Image

അടയാളങ്ങളെ തിരിച്ചറിയുക: ഫാ. പി.ടി തോമസ്

ജോര്‍ജ് തുമ്പയില്‍ Published on 12 January, 2018
അടയാളങ്ങളെ തിരിച്ചറിയുക: ഫാ. പി.ടി തോമസ്
ന്യൂയോര്‍ക്ക്: ''ദൈവം തരുന്ന അടയാളങ്ങളെ തിരിച്ചറിയാന്‍ സാധിക്കാത്തതാണ് ഇന്നത്തെ മനുഷ്യന്റെ പ്രശ്‌നം. വി. വേദപുസ്തകം നിറയെ അടയാളങ്ങളുണ്ട്. നാമത് കാണാന്‍ ശ്രമിക്കുന്നുണ്ടോ എന്നാണ് ചിന്തിക്കേണ്ടത്. ദൈവത്തെ അന്വേഷിച്ച് തിരക്കുന്നവര്‍ക്ക് ദൈവം പ്ലാനും പദ്ധതിയും കാട്ടിക്കൊടുക്കും.''. വെസ്റ്റ് ചെസ്റ്റര്‍ ഏരിയയിലെ ഓര്‍ത്തഡോക്‌സ് പള്ളികളുടെ  സംയുക്ത ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളില്‍ മുഖ്യാതിഥിയായി സന്ദേശം നല്‍കി കൊല്‍ക്കൊത്ത ഭദ്രാസനത്തില്‍ നിന്നുള്ള വാഗ്മിയും പ്രാസംഗികനുമായ ഫാ. പി.ടി തോമസ് ഉദ്‌ബോധിപ്പിച്ചു.
പണം, പവ്വര്‍, എല്ലാം നമുക്കുണ്ട്. ഹവ്വാക്ക് പറ്റിയത് തന്നെയാണ് നമുക്കും പറ്റുന്നത്. ഉള്ളതില്‍ സന്തോഷം കണ്ടെത്താന്‍ കഴിയുന്നില്ല. അനിശ്ചിതത്വമാണ് നമ്മെ മുന്നോട്ട് നയിക്കുന്നത്. ദൈവത്തെ തിരിച്ചറിയുവാന്‍, ദൈവം തരുന്ന അടയാളങ്ങളെ തിരിച്ചറിയുവാന്‍ നമുക്ക് സാധിക്കുന്നില്ല. അടയാളങ്ങളെ കൂട്ടത്തിലുണ്ടായിരുന്നവര്‍ക്ക് മനസിലാക്കാന്‍ സാധിക്കാത്തതുകൊണ്ടാണ് ദൈവത്തിന് പുല്‍ക്കൂട്ടില്‍ ജനിക്കേണ്ടിവന്നത്. ആരും  സൗകര്യങ്ങള്‍ ഒരുക്കിയില്ല. നമ്മുടെ പ്രശ്‌നം അടയാളങ്ങളെ കണ്ടുപിടിക്കാന്‍ സാധിക്കുന്നില്ല എന്നതാണ്.

യോങ്കേഴ്‌സിലെ സോന്‍ഡേഴ്‌സ് ഹൈസ്‌കൂള്‍  ഓഡിറ്റോറിയത്തില്‍  ജനുവരി 7 ഞായറാഴ്ച വൈകുന്നേരം നടന്ന 17-ാമത് സംയുക്ത ക്രിസ്മസ് ആഘോഷ പരിപാടികളില്‍ സന്ദേശം നല്‍കി പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.  പ്രസിഡന്റ് ഫാ. ജോര്‍ജ് കോശി സ്വാഗതം പറഞ്ഞു. സെന്റ് ഗ്രിഗോറിയോസ് പാര്‍ക് ഹില്‍ ഇടവകയിലെ കുട്ടികളുടെ  സ്വാഗത നൃത്തത്തോടെയായിരുന്നു പരിപാടികളുടെ തുടക്കം. പള്ളികളുടെ സംയുക്ത ക്വയറിന്റെ ഗാനാലാപനം, നേറ്റിവിറ്റി ഷോ,  കാന്‍ഡില്‍ ഡാന്‍സ്, ഡിവോഷണല്‍ സോംഗ്, സ്‌കിറ്റ് ഡാന്‍സ്, ക്രിസ്മസ് കാരള്‍, സാന്റാ ക്ലോസിന്റെ വരവ് തുടങ്ഹിയവയും മനോഹരമായി അവതരിപ്പിക്കപ്പെട്ടു.  കാരള്‍ സംഗീതം, നൃത്തങ്ങള്‍, സ്‌കിറ്റ്, ഭക്തിഗാനങ്ങള്‍, കലാപരിപാടികള്‍ എന്നിവ  അവതരിപ്പിക്കപ്പെട്ടു. സെന്റ്‌മേരീസ് വൈറ്റ് പ്ലെയിന്‍സ് ഇടവക (സ്‌കിറ്റ്),  സെന്റ് ജോര്‍ജ് പോര്‍ട്ട് ചെസ്റ്റര്‍ സണ്‍ഡേ സ്‌കൂള്‍(സമൂഹഗാനം),  യോങ്കേഴ്‌സ് സെന്റ് തോമസ് ഇടവക (ഗ്രൂപ്പ് ഡാന്‍സ്), സെന്റ് ഗ്രിഗോറിയോസ് ലഡ്‌ലോ (നൃത്തം), സെന്റ് ജോര്‍ജ് പോര്‍ട് ചെസ്റ്റര്‍ ഇടവക (ഗ്രൂപ്പ് സോംഗ്) തുടങ്ങി വിവിധ ഇടവകകളുടെ നേതൃത്വത്തില്‍ പരിപാടികള്‍ നടന്നു. നൂപുര സ്‌കൂള്‍ ഓഫ് ക്ലാസിക്കല്‍  ഡാന്‍സിലെ കുട്ടികള്‍  'വചനം' ജോണ്‍ ദി ബാപ്റ്റിസ്റ്റ് എന്നീ വിഷയങ്ങളെ  അടിസ്ഥാനമാക്കി നൃത്തം അവതരിപ്പിച്ചു. 

പ്രസിഡന്റ് ഫാ. ഡോ. ജോര്‍ജ് കോശി, വൈസ് പ്രസിഡന്റ് ഫാ. നൈനാന്‍ ടി ഈശോ, ക്വയര്‍ കോ ഓര്‍ഡിനേറ്റര്‍ വെരി. റവ. ഫാ. ചെറിയാന്‍ നീലാങ്കല്‍ കോര്‍ എപ്പിസ്‌കോപ്പാ, ഫാ. എ കെ ചെറിയാന്‍, ഫാ. പോള്‍ പീറ്റര്‍, ഫാ. ഫിലിപ്പ് സി ഏബ്രഹാം,  കോഓര്‍ഡിനേറ്റര്‍ ജോണ്‍ ഐസക്, സെക്രട്ടറി ഷൈനി ഷാജന്‍ ജോര്‍ജ്, ട്രഷറര്‍ വര്‍ഗീസ് ജോര്‍ജ്,  ജോ. സെക്രട്ടറി അന്നമ്മ വര്‍ഗീസ്, ക്വയര്‍ ലീഡര്‍ ജയ കുര്യന്‍, യൂത്ത് കോഓര്‍ഡിനേറ്റര്‍ റവ. ഡോ. പ്രദീപ് ഹാച്ചര്‍, പി ആര്‍ ഓ/ പബ്ലിസിറ്റി കോഓര്‍ഡിനേറ്റര്‍ എം വി കുര്യന്‍, ഇന്റേണല്‍ ഓഡിറ്റര്‍  ജിതിന്‍ മാലത്ത്,  എന്നിവരടങ്ങിയ കമ്മിറ്റിയോടൊപ്പം ഇടവക ഭാരവാഹികളും സണ്‍ഡേ സ്‌കൂള്‍, മര്‍ത്ത മറിയം, എം ജി ഓ സി എസ് എം, മെന്‍സ് ഫോറം എന്നിവരും പരിപാടികളുടെ വിജയകരമായ നടത്തിപ്പിന് നേതൃത്വം നല്‍കി.
അഞ്ജലി ടറന്‍സണ്‍(സെന്റ് ജോര്‍ജ് പോര്‍ട്ട് ചെസ്റ്റര്‍), റോബര്‍ട് മാത്യു(സെന്റ് ഗ്രിഗോറിയോസ് ലഡ്‌ലോ), ക്രിസ്റ്റി കുര്യന്‍(സെന്റ് ഗ്രിഗോറിയോസ് പാര്‍ക് ഹില്‍) എന്നിവര്‍ പരിപാടികളുടെ എംസിമാരായിരുന്നു.

അടയാളങ്ങളെ തിരിച്ചറിയുക: ഫാ. പി.ടി തോമസ്അടയാളങ്ങളെ തിരിച്ചറിയുക: ഫാ. പി.ടി തോമസ്അടയാളങ്ങളെ തിരിച്ചറിയുക: ഫാ. പി.ടി തോമസ്അടയാളങ്ങളെ തിരിച്ചറിയുക: ഫാ. പി.ടി തോമസ്അടയാളങ്ങളെ തിരിച്ചറിയുക: ഫാ. പി.ടി തോമസ്അടയാളങ്ങളെ തിരിച്ചറിയുക: ഫാ. പി.ടി തോമസ്അടയാളങ്ങളെ തിരിച്ചറിയുക: ഫാ. പി.ടി തോമസ്അടയാളങ്ങളെ തിരിച്ചറിയുക: ഫാ. പി.ടി തോമസ്
Join WhatsApp News
Christian 2018-01-12 13:27:10

അമേരിക്കയിൽ മെത്രാൻ കക്ഷി കൂട്ടായ്മയിൽ പരസ്പരം പള്ളിക്കുള്ളിൽ ചേരിതിരിഞ്ഞു ആക്രമണം , പരിക്ക്

ജോർജ് വി 2018-01-12 14:15:50
ആയിരക്കണക്കിന്  വര്ഷം ആയി ഈ പുരോഹിതർ അടയാളം കണ്ടു തുടങ്ങി എന്ന് പറയാൻ തുടങ്ങിയിട്ട്. മിഥുനം എന്ന സിനിമയിൽ നെടുമുടി വേണുവിന്റെ കഥാപാത്രം പറയുന്ന ഡയലോഗ് പോലെ ഇപ്പൊ പൊട്ടും ഇപ്പൊ പൊട്ടും പൊട്ടിക്കും ഇതാ പൊട്ടാൻ പോകുന്നു ദേ പൊട്ടും  എന്ന് പറയുന്നതല്ലാതെ ഒന്നും സംഭവിച്ചു കണ്ടില്ല ഇതുവരെ. 
John Samuel , Pastor 2018-01-12 14:55:26
 He answered, "A wicked and adulterous generation asks for a sign! But none will be given it except the sign of the prophet Jonah.Mathew 12:39
so dear brothers ! do not ask or search for signs, Remember the Satan asked Jesus to give signs to prove that he is son of god, Jesus chased him calling him satan. Moses who wanted to see god was shown his bud. This guy is misleading you when he saw the dollar sign
Orthodox , Yonkers.NY 2018-01-12 13:33:04
God made himself revealed to Moses. If you want god will reveal to you.
ദൈവം മോശയോട് പറയുന്നത്: 
"എന്റെ മഹത്വം കടന്നു പോകുമ്പോള്‍ നിന്നെ ഈ പാറയുടെ ഒരിടുക്കില്‍ ഞാന്‍ നിര്‍ത്തും. ഞാന്‍ കടന്നുപോകുമ്പോള്‍ 
എന്റെ കൈകൊണ്ടു നിന്നെ മറയ്ക്കും.
അതിനുശേഷം ഞാന്‍ കൈ മാറ്റും. അപ്പോള്‍ നിനക്ക് എന്റെ പിന്‍ഭാഗം കാണാം. എന്നാല്‍ എന്റെ മുഖം നീ കാണുകയില്ല." 
[ പുറപ്പാട്, 33: 21-23 ]

Praise the Lord 2018-01-12 13:37:25

ഒരിക്കല്‍ ഒരു അധ്യാപകന്‍ തന്‍റെ ക്ലാസില്‍ ഇരിക്കുന്ന കുട്ടികളോട് ഒരു കാര്യം പറഞ്ഞു

കുട്ടികള്‍ക്ക് ലോകപരിചയം ഉണ്ടാവട്ടെ എന്ന് കരുതിയാവണം ആള്‍ അങ്ങനെയൊരു ചോദ്യം ചോദിച്ചത്

ഇന്നത്തെ ദിവസം ഉപന്യാസം എഴുതാന്‍ അദ്ദേഹം നിര്‍ദ്ദേശിച്ചു

ദൈവത്തെക്കുറിച്ച് എന്തറിയാമെന്നായിരുന്നു.

ദൈവത്തെക്കുറിച്ച് നിങ്ങള്‍ക്ക് അറിയാവുന്ന കാര്യങ്ങള്‍ എഴുതാന്‍ പറഞ്ഞു

സത്യസന്ധമായി എഴുതിയാല്‍ മതി എന്ന വിശദീകരണവും അദ്ദേഹം നല്‍കി.

എന്നിട്ടോ ? കുട്ടികള്‍ എഴുതിയ കുറിപ്പുകളിലെ സംഗതികള്‍ എകോപിപ്പിച്ച്
അക്കമിട്ട് കുറിച്ചാല്‍ 'ദൈവദോഷങ്ങള്‍' ഇങ്ങനെ ഇരിക്കും.

1.ദൈവത്തിന് സാരമായ കേള്‍വിക്കുറവുണ്ട്. ഉച്ചഭാഷിണികളിലൂടെ വളരെ ഉറക്കെ പറഞ്ഞാലല്ലാതെ ഒന്നും ചെവിയില്‍ കേറില്ല.

2.ദൈവം വലിയ പണക്കാരനാണ് സ്വര്‍ണ്ണവും വെള്ളിയും മേഞ്ഞ കൊട്ടാരങ്ങളിലും മിനാരങ്ങളിലും താമസിക്കുന്നു.

3.ദൈവത്തിന് കാറ്റും വെളിച്ചവും ഇഷ്ടമല്ല. ജനാലകളില്ലാത്ത അറകളിലാണ് മിക്കവാറും ഇരിപ്പ്.

4.കാര്യം നിറവേറ്റിക്കൊടുക്കുന്നതിന് ദൈവം നിശ്ചിത നിരക്കുകളില്‍ കൈക്കൂലി വാങ്ങും.

5.ദൈവം ഭക്ഷണ പ്രിയനാണ്. ദിവസത്തില്‍ പല നേരവും നന്നായി തിന്നണം. അതും പാലും തേനും പഞ്ചസാരയും നെയ്യും ഒക്കെയേ വേണ്ടു. പക്ഷേ ഒരിക്കലും ദഹനക്കേടോ ഹൃദ്രോഗമോ വരില്ല, വിസര്‍ജ്ജ്യങ്ങള്‍ ഇല്ല !

6.ദൈവത്തിന് വൃത്തിയും വെടിപ്പും പിടിക്കില്ല. ചുറ്റും ദുര്‍ഗ്ഗന്ധം വേണം.

7.തന്റെ പേരില്‍ മനുഷ്യര്‍ തമ്മില്‍ തല്ലിച്ചാകുന്ന കാഴ്ചയാണ് ദൈവത്തിന് ഏറ്റവും പ്രിയപ്പെട്ട വിനോദം.

8.വെടിയും അമിട്ടും ഗുണ്ടും റോക്കറ്റും ബോംബും ഒക്കെയാണ് ദൈവത്തിന് ഹരം.

9.തന്നെ ചുമലിലേറ്റി ആളുകള്‍ തെരുവിലൂടെ നടക്കണമെന്നാണ് ദൈവം ആശിക്കുന്നത്.

10.തനിക്ക് ജയ് വിളിക്കാത്തവര്‍ക്ക് ദൈവം സഹായം നല്‍കില്ല.

11.ദൈവത്തിന്റെ കണ്ണും ശരിയല്ല. ആരെയും കാണില്ല, അരികിലേക്കു വന്നാലല്ലാതെ.

12.ദൈവത്തിന് മുഖസ്തുതി പ്രിയമാണ്.

13.ഓരോ മതത്തിലെ ദൈവത്തിനും ഓരോ പ്രത്യേക ഭാഷയേ അറിയൂ.

14.ഏറ്റവും വലിയ മോഷ്ടാക്കളെ തെരഞ്ഞുപിടിച്ചാണ് ദൈവം തന്റെ കാര്യസ്ഥന്മാരായി നിയമിക്കുക.

15.മുട്ടും വിളിയും തട്ടും കൊട്ടും കുഴലൂത്തുമില്ലെങ്കില്‍ ദൈവം ഉണരില്ല...😂😂

NB: ഭക്തി മൂത്തു പ്രാന്തായ ആരും ഇനി ഇതു വായിച്ച് എന്റെ നേരെ ചാടണ്ട...

(കേരളത്തിന്റെ പ്രസിദ്ധ സാഹിത്യകാരന്‍ ശ്രീ. സി. രാധാകൃഷ്ണന്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് എഴുതിയ ഒരു കുറിപ്പാണിത്...)

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക