്‍ ആരംഭിക്കും. കഴിഞ്ഞ പത്തു വര്‍ഷമായി നടന്നു വരുന്ന ആഘോഷം ഈ വര്‍ഷം കൂടുതല്‍ മികവുറ്റതാക്കാന്‍ ആഘോഷ കമ്മിറ്റികള്‍ അഹോരാത്രം പ്രവര്‍ത്തിക്കുകയാണ് .

 wmcgയില്‍ നിന്നുള്ള നൂറില്‍ പരം കുട്ടികളും, നാല്‍പ്പതില്‍ പരം മുതിര്‍ന്നവരും 3 മണിക്കുര്‍ നീളുന്ന വിവിധങ്ങളായ കലാ പരിപാടികള്‍ അവതരിപ്പിക്കും. തിരുവാതിര, വിവിധ ഡാന്‍സ് പ്രോഗ്രാമുകള്‍ , പാട്ടുകള്‍, നാടകങ്ങള്‍ തുടങ്ങി നിരവധി അനവധി പ്രോഗ്രാമുകളാല്‍ അലങ്കൃതമായ ഒരു അവിസ്മരണീയ സായാഹ്നം സ്‌നേഹ വിരുന്നോടുകൂടി അവസാനിക്കും .

കഴിഞ്ഞ പത്തുവര്‍ഷമായി വിന്ധം മലയാളികളുടെ ശബ്ദമാകുവാന്‍ കഴിഞ്ഞിട്ടുണ്ട്, കൗണ്‍സില്‍ ലൈബ്രറിയോടു ചേര്‍ന്ന് സണ്‍ഡേ നടത്തുന്ന മലയാളം ക്ലാസുകള്‍, ശനിയും, ഞായറും ഉള്ള മലയാളം ളാ റേഡിയോ (88.9), കായിക മത്സരങ്ങള്‍ തുടങ്ങി ഒട്ടനവധി പ്രവര്‍ത്തങ്ങള്‍ wmcg ഏറ്റെടുത്തു നടത്തുന്നു .

വരവേല്‍പ് 2018ലേക്ക് എല്ലാ വിന്ധം മലയാളികളെയും സാദരം ക്ഷണിക്കുന്നാതായി പ്രസിഡന്റ് വേണുഗോപാലന്‍ , വൈസ് പ്രസിഡന്റ് ബിജു ഭാസ്‌കരന്‍, സെക്രട്ടറി പ്രദീപ്, ഖജാന്‍ജി മനോജ് , ജോയിന്റ് സെക്രട്ടറി ഹാന്‍സ് തുടങ്ങിയവര്‍ അറിയിച്ചു.



റിപ്പോര്‍ട്ട്: എബി പൊയ്ക്കാട്ടില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക