Image

പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനു ഓപ്ര വിന്‍ഫ്രീക്കു പിന്തുണ പ്രവഹിക്കുന്നു

Published on 09 January, 2018
പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനു ഓപ്ര വിന്‍ഫ്രീക്കു പിന്തുണ പ്രവഹിക്കുന്നു
ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ചടങ്ങില്‍ ലൈഫ്‌ടെം അച്ചീവ്മന്റ് അവാര്‍ഡ് ഏറ്റു വാങ്ങിക്കൊണ്ടുള്ള ഓപ്ര വിന്‍ഫ്രിയുടെ പ്രസംഗം കേരളത്തില്‍ നിന്നു എഴുത്തുകാരി കെ.ആര്‍ മീര വരെ ശ്രദ്ധിച്ചു. (മീരയുടെ പോസ്റ്റ് താഴെ) അപ്പോള്‍ പിന്നെ അമേരക്കയിലെ കാര്യം പറയേണ്ടതില്ലല്ലോ.

അടുത്ത പ്രസിഡന്റാകാന്‍ ഏറ്റവും യോഗ്യയായ വനിതയാണ് മാധ്യമ-ഷോ ബിസിനസ് രംഗത്തെഈ ബില്യനര്‍ (ആകെ ആസ്ഥി 2.8 ബില്യന്‍) എന്നാണു പരക്കെ ഉയരുന്ന ചിന്താഗതി. ഓപ്ര നിന്നാല്‍ ജയം നിശ്ചയം. തന്റെ പിന്തുണ അവര്‍ക്കാണു-ഓസ്‌കാര്‍ ജേതാവ് മെറില്‍ സ്ട്രീപ്പ് പറഞ്ഞു. പ്രസംഗം കേട്ട് പ്രസിഡന്റ് ട്രമ്പിന്റെ പുത്രി ഇവാങ്ക ട്രമ്പ് വരെ ഓപ്രയെ വീളിച്ച് അഭിനന്ദിച്ചു. പ്രസിഡന്റ് പദ മോഹമുള്ള വ്യക്തിയാണു ഇവാങ്ക എന്ന് കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച പുസ്തകം 'ഫയര്‍ അന്‍ഡ് ഫ്യൂരി' ആരോപിച്ചിരുന്നു. ഇതിനിടെ പുസ്തകത്തിനു വിവരം ചോര്‍ത്തിക്കൊടുത്ത പ്രസിഡന്റിന്റെ മുന്‍ ഉപദേഷ്ടാവ് സ്റ്റീവ് ബാനന്‍ തീവ്ര വലതുപക്ഷ വെബ്‌സൈറ്റ് 'ബ്രെയ്റ്റ്ബാര്‍ട്ട് ന്യൂസിന്റെ എഡിറ്റര്‍ സ്ഥാനം ഒഴിയുന്നതായും റിപ്പോര്‍ട്ടുണ്ട്. പ്രസിഡന്റിനെതിരെയുള്ള പരാമാര്‍ശങ്ങള്‍തന്നെ കാരണം.

ടെലിവിഷന്‍-ഗ്ലാമര്‍ രംഗത്തു നിന്നുള്ള ഡൊണള്‍ഡ് ട്രമ്പിനു പ്രസിഡന്റാകാമെങ്കില്‍ ഓപ്രക്കും ആകാം എന്നാണു പുതിയ ചിന്താഗതി. ട്രമ്പിനെപോലെ ഒരു ഷോമാനു പ്രസിഡന്റാകാന്‍ പറ്റില്ല എന്നു തന്നെ ആയിരുന്നു ഏതാനും വര്‍ഷം മുന്‍പു വരെയുള്ള ചിന്താഗതി. അതിപ്പോള്‍ മാറിയിരിക്കുന്നു.
അടുത്ത തെരെഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളെല്ലാം തന്നെ വനിതകളാണെന്നതും പുതുമയാണു. ഡെമോക്രാറ്റിക് പാര്‍ട്ടിയില്‍ മുന്‍ നിരക്കാര്‍ മാസച്ചുസെറ്റ്‌സില്‍ നിന്നുള്ള സെനറ്റര്‍ എലിസബത്ത് വാറന്‍, കാലിഫോര്‍ണിയയില്‍ നിന്നുള്ള സെനറ്ററും പകുതി ഇന്ത്യാക്കാരിയുമായ കമലാ ഹാരിസ്, ന്യു യോര്‍ക്കില്‍ നിന്നുള്ള സെനറ്റര്‍ കര്‍സ്റ്റന്‍ ജില്ലിബ്രാന്‍ഡ് എന്നിവര്‍.

റിപ്പബ്ലിക്കന്‍ പാര്‍ട്ടിയില്‍ പ്രസിഡന്റ് ട്രമ്പിനെതിരെ മത്സരം വരുമെന്നു കരുതാനാവില്ല. ഇപ്പോള്‍ അമേരിക്കയുടെ യു.എന്‍. അംബാസഡറും ഇന്ത്യാക്കാരിയുമായ മുന്‍ സൗത്ത് കരലിന ഗവര്‍ണര്‍ നിക്കി ഹേലി ഭാവിയില്‍ ഒരു പ്രസിഡന്റ് സ്ഥാനാര്‍ഥി ആകുമെന്നു കരുതുന്നുണ്ട്. നാല്പതുകളുടെ തുടക്കത്തില്‍ നില്‍ക്കുന്ന ഹേലിക്ക് പ്രായവും പക്വതയും അനുകൂലമാണ്.

ഒരു പക്ഷെ കമലാ ഹാരിസും നിക്കി ഹേലിയും പ്രസിഡന്റ് പദത്തിനു ഏറ്റു മുട്ടുന്നതിനെപറ്റി നമ്മുക്കു സ്വപ്നം കാണാം. അമേരിക്കന്‍ പ്രസിഡന്റാകാന്‍ രണ്ട് ഇന്ത്യന്‍ വംശജര്‍ തമിലുള്ള മത്സരം.
'എലിസബത്ത് വാറനെക്കാള്‍ മിഡില്‍ അമേരിക്കയെ ഓപ്രക്ക് അറിയാം. മുന്‍ വൈസ് പ്രസിഡന്റ് ജോ ബൈഡന്റെയത്ര തൊട്ടാവാടിയല്ല,ന്യു യോര്‍ക് ഗവര്‍ണര്‍ ആന്‍ഡ്രൂ കുവോമോയേക്കാള്‍ പ്രസാദവതി, ജോണ്‍ ഹിക്കന്‍ലൂപ്പറിനേക്കാള്‍ കരിസ്മാറ്റിക്ക്' എന്നാണു ഓപ്രയേ ബില്‍ ക്രിസ്റ്റല്‍ വിശേഷിപ്പിച്ചത്.

 കണ്‍സര്‍വേറ്റിവായ ക്രിസ്റ്റല്‍ മുമ്പ് സാറാ പാലിനെ പിന്തുണച്ച് ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. ഇപ്പോള്‍ ഓപ്രക്കു പിന്തുണ പ്രഖ്യാപിച്ചിരിക്കുന്നു.
എന്തായാലും 2020-ല്‍ മത്സരിക്കുമോ എന്നതിനെപറ്റി ഓപ്ര (63) ഇനിയും തീരുമാനം പറഞ്ഞിട്ടില്ല. പക്ഷെ ഓപ്ര നിന്നാല്‍ അവരെ തോല്പിക്കുമെന്ന് പ്രസിഡന്റ് ട്രമ്പ് ഇതിനകം ട്വീറ്റ് ചെയ്തു കഴിഞ്ഞു

കെ.ആര്‍. മീരയുടെ പോസ്റ്റ്

ഗോള്‍ഡന്‍ ഗ്ലോബ് അവാര്‍ഡ് ദാനച്ചടങ്ങ്.

അമേരിക്കയിലെ ഏറ്റവും പ്രശസ്ത വനിത എന്നു വിശേഷിപ്പിക്കപ്പെടാറുള്ള ഓപ്ര വിന്‍ഫ്രിയുടെ അവാര്‍ഡ് സ്വീകരണ പ്രസംഗം.

'പീഡനവീരന്‍മാരായ പുരുഷന്‍മാരുടെ കാലം അവസാനിച്ചു' എന്ന് അവര്‍ ധൈര്യത്തോടെ പ്രഖ്യാപിക്കുമ്പോള്‍ എഴുന്നേറ്റു നിന്നു കയ്യടിക്കുന്നത് സ്ത്രീകള്‍ മാത്രമല്ല.

പുരുഷന്‍മാര്‍ കൂടിയാണ്.

സ്റ്റാന്‍ഡിങ് ഒവേഷന്‍.

ഞാനും ആ ദിവസം സ്വപ്നം കാണുന്നു.

മലയാളത്തിന്റെ അവാര്‍ഡ് നിശയില്‍ അത്ര ഉറപ്പോടെ ഒരു സ്ത്രീ പ്രസംഗിക്കുന്നതും അവള്‍ക്കു മുമ്പില്‍ സദസ്സ് ഒന്നാകെ എഴുന്നേറ്റു നിന്നു കയ്യടിക്കുന്നതും.

കുറച്ചു കാലമെടുക്കും.

സാരമില്ല, കാത്തിരിക്കാം.

കാത്തിരിക്കാനുള്ള സന്നദ്ധതയാണല്ലോ, മനുഷ്യത്വത്തിന്റെ മഹാരഹസ്യം.

* * * * * * *

ഓപ്ര വിന്‍ഫ്രിയുടെ പ്രസംഗത്തിന്റെ പ്രസക്ത ഭാഗങ്ങളുടെ ഏകദേശ തര്‍ജ്ജമ :

''നമ്മുടെ ഏറ്റവും ശക്തമായ ആയുധം നമ്മുടെ സത്യങ്ങള്‍ വിളിച്ചു പറയുകയെന്നതാണ്.

വ്യക്തിപരമായ സത്യങ്ങള്‍ തുറന്നു പറയാന്‍ മാത്രം വേണ്ടത്ര ശക്തിയുള്ളവരും വേണ്ടത്ര ശാക്തീകരിക്കപ്പെട്ടവരുമാണെന്നു തെളിയിച്ച ഇവിടെയുള്ള എല്ലാ സ്ത്രീകളും എന്നില്‍ അഭിമാനവും പ്രചോദനവും ഉണര്‍ത്തുന്നു.

ഈ മുറിയിലുള്ള നാം ഓരോരുത്തരും ആഘോഷിക്കപ്പെടുന്നത് നമ്മള്‍ പറയുന്ന കഥകളുടെ പേരിലാണ്.

പക്ഷേ, ഈ വര്‍ഷം നാം തന്നെ ഒരു കഥയായി മാറി.

പക്ഷേ, ആ കഥ കേവലം വിനോദ വ്യവസായത്തെ മാത്രം ബാധിക്കുന്ന കഥയല്ല. സംസ്‌കാരത്തെയും ഭൂമിശാസ്ത്രത്തെയും വംശത്തെയും മതത്തെയും രാഷ്ട്രീയത്തെയും തൊഴില്‍ സ്ഥലത്തെയും ഒക്കെ മറികടക്കുന്നതാണ്.

ഈ രാത്രി ഞാന്‍ ആഗ്രഹിക്കുന്നത്, എന്റെ അമ്മയെപ്പോലെ, കുഞ്ഞുങ്ങളെ വളര്‍ത്താനും ബില്ലുകള്‍ അടയ്ക്കാനും സ്വപ്നങ്ങള്‍ സഫലമാക്കാനും വേണ്ടി വര്‍ഷങ്ങളോളം പീഡനവും അതിക്രമവും സഹിച്ച സ്ത്രീകളോടു നന്ദി പറയാനാണ്.

ആ സ്ത്രീകളുടെയൊന്നും പേരുകള്‍ നമുക്ക് അറിയില്ല.

അവര്‍ വീടുകളില്‍ പണിയെടുക്കുന്നവരാണ്, കൃഷിപ്പണിക്കാരാണ്, അവര്‍ ഫാക്ടറിയില്‍ പണിയെടുക്കുന്നവരാണ്. അവര്‍ അക്കാഡമിക്കുകളും എന്‍ജിനീയര്‍മാരുമാണ്. ഡോക്ടര്‍മാരും രാഷ്ട്രീയക്കാരും ബിസിനസുകാരുമാണ്. ഒളിംപിക് താരങ്ങളും സൈനികരുമാണ്.

ദീര്‍ഘകാലമായി ആ സ്ത്രീകള്‍ സത്യം പറയാന്‍ ധൈര്യപ്പെട്ടപ്പോഴൊന്നും അവര്‍ പറയുന്നതു കേള്‍ക്കാനോ വിശ്വസിക്കാനോ അധികാരം കയ്യാളിയ ആ പുരുഷന്‍മാര്‍ സന്നദ്ധരായിരുന്നില്ല.

പക്ഷേ, അവരുടെ സമയം അവസാനിച്ചിരിക്കുന്നു.

'Me Too ' എന്നു പറയാന്‍ ഓരോ സ്ത്രീയും അവരുടെ വാക്കുകള്‍ക്കു കാതോര്‍ക്കാന്‍ ഓരോ പുരുഷനും തീരുമാനിച്ചതോടെ അവരുടെ സമയം അവസാനിച്ചിരിക്കുന്നു.

ടെലിവിഷനിലായാലും സിനിമയിലായാലും , എന്റെ ജോലിയില്‍ ഞാന്‍ എന്നും എന്നെക്കൊണ്ടു കഴിയുന്നത്ര പരിശ്രമിച്ചിട്ടുള്ളത്, എങ്ങനെ സ്ത്രീയും പുരുഷനും യഥാര്‍ഥത്തില്‍ പെരുമാറുന്നു എന്നു പറയാനാണ്.

-നമ്മളെങ്ങനെ ലജ്ജിക്കുന്നു, എങ്ങനെ സ്‌നേഹിക്കുന്നു എങ്ങനെ കോപിക്കുന്നു, എങ്ങനെ പരാജയപ്പെടുന്നു. നമ്മളെങ്ങനെ പിന്‍വാങ്ങുന്നു എങ്ങനെ പിടിച്ചു നില്‍ക്കുന്നു എങ്ങനെ മറികടക്കുന്നു.

ജീവിതത്തിന് നിങ്ങള്‍ക്കുനേരെ വലിച്ചെറിയാവുന്ന ഏറ്റവും വൃത്തികെട്ട പലതിനെയും മറികടന്ന പല മനുഷ്യരുമായും ഞാന്‍ അഭിമുഖ സംഭാഷണം നടത്തുകയും അവരെ അവതരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.

അവരുടെയെല്ലാം ഒരു പൊതു സ്വഭാവവിശേഷം, എത്ര ഇരുട്ടുള്ള രാത്രികളുടെയും അവസാനം പ്രകാശപൂര്‍ണ്ണമായ ഒരു പ്രഭാതത്തെ പ്രതീക്ഷിക്കാനുള്ള കരുത്തായിരുന്നു.

ഇന്നിതു കാണുന്ന എല്ലാ പെണ്‍കുട്ടികളോടും ഒരു കാര്യം ഞാന്‍ പറയാന്‍ ആഗ്രഹിക്കുന്നു -
ഒരു പുതിയ പ്രഭാതം ചക്രവാളത്തില്‍ എത്തിക്കഴിഞ്ഞു.

മാത്രമല്ല, ഇന്ന് ഈ മുറിയില്‍ ഇരിക്കുന്നവര്‍ ഉള്‍പ്പെടെ, ഒട്ടേറെ മഹാധീരരായ സ്ത്രീകളും കുറേ അസാധാരണരായ പുരുഷന്‍മാരും ചേര്‍ന്നു നയിക്കുന്ന കഠിന സമരങ്ങള്‍ക്കു ശേഷം

ആ പ്രഭാതം ആത്യന്തികമായി യാഥാര്‍ഥ്യമാകുമ്പോള്‍,

ഇനിയൊരിക്കലും ആര്‍ക്കും 'Me Too' എന്നു പറയേണ്ടി വരികയില്ല.
പ്രസിഡന്റ് സ്ഥാനാര്‍ഥിത്വത്തിനു ഓപ്ര വിന്‍ഫ്രീക്കു പിന്തുണ പ്രവഹിക്കുന്നു
Join WhatsApp News
TRUMP AVARAN 2018-01-09 20:11:03
NO NO Opera, what the hell she knows

our trump is Jesus coming back

President Donald Trump definitely knows some of the words to the national anthem.

For months the president has politicized the singing of the anthem at sports games by calling for the firing of NFL players who kneel while it’s sung. And so it was noted how he held himself during the singing of the anthem Monday night before the College Football Playoff National Championship in Atlanta.

Trump was on a brief trip through the South; he spoke at the American Farm Bureau conference in Nashville earlier in the day, then attended the game in the evening, where he was met with a mix of cheers and boos. Trump stood on the field for the ceremonial singing of "The Star Spangled Banner" and sang some of the words, but paused at several points.

Russian girls urinated on him, they were paid by Democrats.

Impeach Trump 2018-01-09 20:58:43
ചില അവന്മാര് ട്രമ്പിനെപ്പോലെയാണ്. പത്രം വായിക്കില്ല ന്യുസ് കേൾക്കില്ല സ്വന്ത കളത്തിൽ കിടന്നു കറങ്ങും.  ട്രംപും പറയുന്നത് 2020 ൽ ജയിക്കുമെന്നാണ്,  അതുവരെ പോകുമോ എന്ന് ദൈവത്തിന് അറിയാം .   പറഞ്ഞത് തന്നെ പറഞ്ഞോടിരിക്കും പര്സപര വിരുദ്ധമായി പെരുമാറും .  അമേരിക്കയുടെ കഷ്ടകാലം 

no opera 2018-01-09 21:26:58

A Democratic lawmaker says that he will introduce legislation that would require presidential candidates to undergo a mental health examination following a tweet from President Trump in which he praised himself as a "stable genius."

Rep. Brendan Boyle's office said in a press release that the Pennsylvania Democrat would introduce the "Stable Genius Act" in the House on Tuesday.

The act would require all presidential candidates to file a Federal Election Commission (FEC) report "certifying that he or she has undergone medical examination by the medical office under the jurisdiction of the Secretary of the Navy."

Karen Hamilton 2018-01-09 21:40:00
THE FLUMP TRUMP
Karen Hamilton
Donald Trump what a Chump
The name makes my blood Boil
His views remind me of
Those poor Jews when Hitler 
Caused such Immortal coil

Trump claims to be against 
Extremism yet it
Leaks through his core all the
Way to his Brittle bones
Brainwashing vulnerable;
Led to his Blood stained Throne 

No blood shed yet; He speaks 
Hell don't be so naive
Trump contemplated by
So many minds in this 
Day and age shouldn't be

Building walls make them tall
Then what Is this the way?
Segregation, Racism 
Shuts his eyes, Cover's ears 
He'll not hear what we say

It's Devastating such
Man claims chance to taint our 
Minds with his Bitter taste
A Catastrophe,
Shows no Diplomacy 
With 'Morals' formed into
Very Strange Scary shapes

Yes, I agree Something 
Needs to change but Believe 
Me 'Trump' is not that Thing
Sheds empty promises 
Causing controversy
With 'Peace' as the end goal
Trumps No way to begin

His Immaturity 
Is so apparent that 
He will ruin the world 
As we know it today
I think Trump needs some help
Some Mental help to drive
All those Devils living 
Within him Far away! 

(Collected by Anthappan)
john kunthara 2018-01-10 07:32:11
It doesn't matter who would be the candidate against Trump if he runs in 2020. If he runs his success will be based on how the strength of the economy at that time if people, the majority middle class, think their financial conditions are improved then they will give no or very little importance to other issues or who is running against. There was an old saying "it is only economy you stupid" wait and see.
Middle Class 2018-01-10 16:42:00
ട്രമ്പ് ഭരണത്തിൽ വരുന്നതുകൊണ്ട് കുന്തറയെപ്പോലുള്ള മില്യണയേഴ്സിന് ഗുണം ഉണ്ട് . അയാൾ ടാസ്ക് സിസ്റ്റം പരിഷ്കരിച്ചപ്പോൾ നിങ്ങളെപ്പോലുള്ളവർക്ക് ടാക്സ് കൊടുക്കാതെ ഇതുപോലെ ട്രമ്പ് ഇനി അധികാരത്തിൽ വരണം എന്ന് വിളച്ചു കൂവിയാൽ മതി .  താങ്കൾക്ക് കിട്ടുന്ന ടാക്സ് ബെനിഫിറ്റുകൊണ്ട് പത്തു പേർക്ക് ജോലി കൊടുക്കാൻ കഴിയുമോ ?  താങ്കൾ നാട്ടിൽ 10 % പലിശക്ക് ബാങ്കിൽ സൂക്ഷിച്ചിരിക്കുന്ന പണം വലിച്ച് ഇവിടെ കൊണ്ടുവന്ന് വ്യവസായങ്ങൾ തുടങ്ങുമോ ? ഒരിക്കലും ഇല്ല.  റീഗൻ ടാക്സ് ഇളവ് പണക്കാർക്ക് കൊടുത്തപ്പോൾ അവർ അത് ചെയ്തില്ല . ജോർജ്ജ് ബുഷ് ടാക്സ് ഇളവ് കൊടുത്തപ്പോൾ അത് സംഭവിച്ചില്ല . പിന്നെയാണ് ട്രംപ് . ഞാൻ ഒരു ഇടത്തരക്കാരനാണ് എന്റെ വിദ്യാഭ്യാസത്തിന് അനുസരിച്ച് ജോലി ചെയ്‌തു . മക്കളെ നല്ല നിലയിൽ പഠിപ്പിച്ചെങ്കിലും ജോലി ചെയത് സോഷ്യൽ സെക്യൂരിറ്റി ടാക്സ് കൊടുത്ത് . അതിന്റെ ഒക്കെ ബലത്തിലാണ് ഇപ്പോൾ നിൽക്കുന്നത്. ഒരു ജോർജ്ജ് ബുഷ് യുദ്ധത്തിന് പോയി കടം വരുത്തി വച്ചത് 6 ട്രില്യൺ ഡോളർ ആണ് . ഇപ്പോൾ ട്രംപ് ടാക്സ് നിങ്ങളെപ്പോലുള്ളവർക്ക് ടാക്സ് ഇളവ് തന്നപ്പോൾ അമേരിക്കയുടെ കടം 20 ട്രില്ല്യണിൽ കൂടുതലായി ആ കടം വീട്ടാൻ ഇടത്തരക്കാരന്റെ സോഷ്യൽ സെക്യൂരിറ്റിയിലും മെഡിക്കെയറിലും ഒക്കെയാണ് താങ്കളുടെ വർഗ്ഗം കണ്ണു വച്ചിരിക്കുന്നത് . താങ്കളെപോലുള്ളവർക്ക് അത് പ്രശനമല്ല. ഞങ്ങളെപ്പോലുള്ളവരുടെ അദ്ധ്വാന ഫലം മോഷിടിച്ചു റിപ്പബ്ലിക്കൻസ് ടാക്സ് ഇളവ്  തന്നിട്ടുണ്ടല്ലോ. അതും ഇടത്തരക്കാരന്റെ പോക്കറ്റടിച്ചാണ് തരുന്നത് എന്ന് മറക്കരുത് . ഇപ്പോൾ അയാൾ മേശപ്പുറത്തു നിന്ന് അപ്പക്കഷണങ്ങൾ വലിച്ചെറിഞ്ഞു തന്നിട്ടുണ്ട് . പക്ഷെ രണ്ടായിരത്തി ഇരുപത്തിയേഴിൽ അത് തിരികെ കൊടുക്കണം . ഇതൊന്നും നിങ്ങളെ ബാധിക്കില്ല കാരണം നിങ്ങളുടെ ടാക്സ് ഇളവ് മാറ്റമില്ലാത്തതാണ് .  മിഡിൽ ക്ലാസ്സ്കാരന്റെ പള്ളക്ക് അടിച്ചിട്ടാണ് നിങ്ങൾ ഇന്ന് ഞെളിഞ്ഞു നിന്ന് ഞങ്ങളോട് പറയുന്നത് . 'എടോ മൂഡന്മാരെ എല്ലാം ഇക്കോണമിയാണെന്ന് ' എന്നാൽ സത്യം മറച്ചു വച്ചിട്ട് (അല്ലെങ്കിൽ മനസിലാകാതെ) നിങ്ങളെ പ്പോലുള്ളവരെ പോറ്റിപുലർത്തുന്ന ഞങ്ങളെ വിഡ്ഢികളെന്ന് വിളിക്കുന്ന നിങ്ങളെ പോലുള്ളവർക്ക് ട്രമ്പ് കള്ളനാണോ, അല്ലെങ്കിൽ ട്രംപിന്റെ പണം എവിടെ നിന്ന് വന്നെന്നോ എന്നൊന്നും അറിയേണ്ട ആവശ്യമില്ല . നിങ്ങയുടെ മുദ്രാവാക്ക്യം ഒന്നേയുള്ളു . എടോ വിഡ്ഢി എല്ലാം ഇക്കണോമി ആണെന്ന് . ഇത് ട്രംപിന്റെ ചിന്തയാണ് - ട്രംപ് ചിന്തിക്കുന്നത് എന്റെ പണം റഷ്യൻ പണം ആയാൽ എന്താ, ഞാൻ സ്ത്രീകളെ പീഡിപ്പിച്ചാൽ എന്താണ് 'എടോ വിഡ്ഢികളെ എല്ലാം എക്കൊണോമിയാണെന്നാണ് " നിങ്ങൾ അത് ഞങ്ങളോട് വിളിച്ചുപറയുന്നു . നിങ്ങളെ പോലുള്ളവർക്ക് ഇതൊന്നും പ്രശനമല്ലെന്നറിയാം. എന്റെ മകൾ എന്നോട് ചോദിച്ചു, ഡാഡി എന്തുകൊണ്ടാണ് ട്രംപിന് വോട്ട് ചെയ്യാത്തത് . ഞാൻ പറഞ്ഞത് നിന്നപ്പോലുള്ള സ്ത്രീകൾക്ക് സ്വൈര്യമായി ജീവിക്കണമെങ്കിൽ ഇവനെപോലുള്ളവന് ഒരിക്കലും വോട്ടു ചെയ്‌തുകൂടാ എന്ന് . തനിക്ക് തന്റെ മകളുടെ കണ്ണിൽ നോക്കി പറയാൻ കഴിയുമോ 'എനിക്ക് അയാൾ പണം സമ്പാദിക്കാൻ ഉപയോഗിക്കുന്ന മാർഗ്ഗങ്ങളും അയാൾക്ക് പെണ്ണ്ങ്ങളോടുള്ള മനോഭാവവും ഇഷ്ടമാണെന്ന് " കഴിയുമായിരിക്കും ക്രിസ്ത്യാനികൾ അടക്കം അങ്ങനെയുള്ള അറുപത്തി രണ്ടു മില്യൺ ജനങ്ങളാണ് അയാൾക്ക് വോട്ടു ചെയ്‍തത് (ഇലക്റ്ററൽ വോട്ടു ചെയ്യതവരടക്കം )  ഞങ്ങൾ ഇടത്തരക്കാർ സാരിത്തുമ്പിൽ പിടിച്ചു വന്നവരെങ്കിലും ധർമ്മത്തെക്കുറിച്ചും നീതിയെക്കുറിച്ചും ബോധമുള്ളവരാണ് . നിങ്ങളെക്കുറിച്ചു ഞങ്ങൾ ചിന്തിക്കുന്നത് പണത്തിനു വേണ്ടി എന്തും ചെയാൻ മടിക്കാത്ത നിങ്ങളാണ് ' സ്റ്റുപ്പിഡ്സ് എന്ന് " അവരെക്കുറിച്ച് നിങ്ങളുടെ വേദം പറയുന്നത് . മൂഢന്റെ മുതുകിന് വടി എന്നാണ് . ട്രംപ് പോകും റിപ്പബ്ലിക്കൻസ് പോകും ഡെമോക്രാറ്റ്‌സ് പോകും എന്നാൽ ഒരിക്കലും പോകാത്ത ഒന്നുണ്ട് 'സത്യവും ധർമ്മവും - അല്ലാത്തവർ ഓർത്തുകൊള്ളുക  ഹേ സ്റ്റുപ്പിഡ്സ് - മൂഢന്റെ മുതുകിന് വടി "
Anthappan 2018-01-10 23:09:22
The difference between stupidity and genius is that genius has its limit.
True Christan Trump fan 2018-01-11 12:32:56
Here are some questions: Did Trump conspire against the US? Yes Did Trump obstruct justice? Yes Did Trump interfere in fed probes? Yes Did Trump help Russia hurt Hillary? Yes Did Trump know about Russia mtgs? Yes Did Trump try to cover it all up? Yes Is Trump guilty? Yes
Democrat 2018-01-11 20:04:43
Trump asked senators why the U.S. accepts immigrants from “shithole countries” like Haiti, El Salvador and African nations
But they are the ones who built his tower with very low pay
Annamma Philipose 2018-01-12 11:36:08
Sometimes,we all need to think where we came from, No body came here from Royal famii;ies,
we all came for a better living. We have an obligation towards this country,pls.don't forget that.
Most of the people came here by the help of some one else. When people came here by late 60's 
and 70's had sacrificed their life. no body had time to think about politics,every body was thinking about
their families and friends.so, they work hard, from one work to another,helped their families, husband,s
families, friends etc. Nobody knew about any poilticians then,no one had time for it.Since 9-11 
this country became a devil country. American people had good heart,black,white,yellow,orange,you name
it, There are good people still live in this country. Oprah's friend, Mr.Clinton raped a nurse from 
AK,, why she is keeping quiet? What about this guy Weinistein? he is also a buddy of Oprah.
Why this double standard.  Can any Indian can go back to India and play politics there? no you will
be in jail. Pls.don't forget that. Instead of sitting and murmuring and griping,just try to be a good
citizen.Do you think Oprah will give out her money to everybody freely, even if she gives,how long 
she can give? 
   I remember late President JFK's speech, "don't ask what the country can do for you,ask whatyou
can do for the country."
This country gave so much for us. What did you give to this country? People came from other country
and tried to destroy by bombing, shooting and killing hundreds of people. If Mr.Trump try to stop that
kind of people,how can you blame him. I am not telling Mr.Trump is perfect,after all he is a human.
Can you find a perfect American president in the past? No friends,no one. Just take one day at a time,
do your job the best you know,and give thanks to God. Do good to yourself,your family, your community,
your country and the country where you came from.This will give you a clean heart and you will be able
to sleep peacefully.
                     "Best Wishes"!
Disgusted with Trump 2018-01-12 12:47:40
For Malayalee Ahyaans it doesn't matter.  There philosophy is to get their parents admitted in the old age home then forget the root they came from.  Money over the relationship and moral is their ethics in life and that is why Ms Annamma you find many Malayalees support their leader Trump.  Everything is economy for the stupid supporters of Trump. It doesn't matter even if it is coming from "Shit-hole' 

Naradan 2018-01-12 14:34:30
Annamma sayippine kandapam kavathu marannu!!!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക