Image

ഷെറിന്‍ വധം: വെസ്ലിക്കെതിരെ കൊലക്കേസ്; വധ ശിക്ഷ മുതല്‍ ജീവ പര്യന്തം വരെ കിട്ടാം

Published on 12 January, 2018
ഷെറിന്‍ വധം: വെസ്ലിക്കെതിരെ കൊലക്കേസ്; വധ ശിക്ഷ മുതല്‍ ജീവ പര്യന്തം വരെ കിട്ടാം
ഡാളസ്: മൂന്നു വയസുകാരി ഷെറിന്‍ മാത്യുസ് കൊല്ലപ്പെട്ട കേസില്‍ വളര്‍ത്തച്ഛന്‍ വെസ്ലി മാത്യൂസിനെതിരെ (37) ഗ്രാന്‍ഡ് ജൂറിഫസ്റ്റ് ഡിഗ്രി കൊലക്കേസ് ചാര്‍ജ് ചെയ്തു. ഇതിനു പുറമെ തെളിവ് നശിപ്പിക്കല്‍, കുട്ടിയെ പരുക്കേല്പിക്കല്‍, കുട്ടിയെ അപകടാവസ്ഥയിലാക്കല്‍ എന്നീ ചാര്‍ജുകളും ഫയല്‍ ചെയ്തിട്ടുണ്ട്.

കുട്ടിയെ അപകടാവസ്ഥയിലാക്കി പോയി എന്നതിനു (ചില്‍ഡ് എന്‍ഡെയ്ഞ്ചര്‍മന്റ്) വളര്‍ത്തമ്മ സിനി മാത്യൂസിനെയും ഗ്രാന്‍ഡ് ജൂറി ഇന്‍ഡൈക്ട് ചെയ്തു.
വെസ്ലിയുടെ കുറ്റം തെളിഞ്ഞാല്‍ വധശിക്ഷ മുതല്‍ പരോളില്ലാത്ത ജീവപര്യന്തം വരെ ശിക്ഷ ലഭിക്കാം. പരുക്കേല്പിച്ചതിനു 99 വര്‍ഷം വരെ കിട്ടാം.സിനിക്ക് 2 മുതല്‍ 20 വര്‍ഷം വരെ ശിക്ഷ ലഭിക്കാം. 10,000 ഡോളര്‍ പിഴയും.

ഷെറിന്‍ കൊല്ലപ്പെടുകയായിരുന്നു എന്ന് മെഡിക്കല്‍ എക്‌സാമിനര്‍ വിധി എഴുതിയെങ്കിലും എങ്ങനെ കൊല്ലപ്പെട്ടു എന്നു കണ്ടെത്തിയിട്ടില്ല. ഒക്ടോബര്‍ 7-നു കാണാതായ കുട്ടിയുടെ ജഡം 15 ദിവസത്തിനു ശേഷം അഴുകിയ നിലയില്‍ കണ്ടെത്തിയതാണു കാരണം. എന്നാലും ഒരു ആയുധമോ വസ്തുവോ ഉപയൊഗിച്ച് വെസ്ലി കുട്ടിയെ മാരകമായി ഉപദ്രവിച്ചതാനു മരണകാരണമെന്നു ഇന്‍ഡൈക്ട്‌മെന്റില്‍ പറയുന്നു. തെളിവ് നശിപ്പിക്കാന്‍ മ്രുതദേഹം ഒളിപ്പിച്ചു എന്നതാണു രണ്ടാമത്തെ ചാര്‍ജ്.

എന്താണു സംഭവിച്ചതെന്നതിനെപറ്റി തങ്ങള്‍ക്ക് ഏകദേശ ധാരണയുണ്ടെന്നു ഡാലസ് കൗണ്ടി ഡിസ്ട്രിക്ട് അറ്റോര്‍ണി ഫെയ്ത്ത് ജോണ്‍സന്‍ പത്ര സമ്മേളനത്തില്‍ പറഞ്ഞു. അനേഷണം തീരുമ്പൊള്‍ കുടുതല്‍ വിവരം ലഭിക്കുമെന്നു കരുതുന്നതായി അവര്‍ പറഞ്ഞു. ഷെറിനു നീതി ലഭ്യമാക്കും. അതിനായുള്ള പ്രവര്‍ത്തനത്തില്‍ ഒരു അലംഭാവവും കാട്ടില്ല.

വെസ്ലിക്കു വധ ശിക്ഷ നല്‍കണമെന്നു ആവശ്യപ്പെടുമോ എന്നു അവര്‍ വ്യക്തമാക്കിയില്ല. റിച്ചാര്‍ഡ്‌സണ്‍ പോലീസിനും ഇന്ത്യയുടെ ഹൂസ്റ്റണിലെ കോണ്‍സല്‍ ജനറല്‍ അനുപം റെയ്ക്കും അവര്‍ നന്ദി പറഞ്ഞു.

പാല്‍ കുടിക്കാത്തതിനു ശിക്ഷയായി കുട്ടിയെ രാത്രി മൂന്നു മണിക്ക് വീടിനു പുറത്ത് മരത്തിന്റെ ചുവട്ടില്‍ നിര്‍ത്തി എന്നും പതിനഞ്ചു മിനിട്ടു കഴിഞ്ഞപ്പോള്‍ കുട്ടിയെ കണ്ടില്ലെന്നും ആയിരുന്നു വെസ്ലിയുടെ ആദ്യ മൊഴി. 15 ദിവസം കഴിഞ്ഞു മ്രുതദേഹം കണ്ടെത്തിയാപ്പോള്‍ മൊഴി മാറ്റി. പാല്‍ കുടിച്ചപോള്‍ ഷെറിന്‍ ശ്വാസം മുട്ടി മരിച്ചെന്നും മ്രുതദേഹം താന്‍ ഒരു കള്‍ വര്‍ട്ടില്‍ കൊണ്ടു പോയി ഇട്ടുവെന്നും ആയിരുന്നു രണ്ടാമത്തെ മൊഴി.

ഒരു മില്യന്‍ ഡോളര്‍ ജാമത്തിനു ഇപ്പോള്‍ വെസ്ലി കൗണ്ടി ജയിലിലാണു. ഒരു ലക്ഷം ഡോളറിന്റെ ജാമ്യത്തുകക്ക് സിനിയും ജയിലില്‍ തന്നെ.
അവരുടെ സ്വന്തം കുട്ടിയെ അധിക്രുതര്‍ ബന്ധുവീട്ടിലാക്കി. കുട്ടിയെ കണുന്നതില്‍ നിന്ന് ഇരുവരെയും കൊടതി വിലക്കി. 
ഷെറിന്‍ വധം: വെസ്ലിക്കെതിരെ കൊലക്കേസ്; വധ ശിക്ഷ മുതല്‍ ജീവ പര്യന്തം വരെ കിട്ടാംഷെറിന്‍ വധം: വെസ്ലിക്കെതിരെ കൊലക്കേസ്; വധ ശിക്ഷ മുതല്‍ ജീവ പര്യന്തം വരെ കിട്ടാം
Join WhatsApp News
True Christan 2018-01-14 14:58:21
It is possible that both step-parents of Sherrin will get more or less the same punishment, even death penalty being in TX. Great job and congratulations to the Reporter who went there and complained about the inactivity of the Police, and the activist priest and islamic guy an all those Malayalees in the vigil and e malayalee for keep on reporting their activity. Great job, together, All of you can be proud, you guys helped to put 2 Malayalees to the gallows.
keraleeyan 2018-01-14 21:05:07
സത്യ ക്രിസ്ത്യാനീ, ഒരു കുഞ്ഞിനെ കൊന്നതിനു വിഷമം ഒന്നുമില്ലേ? ഉപ്പു തിന്നുന്നവര്‍ വെള്ളം കുടിക്കുന്നു. അതിനു മറ്റുള്ളവരെ പഴി പറഞ്ഞിട്ട് എന്തു കാര്യം? അബദ്ധം സംഭവിച്ചുവെങ്കില്‍ അതു ഏറ്റു പറയുന്നതിനു പകരം നുണക്കഥകള്‍ പറഞ്ഞ് ഇന്ത്യന്‍ സമൂഹത്തെ മൊത്തം നാറ്റിക്കുക കൂടി ചെയ്തു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക