Image

പ്രവാസി സ്വത്തുസംരക്ഷണം ലോക കേരള സഭയുടെ മുഖ്യ അജണ്ടയാവണം: പന്തളം ബിജു തോമസ്

Published on 10 January, 2018
പ്രവാസി സ്വത്തുസംരക്ഷണം ലോക കേരള സഭയുടെ മുഖ്യ അജണ്ടയാവണം: പന്തളം ബിജു തോമസ്
ലാസ് വെഗാസ്: ഇന്ത്യയിലെ മാറുന്ന സാമൂഹ്യപരിപ്രവര്‍ത്തന സാഹചര്യങ്ങളുടെ അടിസ്ഥാനത്തില്‍ ലോകമെമ്പാടുമുള്ള മലയാളീ പ്രവാസികളുടെ കേരളത്തിലെ സ്വത്തുക്കള്‍ സംരക്ഷിക്കുവാന്‍ അടിയന്തര നടപടികള്‍ ആവിഷ്കരിക്കണ്ട സമയം അതിക്രമിച്ചിരിക്കുന്നു. കേരള സര്‍ക്കാരിന്റെ നേതൃത്വത്തില്‍ രൂപികരിച്ച ലോക കേരള സഭയിലെ പ്രതിനിധികള്‍ പ്രവാസികളുടെ സ്വത്തുസംരക്ഷണം സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ ചര്‍ച്ചചെയ്യണം.

അഞ്ചംഗങ്ങളടങ്ങിയ ഫോമായുടെ പ്രോപര്‍ട്ടി പ്രൊട്ടക്ഷന്‍ കൌണ്‍സില്‍ നിലവിലെ നിയമങ്ങള്‍ പ്രവാസിയുടെ സ്വത്തുസംരക്ഷണത്തിന് തീര്‍ത്തും അപര്യപ്തമാണന്നു കണ്ടെത്തിയിരുന്നു. ആഗസ്റ്റില്‍ നടന്ന ഫോമാ കേരള കണ്‍വന്ഷനില്‍ വെച്ച് ഈ വിഷയം സംബന്ധിച്ചു വിശദമായ നിര്‍ദേശങ്ങള്‍ മുഖ്യമന്ത്രിക്ക് സമര്‍പ്പിച്ചിട്ടുണ്ട്.

പ്രവാസികളുടെ ഉന്നമനത്തിനു വേണ്ടി, കേരള സര്‍ക്കാര്‍ ഒരു കമ്മീഷന്‍ രൂപികരിച്ചിട്ടു നാളേറെയായി. 'നോണ്‍ റെസിഡന്റ് ഇന്ത്യന്‍ കേരളൈറ്റ് കമ്മീഷന്‍ (എന്‍. ആര്‍. കെ കമ്മീഷന്‍). പഞ്ചാബ് മോഡല്‍ പ്രവാസി െ്രെടബ്യൂണല്‍ അധികാരങ്ങള്‍ ഈ കമ്മീഷനു അനുവദിക്കുവാന്‍ ലോക കേരള സഭയില്‍ നിര്‍ദ്ദേശമുണ്ടാവണം.

കേരള സര്‍ക്കാര്‍ പ്രവാസികള്‍ക്കായി രൂപീകരിച്ച നോര്‍ക റൂട്‌സ് നല്ല രീതിയിലുള്ള പ്രവര്‍ത്തങ്ങള്‍ നടത്തുന്നുണ്ടങ്കിലും, നിലവിലുള്ള നിയമത്തിന്റെ അപര്യാപ്തത മൂലം പ്രവാസികളുടെ സ്വത്തുസംരക്ഷണവുമായി ബന്ധപ്പെട്ടുള്ള പ്രശ്‌നങ്ങള്‍ ഈ വകുപ്പിന് കൈകാര്യം ചെയ്യുവാന്‍ കഴിയുന്നില്ല.

പ്രവാസിയുടെ സ്വത്തുക്കള്‍ സംബന്ധിച്ചുള്ള പ്രശ്‌നങ്ങള്‍ നമ്മുടെ ജനപ്രതിനിധികള്‍ കണ്ണടച്ചിരുട്ടാക്കുകയാണ്. ഈ സാഹചര്യത്തിലാണ്, പ്രവാസി സ്വത്തുസംരക്ഷണ നിയമം ലോക കേരള സഭയുടെ മുഖ്യ അജണ്ടയാവണ്ടതിന്റെ പ്രസക്തി.

https://www.lokakeralasabha.com/
പന്തളം ബിജു തോമസ് (സെക്രെട്ടറി, ഫോമാ പ്രവാസി പ്രോപര്‍ട്ടി പ്രൊട്ടക്ഷന്‍ കൗണ്‍സില്‍)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക