Image

മുന്‍ ബിജെപി എംഎല്‍എയുടെ മകന്‍ വെടിയേറ്റു മരിച്ചു

Published on 17 December, 2017
മുന്‍ ബിജെപി എംഎല്‍എയുടെ മകന്‍ വെടിയേറ്റു മരിച്ചു


ലക്‌നൗ: ഉത്തര്‍പ്രദേശില്‍ മുന്‍ ബിജെപി എംഎല്‍എയുടെ മകന്‍ വെടിയേറ്റു മരിച്ചു. ടുമൊരെയാഗഞ്ച്‌ മുന്‍ എംഎല്‍എ പ്രേം പ്രകാശ്‌ തിവാരിയുടെ മകന്‍ വൈഭവ്‌ തിവാരിയാണ്‌ കൊല്ലപ്പെട്ടത്‌. ഉത്തര്‍പ്രദേശ്‌ നിയമസഭാ മന്ദിരത്തിനു സമീപത്തു വെച്ച്‌ ശനിയാഴ്‌ചയാണ്‌ വൈഭവ്‌ തിവാരിക്ക്‌ വെടിയേറ്റത്‌.

വസതിയില്‍ നിന്ന്‌ പരിചയക്കാരായ ആളുകളെത്തി വിളിച്ചിറക്കുകയും തുടര്‍ന്ന്‌ ഇവരുമായുണ്ടായ വാക്കേറ്റത്തിനിടയില്‍ ഇയാള്‍ക്കു വെടിയേല്‍ക്കുകയുമായിരുന്നുവെന്ന്‌ അഡീഷണല്‍ ഡയറക്ര്‌ ജനറല്‍ ഓഫ്‌ പോലീസ്‌ അഭയ്‌ പ്രസാദ്‌ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക