Image

അമേരിക്കന്‍ മലയാള പുസ്തകങ്ങള്‍ക്ക് ഫൊക്കാന അവസരമൊരുക്കുന്നു

(പി ഡി ജോര്‍ജ് നടവയല്‍, ഫൊക്കാനാ വക്താവ്) Published on 15 January, 2018
അമേരിക്കന്‍ മലയാള പുസ്തകങ്ങള്‍ക്ക്  ഫൊക്കാന അവസരമൊരുക്കുന്നു
ഫിലഡല്‍ഫിയ: അമേരിക്കന്‍ മലയാളി എഴുത്തുകാര്‍ പ്രസിദ്ധീകരിച്ച നോവല്‍, കവിതാ സമാഹരം, കഥാ സമാഹരം, ലേഖന സമാഹാരം എന്നീ വിഭാഗങ്ങളില്‍പ്പെട്ട പുസ്തകങ്ങളില്‍ നിന്ന് ഒരോ വിഭാഗത്തിലും പത്തു വീതം എന്ന പ്രകാരം മെച്ചപ്പെട്ടവ ഏതെന്ന് കേരളത്തിലുള്ള സാഹിത്യ നിരൂപകരെക്കൊണ്ട് മൂല്യ നിര്‍ണ്ണയം നടത്തി, തിരഞ്ഞെടുത്ത്, അത്തരം പുസ്തകങ്ങള്‍ ആഗോള മലയാളി വായനക്കാരുടെ ശ്രദ്ധയില്‍ പെടുത്തുന്നതിനുള്ള നടപടികള്‍çം പുരസ്കാര പ്രോത്സാഹങ്ങള്‍ക്കും ഫൊക്കാനാ സാഹിത്യ സമിതി അവസരങ്ങള്‍ ഒരുക്കും. പുസ്തകങ്ങള്‍ സ്വീകരിക്കുന്ന അവസാന തിയതി 2018 ഏപ്രില്‍ 30. ഏതു വര്‍ഷം പ്രസിദ്ധീകരിച്ച പുസ്തകവും സ്വീകാര്യമാണ്.

അബ്ദുള്‍ പുന്നയൂര്‍ക്കുളമാണ് ഫൊക്കാനാ സാഹിത്യ സമിതി ചെയര്‍മാന്‍. പുസ്തകങ്ങളുടെ രണ്ടു പ്രതി വീതം ഫൊക്കാനാ സാഹിത്യ സമിതി സെക്രട്ടറി പി ഡി ജോര്‍ജ് നടവയലിന്റെ വിലാസ്സത്തില്‍ ലഭ്യമാçക. അയയ്‌ക്കേണ്ട വിലാസ്സം: P D George Nadavayal, 9710 Jeanes Street, Philadelphia, PA, 19115. കേരളത്തിലെ മലയാള സാഹിത്യ ഭാഷാദ്ധ്യാപകരും നിരൂപകരുമാണ്് മൂല്യ നിര്‍ണ്ണയം നടത്തുന്നത്. അതിനാല്‍ ഏപ്രില്‍ 30 -ന് ശേഷം ലഭിക്കുന്ന കൃതികള്‍ ഉള്‍ക്കൊള്ളിക്കുവാന്‍ അവസരമുണ്ടാകുന്നതല്ല. ജൂലയ് 5 മുതല്‍ 7 വരെ ഫിലഡല്‍ഫിയാ വാലീ ഫോര്‍ജ് കണ്‍വെന്‍ഷന്‍ സെന്ററില്‍ നടക്കുന്ന ഫൊക്കാനാ അന്താരാഷ്ട്ര സമ്മേളനത്തില്‍ പങ്കെടുക്കുന്ന സാഹിത്യകാരന്മാരുടെ കൃതികളാണ് അയച്ചുതരേണ്ടത്. ഫൊക്കാനാ പ്രസിഡന്റ് തമ്പി ചാക്കോ, സെക്രട്ടറി ഫീലിപ്പോസ് ഫിലിപ്, ട്രഷറാര്‍ ഷാജി വര്‍ഗീസ്, കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ ബി നായര്‍ എന്നിവര്‍ സംയുക്ത പത്രçറിപ്പില്‍ അറിയിച്ചതാണിക്കാര്യം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക