Image

മുസാഫര്‍നഗര്‍ കലാപം: യുപി മന്ത്രിക്കും ബിജെപി എംഎല്‍എയ്ക്കും ജാമ്യമില്ലാ വാറണ്ട്

Published on 16 December, 2017
മുസാഫര്‍നഗര്‍ കലാപം: യുപി മന്ത്രിക്കും ബിജെപി എംഎല്‍എയ്ക്കും ജാമ്യമില്ലാ വാറണ്ട്

ലക്‌നോ: മുസാഫര്‍നഗര്‍ കലാപവുമായി ബന്ധപ്പെട്ട് ഉത്തര്‍പ്രദേശ് മന്ത്രി സുരേഷ് റാണ, ബിജെപി എംഎല്‍എമാരായ സംഗീത്‌സോം, ഉമേഷ് മാലിക് എന്നിവരുള്‍പ്പെടെ പ്രതികള്‍ക്കെതിരെ കോടതി ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചു. മുസാഫര്‍നഗര്‍ അഡീഷണല്‍ ചീഫ് ജുഡീഷല്‍ മജിസ്‌ട്രേറ്റ് മധു ഗുപ്തയാണ് പ്രതികള്‍ക്ക് ജാമ്യമില്ലാ വാറണ്ട് പുറപ്പെടുവിച്ചത്. ഇവര്‍ ജനുവരി 19 ന് കോടതിയില്‍ ഹാജരാകണമെന്നും ഉത്തരവിട്ടു.

എംഎല്‍എമാരെയും മന്ത്രിയേയും വിചാരണ ചെയ്യുന്നതിന് നേരത്തെ പ്രത്യേക അന്വേഷണ സംഘം യുപി സര്‍ക്കാരിനോട് അനുമതി തേടിയിരുന്നു. സര്‍ക്കാര്‍ അനുകൂല നിലപാട് സ്വീകരിച്ചതോടെയാണ് കോടതി വാറണ്ട് പുറപ്പെടുവിച്ചത്. വിദ്വേഷ പ്രസംഗം നടത്തിയെന്ന കുറ്റമാണ് പ്രതികള്‍ക്കെതിരെ ആരോപിക്കപ്പെട്ടിരിക്കുന്നത്.

2013 ഓഗസ്റ്റ് അവസാനം മുസാഫര്‍നഗറിലൊരു യോഗത്തില്‍ സംബന്ധിച്ച പ്രതികള്‍ കലാപത്തിന് ആഹ്വാനം ചെയ്‌തെന്നാണ് ആരോപണം. ഓഗസ്റ്റ്, സെപ്റ്റംബര്‍ മാസങ്ങളിലായി നടന്ന വര്‍ഗീയ കലാപത്തില്‍ അറുപതിലേറേ പേര്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഏകദേശം നാലായിരത്തോളം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക