Image

നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി ഫോമാ വനിതാ ഫോറം

Published on 08 January, 2018
നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി ഫോമാ വനിതാ ഫോറം
കൊച്ചി: അമേരിക്ക കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന പ്രവാസി മലയാളികളുടെ സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസോസിയേഷന്‍ ഓഫ് അമേരിക്കയുടെ വനിതാഫോറം കേരളത്തിലെ നേഴ്‌സിങ് വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ് പദ്ധതിനടപ്പിലാക്കുന്നതായി സെക്രട്ടറി രേഖനായര്‍ അറിയിച്ചു .തെരഞ്ഞെടുക്കപ്പെട്ട നേഴ്‌സിങ് വിദ്യാര്‍ത്ഥിനികള്‍ക്ക് (പഠിക്കുവാന്‍ മിടുക്കികളും ,സാമ്പത്തികമായി പിന്നോക്കം നില്‍ക്കുന്നവരുമായ) ആണ് ഫോമാ വനിതാ ഫോറം സ്‌കോളര്‍ഷിപ്പ് നല്‍കുന്നത് .

കേരളത്തിലെ നേഴ്‌സിങ് മേഖലയുമായി ബന്ധപ്പെട്ട് ഒട്ടനവധി പ്രശ്‌നങ്ങള്‍ ഇന്നുണ്ടെങ്കിലും മലയാളികളായ നഴ്‌സുമാരുടെ കാരുണ്യ ത്തോടെയുള്ള സേവന പ്രവര്‍ത്തനം ലോകമെമ്പാടും അംഗീകരിച്ചു കഴിഞ്ഞതാണ് .

ഒരു തൊഴില്‍ എന്നതിലുപരി മനുഷ്യസേവനത്തിനുള്ള ഏറ്റവും പരിപാവനമായ മേഖല കൂടിയാണിത് .

ഏറ്റവും മികച്ച വിദ്യാര്‍ത്ഥിനികള്‍ ഈ മേഖലയിലേക്ക് വരേണ്ടത് സമൂഹത്തിന്റെ കൂടി ആവശ്യമാണ് .ആരോഗ്യ മേഖലയിലേക്ക് ഈ സേവനമനോഭാവവുമായി വരുവാന്‍ താല്പര്യമുള്ളവര്‍ക്ക് പഠനത്തിന് വേണ്ട സാമ്പത്തിക സഹായം നല്‍കുക എന്നത് ഒരു മനുഷ്യ സേവനമായി ഫോമാ വിമന്‍സ് ഫോറം കാണുന്നത് കൊണ്ടാണ് പഠനത്തില്‍ മികച്ചതും എന്നാല്‍ ഫീസടക്കമുള്ള പഠന ചിലവുകള്‍ നിര്‍വ്വഹിക്കാന്‍ സാധിക്കാത്ത മിടുക്കികളായ നേഴ്‌സിങ് വിദ്യാര്‍ത്ഥിനികള്‍ക്ക് സ്‌കോളര്‍ഷിപ് എന്ന ആശയവുമായി ഫോമാ വിമന്‍സ് ഫോറം ഈ കര്‍മ്മപദ്ധതിയ്ക്കു രൂപം നല്‍കിയിട്ടുള്ളത് എന്ന് വിമന്‍സ് ഫോറം സെക്രട്ടറി രേഖനായര്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു .

നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ മലയാളി സംഘടനയാണ് ഇന്ന് ഫോമാ .ഏതാണ്ട് 67 ലതികം അംഗ സംഘടനകളുടെ കൂട്ടായ്മയായ ഫോമാ 2006 ല്‍ സ്ഥാപിതമായത് മുതല്‍ നോര്‍ത്ത് അമേരിക്കയിലെ മലയാളികളുടെയും മറ്റു ഇന്ത്യക്കാരുടെയും ഉന്നമനത്തിനായി പ്രവര്‍ത്തികുന്നുണ്ട് .ഫോമയുടെ വനിതാ ഫോറം കഴിഞ്ഞ വര്‍ഷം മുതല്‍ നേരിട്ട് 2 സേവന പ്രവര്‍ത്തനങ്ങളാണ് മുന്നിട്ടു നിന്ന് ചെയുന്നത് അതില്‍ പ്രധാനമാണ് നേഴ്‌സിങ് വിദ്യാര്‍ത്ഥിനികള്‍ക്കായുള്ള സ്‌കോളര്‍ഷിപ് പദ്ധതി .കേരളത്തിലെ വൃദ്ധ ദമ്പതികള്‍ക്കും ,പ്രായമായ അഗതികള്‍ക്കും വേണ്ടി ഒരു കര്‍മ്മ പദ്ധതി കൂടി ഫോമാ വിമന്‍സ് ഫോറം നടപ്പിലാക്കി വരുന്നുണ്ട് .

ഹോട്ടല്‍ അബാദ് പ്ലാസയില്‍ വെച്ച് നടന്ന സ്‌കോളര്‍ഷിപ് ദാന ചടങ്ങില്‍ ബഹുഃ കൊച്ചി മേയര്‍ സൗമിനി ജെയിന്‍ ,കെ .ജെ മാക്‌സി എം എ ല്‍ .എ ,മെഡിക്കല്‍ ട്രസ്റ്റ് ഹോസ്പിറ്റല്‍ പി ആ ര്‍ മാനേജര്‍ തനൂജ ഭട്ടതിരി എന്നിവര്‍ വിശിഷ്ടാതിഥികളായി പങ്കെടുത്ത് സ്‌കോളര്‍ഷിപ് വിതരണം നടത്തി . ഫോമാ വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ ഡോ .സാറാ ഈശോ അധ്യക്ഷയായിരുന്നു .
നഴ്‌സിങ് വിദ്യാര്‍ത്ഥികള്‍ക്ക് സ്‌കോളര്‍ഷിപ്പുമായി ഫോമാ വനിതാ ഫോറം
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക