Image

ഏഴുവയസുകാരിയെ ബലാത്സംഗം ചെയ്‌ത പൊലീസുകാരനെ ജനക്കൂട്ടം മര്‍ദ്ദിച്ചു

Published on 12 January, 2018
ഏഴുവയസുകാരിയെ  ബലാത്സംഗം ചെയ്‌ത പൊലീസുകാരനെ ജനക്കൂട്ടം മര്‍ദ്ദിച്ചു

ഗ്രേറ്റര്‍ നോയിഡ: ഏഴുവയസുകാരിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌ത പൊലീസുകാരനെ ജനക്കൂട്ടം മര്‍ദ്ദിച്ചു. ഗൗതം ബുദ്ധ്‌ നഗറിലെ വാണിജ്യ നികുതി വിഭാഗത്തില്‍ നിയോഗിക്കപ്പെട്ട 45-കാരനായ കോണ്‍സ്റ്റബിള്‍ സുഭാഷ്‌ സിങിനെയാണ്‌ ജനക്കൂട്ടം മര്‍ദ്ദിച്ചത്‌. ഇയാളെ പിന്നീട്‌ പൊലീസ്‌ അറസ്റ്റ്‌ ചെയ്‌തു.

ഇയാള്‍ക്കെതിരെ പോക്‌സോ നിയമപ്രകാരം കേസെടുത്തിട്ടുണ്ട്‌. ബുധനാഴ്‌ച വൈകീട്ട്‌ 3 മണിയോടെയാണ്‌ സംഭവം. ഗ്രേറ്റര്‍ നോയിഡയിലെ സൂരജ്‌പൂരില്‍ താമസിക്കുന്ന സുഭാഷ്‌ സിങ്‌ തന്റെ അയല്‍വീട്ടിലുള്ള കുട്ടിയെയാണ്‌ പീഡിപ്പിച്ചത്‌.



Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക