Image

ലോക കേരള സഭ: ആദ്യദിന ചര്‍ച്ചയില്‍ ഹര്‍ത്താല്‍ മുതല്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് വരെ

Published on 12 January, 2018
ലോക കേരള സഭ: ആദ്യദിന ചര്‍ച്ചയില്‍  ഹര്‍ത്താല്‍ മുതല്‍ മെഡിക്കല്‍ ഇന്‍ഷുറന്‍സ് വരെ
ലോക കേരള സഭയുടെ ആദ്യ ദിനത്തിലെ ഉച്ചവരെയുള്ള ആദ്യസെഷനില്‍ പ്രവാസികളും കേരളവും നേരിടുന്ന വിവിധ വിഷയങ്ങള്‍ ഉന്നയിക്കപ്പെട്ടു. ലോക കേരള സഭയോടുള്ള തങ്ങളുടെ കാഴ്ചപ്പാട് വ്യക്തമാക്കുന്ന സെഷനില്‍ രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ കുര്യന്‍, മുന്‍മുഖ്യമന്ത്രി വി.എസ് അച്ച്യുതാനന്ദന്‍ എന്നിവര്‍ സഭാ രൂപീകരണം കേരള വികസനത്തില്‍ ഉാക്കാവുന്ന ഗുണപരമായ മാറ്റങ്ങളിലേക്ക് വിരല്‍ ചൂണ്ടി. 

ഇവരുടെ അഭിപ്രായങ്ങളോട് പൂര്‍ണമായും യോജിച്ചുകൊണ്ടാണ് പിന്നീട് സംസാരിച്ച പ്രവാസി നേതാക്കള്‍ ഉന്നയിച്ചത്. വിവിധ വിഷയങ്ങള്‍ സഭയില്‍ ഉന്നയിച്ചു. ലോക കേരള സഭ  സംസ്ഥാന വികസന ചരിത്രത്തില്‍ പുതിയ അധ്യായം എഴുതിച്ചേര്‍ത്തതായി അവര്‍ പറഞ്ഞു. പ്രവാസികളുടെ ഭാഗത്തുനിന്ന് ആദ്യം സംസാരിച്ച എം.എ യൂസഫലി പ്രവാസി സമ്പത്ത് വികസനത്തിന് കരുത്തുപകരുന്ന നിലയ്ക്ക് വിനിയോഗിക്കേണ്ടതിന്റെ ആവശ്യകത എടുത്തുകാട്ടി. 

നാട്ടിലെത്തുന്ന പ്രവാസികള്‍ ഹര്‍ത്താല്‍ മൂലം ബുദ്ധിമുട്ടുന്ന കാര്യം പരാമര്‍ശിക്കാനും അദ്ദേഹം മറന്നില്ല. മടങ്ങിയെത്തുന്ന പ്രവാസികളുടെ മോശമായ ആരോഗ്യത്തിലേക്കാണ് ഡോ. ആസാദ് മൂപ്പന്‍ വിരല്‍ ചൂണ്ടിയത്. മടങ്ങിയെത്തുന്നവരില്‍ പലര്‍ക്കും അവരുടെ രോഗ ചികില്‍സയ്ക്ക് വേണ്ടി സമ്പാദ്യം മുഴുവന്‍ ചിലവഴിക്കേണ്ട അവസ്ഥയാണെന്നു അദ്ദേഹം പറഞ്ഞു. പ്രവാസി സഹായത്തോടെ വികസന പദ്ധതികള്‍ നടപ്പിലാക്കാനുള്ള അനുകൂല സാഹചര്യം ഒരുക്കാന്‍ ഭരണകൂടവും പ്രതിപക്ഷവും ട്രേഡ് യൂണിയനുകളും ഒരുമിച്ച് പ്രവര്‍ത്തിക്കണം എന്നും സഭയില്‍ സംസാരിച്ചവര്‍ ചൂണ്ടിക്കാട്ടി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക