Image

സിക്കുകാരന്റെ പൗരത്വം റദ്ദാക്കി; നാച്വറലൈസ്ഡ് പൗരന്മാരുടെ വിവരവും ശേഖരിക്കും

Published on 09 January, 2018
സിക്കുകാരന്റെ പൗരത്വം റദ്ദാക്കി; നാച്വറലൈസ്ഡ് പൗരന്മാരുടെ വിവരവും ശേഖരിക്കും
കാര്‍ട്ടററ്റ്, ന്യു ജേഴ്‌സി: ക്രുത്രിമ മാര്‍ഗങ്ങളിലൂടെ അമേരിക്കന്‍ പൗരത്വം നേടി എന്നാരോപിച്ച് ഇന്ത്യാക്കാരനായ ബല്‍ജിന്ദര്‍ സിംഗിന്റെ (43) അമേരിക്കന്‍ പൗരത്വം റദ്ദാക്കി. ട്രമ്പ് ഭരണ്‍കൂടത്തിന്‍ കീഴില്‍ പൗരത്വം നഷ്ടപ്പെടുന്ന ആദ്യ ഇന്ത്യന്‍ വംശജനാണു സിംഗ്.

സിംഗ് 1991- സാന്‍ ഫ്രാന്‍സിസ്‌കോയില്‍ രേഖകളൊന്നുമില്ലാതെ എത്തുകയായിരുന്നു. ദേവിന്ദര്‍ സിംഗ് എന്നായിരുന്നു അന്ന് കൊടുത്ത പേര്‍. 1992 ജനുവരിയില്‍ അമേരിക്കയില്‍ നിന്നുപുറത്താക്കാന്‍ കോടതി ഉത്തരവിട്ടു.കോടതിയില്‍ ഹാജരാകാതെ ഒരു മാസം കഴിഞ്ഞു സിംഗ് അസൈലം അപേക്ഷ നല്‍കി. ബല്‍ജിന്ദര്‍ സിംഗ് എന്നാണു അപ്പോള്‍ കൊടുത്ത പേര്‍.
അടുത്ത വര്‍ഷം, 2006-ല്‍ അമേരിക്കന്‍ പൗരത്വമുള്ള സ്ത്രീയെവിവാഹം കഴിച്ചു. അതു വഴി അമേരിക്കന്‍ പൗരനായി.

തുടര്‍ന്ന് കേസില്‍ കോടതി പൗരത്വം റദ്ദാക്കി ഗ്രീന്‍ കാര്‍ഡ് മാത്രമാക്കി. ഗ്രീന്‍ കാര്‍ഡു മാത്രമായതോടെ രാജ്യത്തു നിന്നു പുറത്താക്കാം. കള്ളത്തരത്തിലൂടെ പൗരത്വം നേടുന്നവര്‍ക്കുള്ള മുന്നറിയിപ്പാണിതെന്നു യു.എസ്.ഐ.എസ്. ഡയറക്ടര്‍ ഫ്രാന്‍സിസ് സിസ്‌നാ പറഞ്ഞു.

ഇതിനിടെ നാച്വറലൈസ്ഡ് സിറ്റിസണ്‍സിനെതിരെ വിവേചനപരമായ മറ്റൊരു ഉത്തരവ് ഹോം ലാന്‍ഡ് സെക്യൂരിറ്റിയും പുറപ്പെടുവിച്ചിരിക്കുന്നു. ഇമ്മിഗ്രന്റ്‌സിനെപ്പോലെ തന്നെ നാച്വറലൈസ്ഡ് പൗരന്മാരുടെയും സോഷ്യല്‍ മീഡിയ വിവരങ്ങള്‍ അധിക്രുതര്‍ക്ക് വിമാനത്താവളങ്ങളിലും മറ്റും ആവശ്യപ്പെടാം എന്നതാണത്.

വ്യക്തികളുടെ ഡേറ്റിംഗ് പോലുള്ള സ്വകാര്യ വിവരങ്ങള്‍, സമുഹിക രംഗത്തെ പ്രവര്‍ത്തനങ്ങള്‍, തുടങ്ങി എന്തും അധിക്രുതര്‍ക്ക് ആവശ്യപ്പെടാം. ഫെയ്‌സ്ബുക്ക്, ട്വിറ്റര്‍, ഇന്‍സ്റ്റഗ്രാം, ഡെറ്റിംഗ് ആപ്പ്‌സ്, ഓണ്‍ലൈന്‍ ഹെല്‍ത്ത് ഫോറംസ് തുടങ്ങിയവയൊക്കെ കാണണമെന്നു ആവശ്യപ്പേടാം-സൊഷ്യല്‍ ആക്ടിവിസ്റ്റ് അനിര്‍വന്‍ ചാറ്റര്‍ജി ഇന്ത്യാ വെസ്റ്റിനോട് പറഞ്ഞു. തികച്ചും അനുചിതമയ ഈ നടപടികള്‍ രാജ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പു വരുത്തില്ലെന്നും ചാറ്റര്‍ജി ചൂണ്ടിക്കാട്ടി.
ഫെഡറല്‍ രജിസ്റ്ററില്‍ ഒരു മാസം പ്രതികരണം ശേഖരിച്ച ശേഷമാണു നിയമം നടപ്പിലാക്കിയത്.

 പ്രതികരിച്ച 2994 പേരും ഇതിനെ എതിര്‍ത്തു.
ഇത് സ്വകാര്യതക്കും ഫസ്റ്റ് അമന്‍ഡ്മന്റ് അവകാശങ്ങള്‍ക്കും (ഫ്രീഡം ഓഫ് സ്പീച്ച്) എതിരാണെന്നും പലരും എഴുതി. ഗവണ്‍മന്റ് തന്നെ പൗരന്മാര്‍ക്കെതിരെ ചാരപ്രവര്‍ത്തനം നടത്തുന്നത് അധാര്‍മ്മികമാണു-കല്യാണരാമന്‍ ഭരതന്‍ പ്രതികരണ കോളത്തില്‍ എഴുതി.

ഓര്‍വലിന്റെ നോവല്‍ '1984' പറയുന്ന സ്ഥിതി വരുമെന്നു അഷിയ റെ എഴുതി.
എല്ലാ പൗരന്മാര്‍ക്കും തുല്യ അവകാശം നല്‍കുന്ന 14-ം ഭേദഗതിക്ക് എതിരാണു ഈ നടപടി എന്നു ഇമ്മിഗ്രേഷന്‍ സംഘടനകള്‍ ചൂണ്ടിക്കാട്ടി.മുസ്ലിംകള്‍ക്കെതിരെ ഈ നിയമം വ്യാപകമായി ഉപയോഗിക്കപ്പെടുമെന്നു മുസ്ലിം ആക്ടിവിസ്റ്റുകള്‍ ചൂണ്ടിക്കാട്ടി.
Join WhatsApp News
Dallas ANNA 2018-01-09 20:19:40
ചെണ്ട കൊട്ടി ,പാവാട ചുറ്റി  ഡാന്‍സ് കളിച്ചു  മിമിക്രി കാട്ടി സയെക്കില്‍  ചവുട്ടി  ഇന്ത്യന്‍ രേസ്ടുരന്റ്റ് തുടങ്ങി  ഇവിടെ വിലസുന്ന അച്ചായന്മാര്‍ ,അല്മ കദകള്‍ എഴുതുന്നവര്‍  
ഇവിടെ ഉണ്ടേ  
Alert 2018-01-09 21:42:40
അമേരിക്കാൻ പൗരത്വം നേടി ലോക മഹാസഭയിൽ പോയിരിക്കാൻ ചന്തി മിനുക്കുന്നവർ സൂക്ഷിക്കണം 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക