Image

ലോക കേരള സഭാ സമ്മേളനത്തില്‍ അമേരിക്കന്‍ മലയാളികള്‍ തിളങ്ങി

Published on 12 January, 2018
ലോക കേരള സഭാ സമ്മേളനത്തില്‍ അമേരിക്കന്‍ മലയാളികള്‍ തിളങ്ങി
തിരുവനന്തപുരം: ലോക കേരള സഭയുടെ പ്രഥമ സമ്മേളനത്തിന്റെ ആദ്യദിനമായ വെള്ളിയാഴ്ച അമേരിക്കന്‍ മലയാളികളുടെ സാന്നിദ്ധ്യംഏറെ ശ്രദ്ധേയമായി. സഭയില്‍ അംഗങ്ങളായ ആറു പേര്‍ക്ക് പുറമെപ്രത്യേക ക്ഷണിതാക്കളായി ഒട്ടേറെ പേര്‍ പങ്കെടുത്തു.

അമേരിക്കന്‍ മലയാളികള്‍ക്ക് അധിക്രുതരുടെ ഭാഗത്തു നിന്നും മാധ്യമങ്ങളുടെ ഭാഗത്തു നിന്നും മികച്ച പ്രതികരണമാണു ലഭിച്ചത്. സഭയിലെ അംഗത്വം ഇന്ത്യന്‍ പൗരന്മാര്‍ക്ക് മാത്രമായി ചുരുക്കാതെ കേരള ഡയസ്‌പോറക്ക് അംഗത്വം നല്‍കുന്നത് ആലോചിക്കുമെന്നു അധിക്രുതര്‍ ഉറപ്പു നല്‍കി. 

പ്രവാസി ഭാരതീയ ദിവസില്‍ 150 വര്‍ഷം മുന്‍പ് ഇന്ത്യ വിട്ടവരുടെ പുതിയ തലമുറക്കും പേഴ്‌സണ്‍ ഓഫ് ഇന്ത്യന്‍ ഒറിജിന്‍ എന്ന നിലയില്‍ അംഗത്വമുണ്ട്. അതു പോലെ പേഴ്‌സണ്‍ ഓഫ് കേരളൈറ്റ് ഒറിജിന്‍ (പി.കെ.ഒ.) രൂപപ്പെടണമെന്നു പലരും ആവശ്യപ്പെട്ടു.

ഡോ. എം.വി. പിള്ള, ഡോ. എം. അനിരുദ്ധന്‍, സുനില്‍ തൈമറ്റം, ജോസ് കാനാട്ട്, സതീശന്‍ നായര്‍, ഇ.എം. സ്റ്റീഫന്‍ എന്നിവരാണ് ഇന്ത്യന്‍ പൗരന്മാരെന്ന നിലയില്‍ സഭയില്‍ അംഗങ്ങളായി പങ്കെടുത്തത്

ബേബി ഊരാളില്‍, വര്‍ക്കി ഏബ്രഹാം, ജോസ് കാടാപ്പുറം, മധു കൊട്ടാരക്കര, ഡോ രാംദാസ് പിള്ള, ബെന്നി വാച്ചാച്ചിറ,
 അനിയന്‍ ജോര്‍ജ്, ആനി ലിബു, ജോഷ്വാ ജോര്‍ജ്,പോള്‍ പറമ്പി തുടങ്ങി ഒട്ടേറെ പേര്‍ പ്രത്യേക ക്ഷണിതാക്കളായി പങ്കെടുത്തു

അംഗങ്ങളുടെ പ്രസംഗത്തില്‍ നിന്ന്

ഡോ എം അനിരുദ്ധന്‍

ഇന്ത്യയിലെ കുട്ടികളില്‍ വളര്‍ച്ചാഘട്ടത്തില്‍ പോഷകാംശങ്ങളുടെ കുറവ് മൂലമുള്ള പ്രശ്നങ്ങളുണ്ടാവുന്നുണ്ട്. ലോകാരോഗ്യസംഘടനയുടെ പഠനത്തില്‍ ഇത് വ്യക്തമാക്കുന്നുണ്ട്. ഈ രംഗത്ത് പ്രവാസിയായ തനിക്ക് സംഭാവനകള്‍ നല്കാനാവുമെന്ന് ഗവേഷകനും വ്യവസായിയുമായ ഡോ എം അനിരുദ്ധന്‍ പറഞ്ഞു.

ഡോ ഗീത ഗോപിനാഥ്

മറ്റ് സംസ്ഥാനങ്ങള്‍ക്കും അനുകരിക്കാവുന്ന മാതൃകയാണ് ലോക കേരള സഭ. ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അടക്കമുള്ള ശാസ്ത്ര സാങ്കേതികവിദ്യയിലെ മുന്നേറ്റം തൊഴില്‍ സാധ്യത കുറയ്ക്കുന്നു. ഗള്‍ഫിലെ പ്രതിസന്ധിയും യുഎസിന്റെ പുതിയ നയങ്ങളും തൊഴില്‍ സാധ്യത കുറയ്ക്കുന്നു. സ്ത്രീകളുടെ തൊഴില്‍രംഗത്തെ പങ്കാളിത്തം കുറയുന്നതും ചര്‍ച്ച ചെയ്യേണ്ടതാണ്. ഇത്തരം വെല്ലുവിളികള്‍ ഇനിയും വര്‍ദ്ധിക്കും. ഈ ചര്‍ച്ചകളിലൂടെ ഫലവത്തായ പ്രതിവിധികള്‍ ഉരുത്തിരിയണം.

ബെന്യാമിന്‍

ലോകമെമ്പാടും ജനാധിപത്യം പുതിയ വികസന മാതൃക കൈവരിക്കുന്ന ഈ ഘട്ടത്തില്‍ മലയാളികളെ ഉള്‍പ്പെടുത്തി ലോക കേരള സഭ രൂപീകരിച്ചത് സ്തുത്യര്‍ഹമാണ്. 
പെണ്‍ പ്രവാസം സംബന്ധിച്ച പ്രശ്നങ്ങള്‍ കൂടുതല്‍ ഗൗരവതരമായി സഭയില്‍ ചര്‍ച്ച ചെയ്യപ്പെടണം. സഭയിലെ പ്രവാസികളുടെ പ്രാതിനിധ്യ സ്വഭാവം കൂടുതല്‍ കൃത്യമാക്കണം. പ്രവാസികളുടെ പുനരധിവാസത്തിന് കൂടുതല്‍ ക്രിയാത്മകമായ പരിപാടികള്‍ ആസൂത്രണം ചെയ്യണം. പ്രവാസി സ്വത്ത് അന്യാധീനപ്പെടാതിരിക്കാന്‍ നിയമപരിരക്ഷ വേണം.

ഗള്‍ഫാര്‍ മുഹമ്മദാലി

വിദ്യാഭ്യാസം, ആരോഗ്യം തുടങ്ങിയ മേഖലകളില്‍ കേരളത്തിന്റെ സ്ഥിതി മെച്ചപ്പെടുത്താന്‍ കൂട്ടായ ശ്രമം വേണം. സമയബന്ധിതമായ ഒരു സ്മാര്‍ട്ട് പദ്ധതി ഇതിനായി ഒരുക്കണം. ഖരമാലിന്യ സംസ്‌കരണ രംഗത്തും കൃത്യമായ നയപരിപാടി രൂപീകരിക്കണം. കേരള എന്ന ബ്രാന്റ് ഇപ്പോള്‍ ഗള്‍ഫ് രാജ്യങ്ങളില്‍ മാത്രമാണ് കൂടുതലായി അറിയപ്പെടുന്നത്. മറ്റ് രാജ്യങ്ങളിലെ സര്‍ക്കാരുകളും കേരള ബ്രാന്റുമായി പരിചിതമാവാനുള്ള നടപടികളെടുക്കണം. സംസ്ഥാനത്ത് അടിസ്ഥാന സൗകര്യവികസന രംഗത്തും പ്രവാസികളുടെ സഹകരണം തേടാവുന്നതാണ്.

ശോഭന

സംസ്ഥാനത്തിന് സാംസ്‌കാരിക അംബാസഡര്‍മാരെ തെരഞ്ഞെടുക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്യേണ്ടത് ആവശ്യമാണെന്ന് നര്‍ത്തകിയും നടിയുമായ ശോഭന പറഞ്ഞു. തിരിച്ചെത്തുന്ന പ്രവാസികളെ സംസ്ഥാനത്തിന് മുതല്‍ക്കൂട്ടായി കരുതണമെന്നും ശോഭന പറഞ്ഞു.

ഗോകുലം ഗോപാലന്‍

പ്രവാസി നിക്ഷേപങ്ങള്‍ സംരക്ഷിക്കാനും പ്രവാസികളുടെ വ്യവസായങ്ങള്‍ സുഗമമായി പ്രവര്‍ത്തിക്കാനുമുള്ള സാഹചര്യം ഒരുക്കണം. ഇതിനായി ഒരു കമ്മിറ്റി രൂപീകരിക്കണം

ബോസ് കൃഷ്ണമാചാരി

സംസ്ഥാനത്തെ കലാ സാംസ്‌കാരിക മേഖലയില്‍ കൂടുതല്‍ നിക്ഷേപം ആവശ്യമാണ്. ഈ നിക്ഷേപം സമ്പദ് വ്യവസ്ഥയ്ക്ക് ഉണര്‍വ് പകരും. തൊഴില്‍ - വരുമാനസാധ്യത വര്‍ദ്ധിപ്പിക്കുകയും വാണിജ്യ നിക്ഷേപരംഗത്തെ ത്വരിതപ്പെടുത്തുകയും ചെയ്യും. പാര്‍ശ്വവത്കരിക്കപ്പെട്ടവരെ മുഖ്യധാരയിലേക്കെത്തിക്കാനും കലാരംഗത്തെ നിക്ഷേപത്തിന് കഴിയും. മാതൃകാ സംസ്ഥാനമാവാന്‍ കേരളത്തിനും പ്രവാസികള്‍ക്കും ഒന്നു ചേര്‍ന്ന് പ്രവര്‍ത്തിക്കാമെന്നും ബോസ് കൃഷ്ണമാചാരി പറഞ്ഞു.

എ വി അനൂപ്

ഇന്ത്യയ്ക്കകത്തെ മലയാളികളുടെ യാത്രാപ്രശ്നം പരിഹരിക്കാന്‍ നടപടികളെടുക്കണം. കലാ സാംസ്‌കാരിക രംഗത്ത് പ്രവാസികളുടെ സംഭാവനകള്‍ പ്രോത്സാഹിപ്പിക്കാനായി പ്രവാസി യുവജനോത്സവം നടത്താവുന്നതാണ്. ആയുര്‍വേദരംഗത്തും ആയുര്‍വേദ ടൂറിസം രംഗത്തും നിക്ഷേപം പ്രോത്സാഹിപ്പിക്കണം

നിലമ്പൂര്‍ ആയിഷ

പ്രവാസികളായ സ്ത്രീ തൊഴിലാളികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നടപടികളെടുക്കണമെന്ന് നിലമ്പൂര്‍ ആയിഷ പറഞ്ഞു. വിദേശത്ത് സ്ത്രീ തൊഴിലാളികള്‍ക്ക് പലപ്പോഴും ശാരീരിക- മാനസിക പീഡനം നേരിടേണ്ടി വരുന്നു. ഈ പ്രശ്നത്തില്‍ ഫലപ്രദമായി ഇടപെടാനുള്ള നീക്കം ഉണ്ടാകണം.

റസൂല്‍ പൂക്കുട്ടി

കേരളത്തിലെ സര്‍ക്കാരും പ്രവാസികളും തമ്മിലുള്ള ദൂരം കുറയ്ക്കുന്നതായിരിക്കും ലോക കേരള സഭ. പ്രശസ്ത വ്യവസായിയായ യൂസഫലിയും ആടുജീവിതത്തിലെ കഥാനായകന്‍ നജീബും ലോക കേരളസഭയില്‍ പ്രതിനിധികളാണ്. നജീബിനെപ്പോലുള്ള സാധാരണക്കാരുടെ പങ്കാളിത്തം ലോക കേരളസഭയി ലെ ഓരോ തീരുമാനങ്ങളിലും ഉണ്ടാകും.

ആശ ശരത്
സ്‌കൂള്‍ പഠനത്തിനു ശേഷം കല പ്രധാനവിഷയമായി പഠിക്കാനുള്ള സാഹചര്യം പ്രവാസിക്കില്ല. ഇതിനുള്ള സംവിധാനം വേണം. ഇതിനായി കേരളത്തിലെ വിവിധ സര്‍വകലാശാലകളുടെ സെന്ററുകള്‍ വിദേശത്ത് ആരംഭിക്കണം. റിക്രൂട്ട്മെന്റ് എജന്‍സികളുടെ ചതിയില്‍ പെട്ട് വിദേശത്തെത്തുന്ന സ്ത്രീകള്‍ എറെയുണ്ട്. പ്രവാസികളുടെ തൊഴില്‍സ്ഥലത്തെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ ആരെ സമീപിക്കണം എന്ന ഒരു പരിശീലനം വിദേശത്തേക്ക് പോകുന്നതിന് മുമ്പ് നല്കണം.

ശശികുമാര്‍

മലയാളി പ്രവാസികളുടെ സാമ്പത്തിക നിക്ഷേപം മാത്രമല്ല, സാമൂഹ്യ, സാംസ്‌കാരിക നിക്ഷേപങ്ങളും പ്രോത്സാഹിപ്പിക്കണം. പ്രവാസികളുടെ പുതിയ തലമുറയ്ക്ക് മലയാള ഭാഷ അന്യമാണ്. ഇത്തരമൊരു തലമുറയ്ക്ക് നാടിനോടും സംസ്‌കാരത്തോടുമുള്ള അടുപ്പം തോന്നാന്‍ എന്തു ചെയ്യാമെന്നപരിശോധിക്കണം.

പ്രൊഫ എ എം മത്തായി

സംസ്ഥാനത്ത് ആരംഭിച്ച അന്താരാഷ്ട്ര നിലവാരമുള്ള സെന്റര്‍ ഫോര്‍ മാത്തമറ്റിക്കല്‍ സയന്‍സ് കാര്യക്ഷമമായി നോക്കിനടത്താനുള്ള സാഹചര്യം സൃഷ്ടിക്കണം

പ്രിയ പിള്ള

തീരുമാനം കൈക്കൊളളുന്നതില്‍ കൂടുതല്‍ ജനപ്രാതിനിധ്യം ഉറപ്പു വരുത്തുന്ന സംവിധാനമാണ് ലോക കേരള സഭയുടെ രൂപീകരണത്തിലൂടെ നടന്നത്. സാമൂഹ്യ, പാരിസ്ഥിതിക പ്രശ്നങ്ങള്‍ സഭ അനുഭാവപൂര്‍വം കൈകാര്യം ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രിയ പിള്ള പറഞ്ഞു.
ലോക കേരള സഭാ സമ്മേളനത്തില്‍ അമേരിക്കന്‍ മലയാളികള്‍ തിളങ്ങിലോക കേരള സഭാ സമ്മേളനത്തില്‍ അമേരിക്കന്‍ മലയാളികള്‍ തിളങ്ങിലോക കേരള സഭാ സമ്മേളനത്തില്‍ അമേരിക്കന്‍ മലയാളികള്‍ തിളങ്ങിലോക കേരള സഭാ സമ്മേളനത്തില്‍ അമേരിക്കന്‍ മലയാളികള്‍ തിളങ്ങിലോക കേരള സഭാ സമ്മേളനത്തില്‍ അമേരിക്കന്‍ മലയാളികള്‍ തിളങ്ങിലോക കേരള സഭാ സമ്മേളനത്തില്‍ അമേരിക്കന്‍ മലയാളികള്‍ തിളങ്ങിലോക കേരള സഭാ സമ്മേളനത്തില്‍ അമേരിക്കന്‍ മലയാളികള്‍ തിളങ്ങിലോക കേരള സഭാ സമ്മേളനത്തില്‍ അമേരിക്കന്‍ മലയാളികള്‍ തിളങ്ങിലോക കേരള സഭാ സമ്മേളനത്തില്‍ അമേരിക്കന്‍ മലയാളികള്‍ തിളങ്ങിലോക കേരള സഭാ സമ്മേളനത്തില്‍ അമേരിക്കന്‍ മലയാളികള്‍ തിളങ്ങിലോക കേരള സഭാ സമ്മേളനത്തില്‍ അമേരിക്കന്‍ മലയാളികള്‍ തിളങ്ങിലോക കേരള സഭാ സമ്മേളനത്തില്‍ അമേരിക്കന്‍ മലയാളികള്‍ തിളങ്ങിലോക കേരള സഭാ സമ്മേളനത്തില്‍ അമേരിക്കന്‍ മലയാളികള്‍ തിളങ്ങിലോക കേരള സഭാ സമ്മേളനത്തില്‍ അമേരിക്കന്‍ മലയാളികള്‍ തിളങ്ങി
Join WhatsApp News
അറക്കല്‍ അബു. 2018-01-12 10:52:04

ഈ സ്വയം നേതാക്കള്‍ ചമന്ച് തിളങ്ങിയ അമേരിക്കന്‍ മലയാളികളുടെ പ്രകടനം കണ്ട് ഞാന്‍ വല്ലാതെ ഹര്‍ഷപുളകിതനായിപ്പോയി !!!! പണ്ടാരാണ്ട് പറഞ്ഞത് പോലെ ശുനകന്‍ കൊച്ചിക്ക്‌ പോയതുപോലെ. ഏറ്റത്തിനു അങ്ങോട്ടും ഇറക്കത്തിന് ഇങ്ങോട്ടും. ഇവരൊക്കെ അവതരിപ്പിച്ച പ്രബന്ധങ്ങള്‍ കണ്ടിട്ട് പിണറായി വിജയന്‍ വല്ല ബിരുദാനന്തര ബിരുദം നല്‍കാതിരുന്നത് വായനക്കാരുടെ ഭാഗ്യം. 

Philip 2018-01-12 13:10:30
അമേരിക്കയിലെ മലയാളികൾ ഇവർക്ക് നല്ലൊരു സ്വീകരണം ഒരുക്കണം....അമേരിക്കയിലെ യും കേരളത്തിലെയും പ്രഗത്ഭരെ ഇതിൽ പങ്കെടുപ്പിക്കണം....
നാരദന്‍ 2018-01-12 15:01:25
൯൦ ഡിഗ്രി ഉള്ളപോള്‍  നെഹ്‌റു കോട്ട് , ഓവര്‍  കോട്ട് , വെസ്റ്റ്‌ ഒക്കെ ഇട്ട കുറെ പുങ്കന്‍ മാര്‍ , വിവരം ഉള്ളവര്‍ മുണ്ട് +ഷര്‍ട്ട്‌ ഓര്‍ പാന്റ്സ്+ഷര്‍ട്ട്‌ .
തിളങ്ങാന്‍ എന്താ ഇവരുടെ തലയില്‍ ടൂബ് ലൈറ്റ്  ഉണ്ടോ 
ഇന്ത്യൻ അമേരിക്കൻ 2018-01-12 23:16:28
ഇൻഡ്യാക്കാരടക്കമുള്ള കുടിയേറ്റക്കാർ 'ഷിറ്റ് ഹോളിൽ' നിന്ന് വന്നവരാണെന്ന് അമേരിക്കൻ വർഗ്ഗീയവാദി പ്രസിഡണ്ട് ട്രമ്പ് പറഞ്ഞിട്ട് ഒരക്ഷരം മിണ്ടാതെ നേരെ കേരളത്തിലേക്ക് കടന്നു കളഞ്ഞ ലോകസഭാംഗങ്ങളും പിന്നെ ക്ഷണിക്കപ്പെട്ട നോക്കുകുത്തികളും അമേരിക്കയിലുള്ള മലയാളികളോട് കാണിച്ചത് ഏറ്റവും വലിയ വിശ്വാസ വഞ്ചനയാണ്.  ഇവർക്ക് എങ്ങനെ വിദേശ മലയാളികളുടെ താത്പര്യങ്ങളെ കാത്ത് സൂക്ഷിക്കാൻ കഴിയും ?  ഇവരുടെ ഉദ്ദേശ്യം എന്ന് പറയുന്നത് സ്വന്തം പേരും പെരുമയും അല്ലാതെ മറ്റൊരു ലക്ഷ്യവുമില്ല.  ഇവരിൽ മിക്കവരും, ഇന്ത്യൻ പൗരത്വം ത്യജിച്ച് അമേരിക്കൻ പൗരത്വം സ്വീകരിച്ചവരാണ്.  ഇവന്റെയൊക്ക ഇത്തരം പ്രവർത്തികാരണമാണ് ട്രംപ് എന്ന വർഗ്ഗീയവാദി ബ്ലാക്ക് ബ്രൗൺ തുടങ്ങിയ നിറത്തിൽപെട്ടവരെ  'തീട്ടകുഴിയിൽ " നിന്ന് വന്നവർ എന്ന് വിളിച്ചത്. ദയവ് ചെയ്ത് നിങ്ങൾ ഇങ്ങോട്ട് തിരിച്ചു വരാതെ അവിടെ താമസിച്ചുകൊൾക. നിങ്ങളുടെ സന്തതികൾക്ക് നിങ്ങളുടെ ' താളം തെറ്റിയ മനസ്സിനെക്കുറിച്ചറിയാം . അവർ നിങ്ങൾ ഉണ്ടാക്കി ഉണ്ടാക്കി വച്ചിട്ടുപോയ  ഊരാക്കുടുക്ക് (ട്രംപിന് വോട്ടു ചെയ്‍തത് ) അഴിച്ച് അമേരിക്കയിൽ ജീവിച്ചു കൊള്ളും. 

സിൽക്ക് ഷർട്ട് ഇട്ട് ലൈറ്റിന്റെ  കീഴിൽ നിന്നാൽ ഏത് പോത്തും തിളങ്ങും . അതുകൊണ്ട് തിളങ്ങി വിളങ്ങി എന്നൊക്കെ പറഞ്ഞു ഞങ്ങളെ വേരുട്ടാൻ നോക്കണ്ട .  നിങ്ങൾ ഇത്രയും പേർ പോയികിട്ടിയതു കൊണ്ട് ഒരു പക്ക്ഷേ  ട്രംപ്  പറഞ്ഞ വാക്ക് പിൻവലിച്ചേക്കും 
George Varghese in FB 2018-01-15 10:12:19

George Varghese. on കേരള മഹാ സഭ 

Kindly let me know the objective of such Sabha/ meetings. For sure such meetings are useless for an ordinary NRI who work hard in the desert. I think none of the delegates might have ever stepped out of their posh Air conditioned offices in the Middle East, not paid salary regularly for the staff, never bothered about the condition in labour Camps. 
The only objective of the delegates is to make friendship with Chief Minister / political leadership for their personal benefit, take photographs with Chief Minister, stay in five star hotels at government expense , present nice power point presentations , study reports , etc and leave.

George Abraham
5 hrs
ly a handful of opposition MLAs/MPs attended the Loka Kerala Sabha. Others kept their named/designated chairs empty. The Political Cataract prevented them to see the Fact - except a few, most of the delegates have no political allegiance or affiliation. We are high-profile Malayalee NRIs who have made comment-able achievements overseas by successfully fighting with all odds, with determination & hard work and bring money into the State; not the way you got into the 'Political Power Chairs' in a fine morning. On Channel debates now, you asks without any shame, "What did our State get after spending 5 crores ?". My dear friends, it's only 5 crores while we bring 68 lakh Crores every year, and at least an appreciation for the raw flesh we burn in 45C Heat or freeze in -10C Snow, overseas.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക