Image

എച്ച്-1ബി വീസ നിയമങ്ങളില്‍ മാറ്റം വരുത്തുന്നത് പരിഗണനയിലില്ലെന്ന് യു.എസ് .സി.ഐ എസ്

Published on 09 January, 2018
എച്ച്-1ബി വീസ നിയമങ്ങളില്‍ മാറ്റം വരുത്തുന്നത് പരിഗണനയിലില്ലെന്ന് യു.എസ് .സി.ഐ എസ്
വാഷിങ്ടന്‍: എച്ച്-1ബി വീസ നിയമങ്ങളില്‍ മാറ്റം വരുത്തുന്നത് പരിഗണനയിലില്ലെന്ന് യുഎസ് സിറ്റിസന്‍ഷിപ് ആന്‍ഡ് ഇമിഗ്രേഷന്‍ സര്‍വീസ്  (യുഎസ്സിഐഎസ്) അധികൃതര്‍.

അതേസമയം, യുഎസിലെ ജോലികളില്‍ നാട്ടുകാര്‍ക്കു മുന്‍ഗണന നല്‍കുകയെന്ന പ്രസിഡന്റ് ട്രംപിന്റെ നയം യാഥാര്‍ഥ്യമാക്കുന്നതിന് പരിഷ്‌കാരങ്ങള്‍ പരിഗണനയിലുണ്ടെന്നും യുഎസ്സിഐഎസിന്റെ മാധ്യമ വിഭാഗം തലവന്‍ ജൊനാഥന്‍ വിതിങ്ടന്‍ വ്യക്തമാക്കി.

എച്ച്-1 ബി വിസക്കു മൂന്നു വര്‍ഷമാണു കാലാവധി. അതു മൂന്നു വര്‍ഷത്തെക്കു കൂടി പുതുക്കി കിട്ടും. അതു കഴിഞ്ഞാല്‍ മടങ്ങണം. എന്നാല്‍ അമേരിക്കന്‍ കോമ്പറ്റീറ്റിവ്നെസ് ഇന്‍ ദി ട്വെന്റി ഫാസ്റ്റ് സെഞ്ച്വറി ആക്റ്റ് (എ.സി-21) പ്രകാരം കാലാവധി പിന്നെയും നീട്ടി നല്‍കാം.

എ.സി. 21 സെക്ഷന്‍ 104 (സി) പ്രകാരം ഒരു എച്ച്1 ബി വിസക്കാരന്റെ ഗ്രീന്‍ കാര്‍ഡ് അപേക്ഷ അനുവദിച്ചാല്‍ (ഐ-140 അംഗീകരിച്ചാല്‍) എച്ച്-1 വിസ മൂന്നു വര്‍ഷം വീതം നീട്ടിക്കൊടുക്കാം.

സെക്ഷന്‍ 106 (ബി) പ്രകാരം ഒരു എച്ച്-1 ബി വിസക്കാരന്റെ ലേബര്‍ സര്‍ട്ടിഫിക്കേഷന്‍ അംഗീകരിക്കുകയും ഐ-140 അപേക്ഷ നല്‍കിയിട്ട് ഒരു വര്‍ഷം കഴിയുകയും ചെയ്താല്‍ അയാള്‍ക്ക് ഒരു വര്‍ഷം വീതം എച്ച്-1 ബി വിസ നീട്ടിക്കൊടുത്തിരിക്കണം.

ആദ്യ വകുപ്പില്‍ പറയുന്നത് എച്ച്-1 വിസ നീട്ടിക്കൊടുക്കാം എന്നാണ്. മെ (may) എന്ന വാക്കാണ് അവിടെ ഉപയോഗിച്ചിരിക്കുന്നത്. നിര്‍ബന്ധമില്ല എന്നു ഇതിനെ വ്യാഖ്യാനിക്കാം.

എന്നാല്‍ രണ്ടാമത്തെ വകുപ്പില്‍ വിസ നീട്ടിക്കൊടുക്കണം എന്നാണു പറയുന്നത്. ഷാല്‍ (shall) എന്നാണു ഇവിടെ ഉപയോഗിച്ചിരിക്കുന്ന വാക്ക്. ചുരുക്കത്തില്‍ ഒരു വര്‍ഷം വീതം വിസ നീട്ടി നല്‍കുന്ന നിയമം കോണ്‍ഗ്രസ് മാറ്റാതെ പ്രസിഡന്റിനു ഒന്നും ചെയ്യാനാവില്ല. ഗ്രീന്‍ കാര്‍ഡ് അപേക്ഷയില്‍ അന്തിമ തീരുമാനം വരും വരെ ഇങ്ങനെ നീട്ടി നല്‍കണമെന്നാണു നിയമത്തില്‍ പറയുന്നത്.

എന്നാല്‍ മൂന്നു വര്‍ഷം വീതം നീട്ടിക്കൊടുക്കുന്നത് തടയിടാനാവും. പക്ഷെ 17 വര്‍ഷമായി ഇന്നെ വരെ അങ്ങനെ ചെയ്തിട്ടില്ല.

ഒരു വര്‍ഷം ഒരു രാജ്യത്തു നിന്നുള്ളവര്‍ക്ക് 9600 ഗ്രീന്‍ കാര്‍ഡാണു കൊടുക്കുന്നത്. വലിയ രാജ്യത്തിനും ചെറിയ രാജ്യത്തിനും ഇത് ഒരു പോലെ ബാധകം. ഇതു മൂലം ഗ്രീന്‍ കാര്‍ഡ് അപേക്ഷ അംഗീകരിച്ചാല്‍ തന്നെ (ഐ.-140) വിസ നമ്പര്‍ കറന്റ് ആയി വരാന്‍ വര്‍ഷങ്ങളെടുക്കും. ഇപ്പോള്‍ ലക്ഷക്കണക്കിനു ഇന്ത്യാക്കാര്‍ ഗ്രീന്‍ കാര്‍ഡ് നമ്പര്‍ കറന്റ് ആയി വരാന്‍ വര്‍ഷങ്ങളായി കാത്തിരിക്കുന്നു. എല്ലാവര്‍ക്കും അതു കിട്ടണമെങ്കില്‍ 70-മുതല്‍ 100 വര്‍ഷം വരെ കാത്തിരിക്കണമെന്ന സ്ഥിതിയാണിപ്പോള്‍.

അതറിഞ്ഞാണു എച്ച്.-1 വിസ നീട്ടിക്കൊടുക്കുന്നത്. അതവസാനിപ്പിച്ചാല്‍ ലക്ഷങ്ങള്‍ മടങ്ങേണ്ടി വരും. ഇന്ത്യയില്‍ പോയി വിസ നമ്പര്‍ കറന്റ് ആകാന്‍ കാത്തിരിക്കണം. 

Relief for Indians as US says no change in H-1B visa extension policy


Wahington, Jan 9 (IANS) Indian techies in the US can heave a sigh of relief after the Trump administration said it was not considering any regulatory change that will force H1-B visa holders to leave the country.

The announcement by the US Citizenship and Immigration Services (USCIS) came on Monday after last week's report by US-based news agency McClatchy DC Bureau that Washington was considering new regulations to prevent the extension of H-1B visas, largely availed of by Indian IT firms. 

"The USCIS is not considering a regulatory change that would force H-1B visa holders to leave the US by changing our interpretation of section 104(c) of AC-21, which provides for H-1B extensions beyond the 6 year limit," said Jonathan Withington, chief of media relations for USCIS.

"Even if it were, such a change would not likely result in these H-1B visa holders having to leave the US because employers could request extensions in one-year increments under section 106(a)-(b) of AC21 instead," Withington was quoted as saying by Kansas City Star. 

"The agency is considering a number of policy and regulatory changes to carry out the President's Buy American, Hire American Executive Order, including a thorough review of employment based visa programmes," he said. 

Earlier reports said the Trump administration was considering tightening H-1B visa rules that could lead to deportation of 750,000 Indians. 

Withington said that USCIS was never considering such a policy change and that "any suggestion that USCIS changed its position because of pressure is absolutely false". 

Representatives Kevin Yoder, a Kansas Republican, and Tulsi Gabbard, a Democrat from Hawaii, sent a letter to Trump, obtained by McClatchy, urging him "not to deport H-1B holders awaiting permanent residency processing."

"We strongly believe this action would be harmful to the American economy, credibility and relations with India and the Indian-American community," wrote Yoder and Gabbard last week. Both are members of the Congressional Caucus on India and Indian Americans.

The US Chamber of Commerce had warned it would be "tremendously bad policy" to tell highly skilled people they were not welcome to stay in the US.

The H-1B programme offers temporary US visas that allow companies to hire highly skilled foreign professionals working in areas with shortages of qualified American workers. 

Indians get most of the H1-B visas, although there are no national quotas for the facility nor is it specifically designed for Indians.

Since taking office, the Trump administration has been talking about cracking down on the visa scheme. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക