Image

ഫൊക്കാന ബൈലോയില്‍ സുപ്രധാന മാറ്റങ്ങള്‍: പ്രധാന സ്ഥാനങ്ങള്‍ ഒരു വട്ടം മാത്രം

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 17 December, 2017
ഫൊക്കാന ബൈലോയില്‍ സുപ്രധാന മാറ്റങ്ങള്‍: പ്രധാന സ്ഥാനങ്ങള്‍ ഒരു വട്ടം മാത്രം
ന്യൂ യോര്‍ക്ക്: അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടനയായ ഫൊക്കാന കാലോചിതമായ മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ബൈലോ പരിഷ്‌കരിച്ചു.അതിനു ഫൊക്കാനയുടെ ഡിസംബര്‍ ഒന്‍പതാംതീയതിസിത്താര്‍ പാലസ്റെസ്റ്റോറന്റില്‍ നടന്ന ജനറല്‍ ബോഡി മീറ്റിംഗിലാണ്ഈ സുപ്രധാന തീരുമാനങ്ങള്‍ പാസാക്കിയത്.

ബൈലോയുടെ ഡ്രാഫ്റ്റ് അംഗ സംഘടനകള്‍ക്ക് അയച്ചു കൊടുത്ത് അവരുടെ അഭിപ്രായങ്ങള്‍ മാനിച്ചു മാറ്റങ്ങള്‍ വരുത്തി, ട്രസ്റ്റിബോര്‍ഡും,എക്‌സിക്യൂട്ടീവ് കമ്മിറ്റിയും ,നാഷല്‍കമ്മിറ്റിയും പാസാക്കിയ ശേഷമാണ് ജനറല്‍ ബോഡിയില്‍ അവതരിപ്പിച്ചത്.

ഒരു വര്‍ഷംകഴിഞ്ഞ രജിസ്റ്റേര്‍ഡ് സഘടനകള്‍ക്കു ഇനി മുതല്‍ ഫൊക്കാനയില്‍ മെംബര്‍ഷിപ്പിനു അപേക്ഷിക്കാം. ഇതുവരെ രണ്ട് വര്‍ഷം ആയിരുന്നുകാലാവധി.

ഫൊക്കാനയില്‍ അംഗങ്ങള്‍ആയിരുന്നസംഘടനകള്‍ കഴിഞ്ഞ വര്‍ഷങ്ങളില്‍ അംഗത്വം പുതിക്കിയിട്ടില്ല എങ്കില്‍അവര്‍ക്കു നുറു ഡോളര്‍ ഫൈനും രണ്ടു വര്‍ഷത്തെ മെമ്പര്‍ഷിപ്പ്ഫീസും നല്‍കിയാല്‍ അംഗത്വം പുതുക്കി നല്‍കുന്നതാണ് .

ഫൊക്കാനയുടെ എല്ലാ മുന്‍ പ്രസിഡന്റുമാര്‍ക്കുംജനറല്‍ കൗണ്‍സിലില്‍ മെമ്പര്‍ഷിപ്പും വോട്ട് അവകാശവും നല്‍കുന്നതാണ്.ഇപ്പോഴും ഫൊക്കാനയുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നവരും മറ്റ് സമാന്തരസംഘടനകളില്‍ മെമ്പര്‍ഷിപ്പ് ഇല്ലാത്തവരുമായ മുന്‍ പ്രസിഡന്റുമാര്‍ക്കാണ്ഈഅവകാശം ലഭിക്കുക.

ഫൊക്കാനയുടെ എല്ലാ കമ്മ്യൂണിക്കേഷനും ഇമെയില്‍ വഴിയോ അതുപോലെയുള്ള ഇലട്രോണിക് മീഡിയ വഴിയോ ചെയ്യാവുന്നതാണ്. ജനറല്‍ കൗണ്‍സില്‍ ഒഴിച്ചുള്ള മീറ്റിങ്ങുകള്‍ടെലി കോണ്‍ഫറന്‍സ് വഴിയോ അതുപോലെയുള്ള മറ്റ് ഇലട്രോണിക് മീഡിയ വഴിയോ ചെയ്യാവുന്നതാണ്.

പ്രസിഡന്റ്, ജനറല്‍ സെക്രട്ടറി, ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാന്‍, ഫ്‌ണ്ടേഷന്‍ ചെയര്‍മാന്‍, വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ എന്നിവര്‍ക്ക് ഒരു ടെം (രണ്ട് വര്‍ഷം)എന്ന് നിജപ്പെടുത്തി. ഒരു വട്ടംഈപോസ്റ്റുകളില്‍ തെരഞ്ഞടുത്തവര്‍ക്കു രണ്ടാമത് അതെ പോസ്റ്റില്‍ മത്സരിക്കാന്‍ പാടില്ല.

ഫൗണ്ടേഷന്‍ചെയര്‍മാനെഎക്‌സിക്യൂട്ടീവ് കമ്മിറ്റി നോമിനേറ്റ് ചെയും. ഫൗണ്ടേഷനില്‍ബോര്‍ഡ് ഓഫ് ട്രസ്റ്റി ചെയര്‍മാനും കൂടാതെ രണ്ട് പേരെ ട്രസ്റ്റി ബോര്‍ഡും, മൂന്നുപേരെ എക്‌സിക്യൂട്ടീവ് കമ്മിറ്റിയും നോമിനേറ്റ് ചെയ്യും. ഫൊക്കാന പ്രസിഡന്റുംസെക്രെട്ടറിയും സ്ഥിരം ക്ഷണിതാക്കള്‍ആയിരിക്കും. ഫൗണ്ടേഷന്‍ചെയര്‍മാന്‍ ഫൊക്കാനയുടെ എക്‌സിക്യുട്ടീവ് മീറ്റിങ്ങിലുംനാഷല്‍കമ്മിറ്റിയിലും ഷണിതാവാണ്. എന്നാല്‍ വോട്ടിങ്ങ് റൈറ്റ്‌സ് ഉണ്ടായിരിക്കുന്നതല്ല.ഫൗണ്ടേഷന്‍ചെയര്‍മാന്‍ ഫൊക്കാന എക്‌സിക്യുട്ടീവിന്റെ അപ്പ്രൂവലോടെ ലോങ്ങ്‌ടെം ചാരിറ്റി പ്രവര്‍ത്തനങ്ങള്‍ കോര്‍ഡിനേറ്റ് ചെയ്യും.

വിമന്‍സ് ഫോറം ചെയര്‍ പേഴ്‌സനെ ജനറല്‍ ബോഡി ഇലക്ഷനില്‍ കൂടി തെരെഞ്ഞുടുക്കും. വിമന്‍സ് ഫോറം ചെയര്‍പേഴ്‌സണ്‍ വോട്ടിംഗ് അധികാരത്തോട് കൂടിയ എക്‌സിക്യൂട്ടീവ് മെമ്പര്‍ ആയിരിക്കും. വിമന്‍സ് ഫോറത്തില്‍ വൈസ് ചെയര്‍പേഴ്‌സണ്‍, സെക്രട്ടറി കൂടാതെ പന്ത്രണ്ടു കമ്മറ്റി മെംബേര്‍സ് ഉള്‍പ്പെട്ടതാണ്. എല്ലാ റീജിയനില്‍ നിന്നും ഒരാളെങ്കിലും ഈ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിരിക്കണം. മെംബേര്‍സിനെനോമിനേറ്റ് ചെയുന്നത് വിമന്‍സ് ഫോറം ചെയര്‍പേഴ്‌സന്റെ സമ്മതത്തോടെ എക്‌സികുട്ടീവ് കമ്മിറ്റി ആയിരിക്കും

ഫൊക്കാനയുടെ നോമിനേഷന്‍ ഫീസ്ട്രസ്റ്റി ബോര്‍ഡിന്റെ ബാങ്ക് അക്കൗണ്ടില്‍നിക്ഷേപിക്കേണ്ടതും, ഇലക്ഷന്‍ചിലവിന് ശേഷം ഉള്ള ഫണ്ട് ഓഡിറ്റിങ്ങിന് ശേഷം അത്ട്രസ്റ്റ് ഫണ്ട് ആയി സുക്ഷിക്കേണ്ടതും ആണ്. ഫൊക്കാനയുടെ ദൈനം ദിനപ്രവര്‍ത്തങ്ങള്‍ക്ക് ഈഫണ്ട് ഉപയോഗിക്കാന്‍ പാടുള്ളതല്ല.

ഫൊക്കാനയുടെ തെരഞ്ഞടുക്കപെടുന്ന നാഷണല്‍ കമ്മിറ്റി മെംബേര്‍സ്, ട്രസ്റ്റി ബോര്‍ഡു മെംബര്‍, എക്‌സിക്യൂട്ടീവ് കമ്മിറ്റി മെംബേര്‍സ് എന്നിവര്‍ക്ക് സമാന്തര സഘടനകളിലോ , മറ്റ് പ്രവാസി നാഷണല്‍ സഘടനകളിലോ അംഗങ്ങള്‍ ആവാന്‍ പാടുള്ളതല്ല.

ഫൊക്കാനയുടെ അംഗങ്ങളോ,അംഗസംഘടനകളോ, അല്ലെങ്കില്‍അംഗങ്ങളും അംഗസംഘടനകളുംതമ്മിലോഎന്തെങ്കിലുംഅഭിപ്രായ വ്യത്യാസംഉണ്ടെങ്കില്‍ അത് ഫൊക്കാന സെക്രട്ടറിയെ രേഖാമൂലം അറിയിക്കേണ്ടതാണ്. ഇങ്ങനെ ഒരു അറിയിപ്പ് കിട്ടിക്കഴിഞ്ഞാല്‍ സെക്രട്ടറി ഇരുപത്തി ഒന്ന് ദിവസത്തിനകം എക്‌സിക്യൂട്ടീവ് വിളിച്ചു കൂട്ടുകയും പ്രശ്‌നം രമ്യതയില്‍ തീര്‍ക്കാന്‍ ശ്രമിക്കുകയുംചെയ്യും. ഇതിന്കഴിഞ്ഞില്ലെങ്കില്‍ എക്‌സിക്യൂട്ടീവിന്റെ നിര്‍ദേശത്തോടുകുടി പരാതിട്രസ്റ്റി ബോര്‍ഡിന്കെമാറും. ട്രസ്റ്റി ബോര്‍ഡ്ഇരുപത്തിയൊന്ന് ദിവസത്തിനകം ട്രസ്റ്റി ബോര്‍ഡ് മീറ്റിങ്ങ്വിളിച്ചു കൂട്ടുകയും പരാതിക്കാരുമായിപ്രശ്‌നം ചര്‍ച്ച ചെയ്യുകയും ചെയ്യും.

ഈ നടപിടിക്രമങ്ങള്‍ പാലിക്കാതെ ഏതെങ്കിലുംഅംഗസംഘടനകള്‍ ലീഗല്‍ നടപടികളൂമായി മുന്നോട്ടു പോയാല്‍ ആ അംഗസംഘടനയെ ഫൊക്കാനയില്‍ നിന്നും പുറത്താക്കുന്നതായിരിക്കും.

ഫൊക്കാന പ്രസിഡന്റ് തമ്പി ചാക്കോ മെഡിക്കല്‍ ലീവ് ആയതിനാല്‍ എക്‌സി. വൈസ് പ്രസിഡന്റ് ജോയി ഇട്ടന്‍അദ്ധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്സ്വാഗതം ആശംസിച്ചു. അതോടൊപ്പം തന്നെകഴിഞ്ഞ രണ്ട് ജനറല്‍ ബോഡിയുടെ മിനിറ്റ്‌സ് അവതരപ്പിച്ചു പാസാക്കി .ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍ജോര്‍ജി വര്‍ഗീസ്ബൈലോ മാറ്റങ്ങള്‍ അവതരിപ്പിച്ചു.

ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഫൊക്കാനയുടെ നിലവിലുള്ള ബൈലോയില്‍ മാറ്റം വരുത്തുവാന്‍ തീരുമാനിച്ചതെന്ന് ജോര്‍ജി വര്‍ഗീസ് പറഞ്ഞു .എല്ലാ പ്രതിസന്ധികളെയും തരണം ചെയ്തു ഇതുവരെയെത്തിയ ഫൊക്കാനയുടെ വളര്‍ച്ച എല്ലാ സംഘടനകള്‍ക്കുംമാതൃക ആണെന്ന് ജോയി ഇട്ടന്‍ അഭിപ്രായപ്പെട്ടു.

ഫൊക്കാനയുടെ ഇന്ന് വരെയുള്ള പരിപാടികള്‍ക്ക് അമേരിക്കന്‍ മലയാളികള്‍ക്കിടയില്‍സമ്പൂര്‍ണ്ണ പിന്തുണയാണ് ലഭിച്ചിരിക്കുന്നതെന്ന് ഫിലിപ്പോസ് ഫിലിപ്പ് പറഞ്ഞു .

ട്രഷര്‍ഷാജി വര്‍ഗിസ്ഈ വര്‍ഷത്തെകണക്കുകള് അവതരിപ്പിച്ചു. ട്രസ്റ്റി ബോര്‍ഡിന്റെകഴിഞ്ഞ വര്‍ഷങ്ങളിലെ കണക്കുകള്‍ മുന്‍ ട്രസ്റ്റി ബോര്‍ഡ് ചെയര്‍മാന്‍പോള്‍കറുകപ്പള്ളില്‍ അവതരിപ്പിച്ചു.ഡോ. മാത്യു വര്‍ഗീസ്-അസോ. സെക്രട്ടറി; ഏബ്രഹാം വര്‍ഗീസ്-അഡീഷണല്‍ അസോ. സെക്രട്ടറി; ഏബ്രഹാം കളത്തില്‍- അസോ. ട്രഷറര്‍; ട്രസ്റ്റി ബോര്‍ഡ്വൈസ് ചെയര്‍മാന്‍ ലീലാമാരോട്ട് , ട്രസ്റ്റി ബോര്‍ഡ് സെക്രെട്ടറിടെറന്‍സണ്‍ തോമസ് , കണ്‍വെന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍, മുന്‍ സെക്രട്ടറി വിനോദ് കെആര്‍കെ , ടി .എസ് . ചാക്കോ തുടങ്ങി നിരവധി നേതാക്കള്‍ പങ്കെടുത്തു.
ഫൊക്കാന ബൈലോയില്‍ സുപ്രധാന മാറ്റങ്ങള്‍: പ്രധാന സ്ഥാനങ്ങള്‍ ഒരു വട്ടം മാത്രംഫൊക്കാന ബൈലോയില്‍ സുപ്രധാന മാറ്റങ്ങള്‍: പ്രധാന സ്ഥാനങ്ങള്‍ ഒരു വട്ടം മാത്രംഫൊക്കാന ബൈലോയില്‍ സുപ്രധാന മാറ്റങ്ങള്‍: പ്രധാന സ്ഥാനങ്ങള്‍ ഒരു വട്ടം മാത്രംഫൊക്കാന ബൈലോയില്‍ സുപ്രധാന മാറ്റങ്ങള്‍: പ്രധാന സ്ഥാനങ്ങള്‍ ഒരു വട്ടം മാത്രംഫൊക്കാന ബൈലോയില്‍ സുപ്രധാന മാറ്റങ്ങള്‍: പ്രധാന സ്ഥാനങ്ങള്‍ ഒരു വട്ടം മാത്രംഫൊക്കാന ബൈലോയില്‍ സുപ്രധാന മാറ്റങ്ങള്‍: പ്രധാന സ്ഥാനങ്ങള്‍ ഒരു വട്ടം മാത്രം
Join WhatsApp News
LIFE & Founding Member 2017-12-17 13:22:43
ബലേ ബേഷ്  ബെലോ ,
പ്രദാന സ്ഥാനങ്ങൾ  ഒരു തവണ . കൊള്ളാം, എന്നോടാ കളി. ൨ വര്ഷം കഴിയുമ്പോൾ  ഞങ്ങൾ അടി ഇടും , എലെക്ഷൻ  മാറ്റി വെക്കും . പല തരികിട പണി വേറെയും ഉണ്ട് . പുതിയ പുതിയ വലിയ പ്രദാന പൊസിഷൻസ് ഉണ്ടാക്കും അതിൽ കുറെ കാലം അങ്ങ് അള്ളിപിടിച്ച  ഞാന്ന്കിടക്കും .
Observer 2017-12-17 19:55:37
കസേര അങ്ങോട്ടും ഇങ്ങോട്ടും മാറ്റിയിട്ട് ഫോട്ടോ എടുത്താൽ മാറ്റാകുമോ?  കഷ്ടം !
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക