Image

ലോക കേരള സഭ തുറന്നു; ജനാധിപത്യ വിപ്ലവം, ലോകത്തിനു മറ്റൊരു മോഡല്‍ (കുര്യന്‍ പാമ്പാടി)

Published on 12 January, 2018
ലോക കേരള സഭ തുറന്നു; ജനാധിപത്യ വിപ്ലവം, ലോകത്തിനു മറ്റൊരു മോഡല്‍ (കുര്യന്‍ പാമ്പാടി)
വിദ്യാഭ്യാസത്തിലൂടെയും ആരോഗ്യ സംരക്ഷയിലൂടെയും ലോകത്തിനു 'കേരള മോഡല്‍' സംഭാവന ചെയ്ത കേരളം, ആഗോള മലയാളികളെ ഒന്നിച്ചു കൊണ്ടു വരുന്നതില്‍ ലോകത്തിനു മറ്റൊരു മാതൃക കൂടി സംഭാവന ചെയ്തു.

കേരള നിയമസഭാ അംഗങ്ങളെയും പാരലമെന്റ് അംഗങ്ങളെയും കേരളത്തിന് പുറത്തും ഇന്ത്യക്കു പുറത്തുമുള്ള മലയാളികളുടെ പ്രതിനിധികളെയും ഉള്‍പെടുത്തി 351 പേരടങ്ങിയ കേരള ലോക സഭ മുഖ്യമന്ത്രിപിണറായി വിജയന്‍ തിരുവനന്തപുരത്ത്‌ നിയമസഭാ മന്ദിരത്തില്‍ വെള്ളിയാഴ്ച്ച ഉദ്ഘാടനം ചെയ്തു.

പ്രതിപക്ഷ നേതാവ് രമേശ്‌ചെന്നിത്തല, രാജ്യസഭാ ഉപാധ്യക്ഷന്‍ പി.ജെ.കുര്യന്‍, വി.എസ്. അച്യു താനന്ദന്‍, വയലാര്‍ രവി തുടങ്ങിയവര്‍ ഭാഗഭാക്കുകളായി.

സീറ്റ്‌ വളരെ പിന്നിലായതില്‍ പ്രതിഷേധിച്ച്  ഇറങ്ങിപ്പോയ പ്രതിപക്ഷ ഉപനേതാവ് എം.കെ. മുനീര്‍ മടങ്ങി വന്നു മുന്‍ നിരയില്‍ സ്ഥാനം പിടിച്ചതായിരുന്നു ആദ്യത്തെ ഒരു കല്ലുകടി. “ഞാന്‍ ഇനി ഗള്‍ഫില്‍ പോയി പണമുണ്ടാക്കി ബിസിനസ്സ്കാരനായി മടങ്ങി വരാം" വ്യവസായികളുടെ പിന്നില്‍ സീറ്റ് കിട്ടിയതില്‍ ഖിന്നനായി മുനീര്‍ തുറന്നടിക്കുകയും ചെയ്തു.

മറുനാടന്‍ മലയാളികളില്‍ നിന്ന്‌ തെരഞ്ഞെടുക്കപ്പെട്ടവര്‍ പലരും കടലാസു സംഘടനകളുടെ ആളുകള്‍ ആണെന്നും അവരില്‍ തന്നെ ഇടത്തു രാഷ്ട്രീയം കളിക്കുന്നവരും ക്രിമിനല്‍ കേസുകളില്‍പെട്ടവരും ഉണ്ടെന്നും ലോകത്തി ന്‍റെ വിവിധ കോണുകളില്‍ നിന്ന് പരാതി ഉയര്‍ന്നു. എന്നാല്‍ ഇതു ഒരു തുടക്കം മാത്രമാണെന്നും കുറ്റവും കുറവും പരിഹരിച്ചു മുന്നോട്ടു പോകുമെന്നുമുള്ള മുഖ്യമന്ത്രിയുടെ ആമുഖ പ്രസംഗത്തിലെ ഉറപ്പു വിമര്‍ശകരെ തണുപ്പിക്കുന്നതായിരുന്നു..

അമേരിക്കന്‍ വന്‍കര, യുറോപ്പ്, ഗള്‍ഫ് നാടുകള്‍, കിഴക്കന്‍ ഏഷ്യ തുടങ്ങി ലോകമാസകലം പടര്‍ന്ന മലയാളികളെ കൂടാതെ കേരളത്തിന് പുറത്ത് ഇതര സംസ്ഥാനങ്ങളില്‍ തമ്പടിച്ചിട്ടുള്ള ലക്ഷക്കണക്കിന് മലയാളികളെയും ഒന്നിച്ചു കൊണ്ടുവരാനുള്ള ഈ ഉദ്യമം ചരിത്രത്തില്‍ ആദ്യമാണെന്ന് മുഖ്യമന്ത്രി പറഞ്ഞു. “ഇന്ത്യക്കും ഇതര സംസ്ഥാനങ്ങള്‍ക്കും ഇത് മാതൃകയായി തീരട്ടെ"'

“കേരളം വളരുന്നു പശ്ചിമഘട്ടങ്ങളെ കേറിയും കടന്നും ചെന്നന്യമാം രാജ്യങ്ങളില്‍" എന്ന മഹാകവി പാലായുടെ വരികള്‍ ഉധരിച്ചു കൊണ്ടാണ് മുഖ്യമന്ത്രി പ്രസംഗം ആരംഭിച്ചത്. കേരളത്തിന്‍റെ ജനാധിപത്യവല്‍കരണ പ്രക്രിയയില്‍ ഏറ്റവും പുതിയ ഘട്ടമായി ലോക കേരള സഭയെ കാണണം. കേരളത്തിന്‍റെ പൊതുക്കാര്യങ്ങളില്‍ പുറത്തുള്ള കേരളീയരുടെ അഭിപ്രായങ്ങള്‍ കേള്‍ക്കാനും അവരുടെ പങ്കാളിത്തവും പ്രാതിനിധ്യവുംഉറപ്പാക്കാനുമുള്ള  വേദിയാണിത്"   മുഖ്യമന്ത്രി പറഞ്ഞു.

"ഇന്ത്യയില്‍ ഏറ്റം ആദ്യമായും ഏറ്റം കൂടുതലായും ആഗോളവല്‍കൃതമായ സംസ്ഥാനം കേരളമാണ്. കേരള ത്തിന്‍റെ ആഗോള വിജയത്തിന്‍റെ അടിസ്ഥാന മാധ്യമം പ്രവാസി സമൂഹമാണ്. കേരളത്തില്‍ നിന്ന് കയറ്റുമതി ചെയ്യുന്ന സാധനങ്ങളുടെയും സേവനങ്ങളുടെയും പ്രധാന ഉപഭോക്താക്കളും ഈ പ്രവാസി സമൂഹം തന്നെ. “ മുഖ്യമന്ത്രി ഓര്‍മിപ്പിച്ചു.

ഏറ്റം പുതിയ കണക്കനുസരിച്ചു കേരളത്തിന്‍റെ ജനസംഖ്യ 3.34 കോടിയാണ്. കേരളത്തിനു പുറത്തുള്ള കേരളീയരുടെ സംഖ്യ അമ്പത് ലക്ഷം വരും. ഇവരെയെല്ലാം കൂടി പ്രതിനിധീകരിക്കുന്നതാണ് 351 പേരുടെ കേരള ലോകസഭ എന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. രണ്ടുവര്‍ഷത്തില്‍ ഒരിക്കല്‍ സഭ വിളിച്ചുകൂട്ടും. ഓരോ തവണയുംപുതിയ പുതി യമുഖങ്ങള്‍ സഭയില്‍ ഉണ്ടാവും. ഏറ്റം പുതിയ നിയമസഭാ സാമാജികരും എം.പി.മാരും ഉള്‍പ്പെടെ.

ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ പ്രവാസി മലയാളികള്‍ ഉള്ളത് കര്‍ണാടകയിലാണ്- 33 ശതമാനം പേര്‍. രണ്ടാമത് തമിഴ്‌നാട് 17 ശതമാനം. അമേരിക്കയില്‍ 3.4, യുറോപ്പില്‍ 2.4, സിംഗപ്പൂര്‍, മലേഷ്യ, ആഫ്രിക്ക 1.4 .

“കേരളം ലോകം മുഴുവനുമുണ്ട്. ലോകം മുഴുവന്‍ കേരളത്തിലുണ്ട്" മഞ്ജൂ വാരിയര്‍  പ്രചാരണ വീഡിയോയില്‍ ചൂണ്ടിക്കാട്ടി. അഞ്ചുകോടി രൂപയാണ് 
കേരള ലോക സഭ  ബജറ്റ്.

കേരള ലോക സഭ സ്ഥിരമായ ഒരു വേദിയായിരിക്കും. മറുനാടന്‍ മലയാളി പ്രതിനിധികളെ നോമിനേറ്റു ചെയ്താണ് കേരള ലോകസ ഭ രൂപവല്‍ക്കരിച്ചത്. സ്പീക്കര്‍ പി. ശ്രീരാമകൃഷ്ണന്‍റെ നേതൃത്വത്തില്‍ ഏഴംഗ പ്രിസീഡിയം നടപടികള്‍ നിയന്ത്രിച്ചു. ചീഫ് സെക്രട്ടറിയാണ് ലോക കേരള സഭയുടെ സെക്രട്ടറി ജനറല്‍. ആദ്യമായി പോള്‍ ആന്റണി.

'ആടുജീവിതം' രചിച്ച ബന്യാമിനും ആ നോവലിലെ യഥാര്‍ത്ഥ നായകന്‍ നജീബും (ബഹറിന്‍) ശ്രദ്ധേയരായ സദസ്യരില്‍ ഉള്‍പ്പെട്ടു. 'ടേക്ക് ഓഫ്' എന്ന സിനിമയിലെ യഥാര്‍ത്ഥ നായിക മരീന ജോസ് മറ്റൊരാള്‍. മല്ലിക സാരാഭായി, ഇ.സി.ജി. സുദര്‍ശന്‍, ജസ്റ്റിസ് കെ. ജി. ബാലകൃഷ്ണന്‍, സച്ചിതാനന്ദന്‍, എം മുകുന്ദന്‍, കെ.ജെ. യേശുദാസ്, ഡോ.കെ.എം. ചെറിയാന്‍, എം.എസ്. സ്വാമിനാഥന്‍,എം.എസ്..വല്യത്താന്‍, നിലമ്പൂര്‍ ആയിഷ, ടി.ജെ.എസ്. ജോര്‍ജ്, അനിത നായര്‍, എം.എ. യുസഫലി, കെ.എസ്.ചിത്ര, രേവതി, ഡോ.ഗീവര്‍ ഗിസ്‌ജോസഫ്, ക്രിസ് ഗോപാലകൃഷ്ണന്‍,  ഗീതാ ഗോപിനാഥ് തുടങ്ങിയവരും ക്ഷണിതാക്കളില്‍ ചിലര്‍.

സമ്മേളനം ശനിയാഴ്ച സമാപിക്കും. നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ മുഖ്യമന്ത്രി അധ്യക്ഷത വഹിക്കും. ഗവര്‍ണര്‍ പി. സദാശിവം ഉദ്ഘാടനം ചെയ്യും.

സമ്മേളനത്തിന് വഴിത്താരയിട്ടുകൊണ്ട് കൊല്ലത്ത് ലോക മാധ്യമ സംഗമവും തിരുവനതപുരത്ത് കനകക്കുന്നില്‍ വസന്തോത്സവവും നടന്നു. മലയാളം മിഷന്‍റെ ആഭിമുഖ്യത്തില്‍ 'നവോത്ഥാനത്തിലെ പ്രവാസി സ്വാധീനം' എന്ന വിഷയത്തില്‍ വി.ജെ. ടി. ഹാളില്‍ സെമിനാറും.
ലോക കേരള സഭ തുറന്നു; ജനാധിപത്യ വിപ്ലവം, ലോകത്തിനു മറ്റൊരു മോഡല്‍ (കുര്യന്‍ പാമ്പാടി)ലോക കേരള സഭ തുറന്നു; ജനാധിപത്യ വിപ്ലവം, ലോകത്തിനു മറ്റൊരു മോഡല്‍ (കുര്യന്‍ പാമ്പാടി)ലോക കേരള സഭ തുറന്നു; ജനാധിപത്യ വിപ്ലവം, ലോകത്തിനു മറ്റൊരു മോഡല്‍ (കുര്യന്‍ പാമ്പാടി)ലോക കേരള സഭ തുറന്നു; ജനാധിപത്യ വിപ്ലവം, ലോകത്തിനു മറ്റൊരു മോഡല്‍ (കുര്യന്‍ പാമ്പാടി)ലോക കേരള സഭ തുറന്നു; ജനാധിപത്യ വിപ്ലവം, ലോകത്തിനു മറ്റൊരു മോഡല്‍ (കുര്യന്‍ പാമ്പാടി)ലോക കേരള സഭ തുറന്നു; ജനാധിപത്യ വിപ്ലവം, ലോകത്തിനു മറ്റൊരു മോഡല്‍ (കുര്യന്‍ പാമ്പാടി)ലോക കേരള സഭ തുറന്നു; ജനാധിപത്യ വിപ്ലവം, ലോകത്തിനു മറ്റൊരു മോഡല്‍ (കുര്യന്‍ പാമ്പാടി)ലോക കേരള സഭ തുറന്നു; ജനാധിപത്യ വിപ്ലവം, ലോകത്തിനു മറ്റൊരു മോഡല്‍ (കുര്യന്‍ പാമ്പാടി)ലോക കേരള സഭ തുറന്നു; ജനാധിപത്യ വിപ്ലവം, ലോകത്തിനു മറ്റൊരു മോഡല്‍ (കുര്യന്‍ പാമ്പാടി)ലോക കേരള സഭ തുറന്നു; ജനാധിപത്യ വിപ്ലവം, ലോകത്തിനു മറ്റൊരു മോഡല്‍ (കുര്യന്‍ പാമ്പാടി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക