Image

ഹൂസ്റ്റനില്‍ മകരവിളക്ക്

ശങ്കരന്‍കുട്ടി Published on 12 January, 2018
ഹൂസ്റ്റനില്‍ മകരവിളക്ക്
ഹൂസ്റ്റണ്‍: ശ്രീ ഗുരുവായൂരപ്പന്‍ ക്ഷേത്രത്തിലെ ശ്രീധര്‍മ്മശാസ്താ നടയില്‍ 2018 ജനുവരി മാസം 14 ഞായറാഴ്ച ആചാര അനുഷ്ഠാനങ്ങളോടെ മകരവിളക്ക് ഉത്സവം ആഘോഷിക്കപ്പെടുന്നു. അയ്യപ്പഭജന, അഷ്ടോത്തരം, ദീപാരാധന, പടിപൂജ എന്നീ ആചാരങ്ങള്‍ ഈ ഉത്സവത്തിന്റെ പ്രത്യേകതകളാണ്. ശ്രീ. സത്യന്‍പിള്ള, ശ്രീ.ബിജു മോഹന്‍ എന്നിവരുടെ നേതൃത്വത്തിലുള്ള ഭക്തിസാന്ദ്രമായ ഭജനയും താളമേളാദികളോടുകൂടിയുള്ള ദീപാരാധനയും ചുറ്റുവിളക്കും വൈകുന്നേരം 8.45 ന് പടിപൂജയും കഴിഞ്ഞ് ഹരിവരാസനം പാടി ശ്രീധര്‍മ്മശാസ്താവിനെ പള്ളിയുറക്കുന്നതോടെ മകരവിളക്കിന് പൂര്‍ണ്ണതയാകും തുടര്‍ന്ന് പ്രസാദ വിതരണവും ഉണ്ടായിരിക്കും. പുഷ്പാഭിഷേകം, ത്രികാല പൂജ, അയ്യപ്പവിളക്ക്, പടിപൂജ, അന്നദാനം എന്നിവ നടത്താനാഗ്രഹിക്കുന്ന ഭക്തജനങ്ങള്‍ കാലേകൂട്ടി പേര് രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. ഹൂസ്റ്റണ്‍ നിവാസികളായ എല്ലാ ഭക്തജനങ്ങളുടേയും സകുടുംബ സാന്നിദ്ധ്യം കൊണ്ട് ഈ ഉത്സവം സമ്പന്നമാക്കേണമേ എന്ന് അഭ്യര്‍ത്ഥിച്ചു കൊള്ളുന്നു. വിശദ വിവരങ്ങള്‍ക്ക് ബന്ധപ്പെടുക. 713 729 8994 or ഡോ.ബിജു പിള്ള, 832 247 3411(പ്രസിഡന്റ്), ശ്രീ.ശശിധരന്‍ നായര്‍(വൈസ് പ്രസിഡന്റ്) 832 860 0371


ഹൂസ്റ്റനില്‍ മകരവിളക്ക്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക