Image

മൈന്‍സില്‍ ക്രിസ്മസ് ആഘോഷം 25 ന്

Published on 16 December, 2017
മൈന്‍സില്‍ ക്രിസ്മസ് ആഘോഷം 25 ന്

മൈന്‍സ്: മൈന്‍സ് വീസ്ബാഡന്‍ ഇന്ത്യന്‍ അസോസിയേഷന്റെ ആഭിമുഖ്യത്തില്‍ ക്രിസ്മസ് ആഘോഷം ഡിസംബര്‍ 25 ന് (തിങ്കള്‍) വൈകുന്നേരം നാലിന് മൈന്‍സിലെ ലീബ് ഫ്രൗവന്‍ ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനയോടെ തുടക്കമാവും. 

തുടര്‍ന്നുള്ള പരിപാടികള്‍ ഗെമൈന്‍ഡെ ഹൗസിലായിരിക്കും (ഫ്രാന്‍സ്ലിറ്റ്‌സ് സ്ട്രാസെ 1 ) നടക്കുന്നത്. വിവിധ കലാപരിപാടികള്‍ക്കൊപ്പം ലോട്ടറി, ക്രിസ്മസ് ഡിന്നര്‍ എന്നിവ ആഘോഷങ്ങള്‍ക്ക് കൊഴുപ്പേകും. 

വിവരങ്ങള്‍ക്ക്: മത്തായി കുഞ്ഞുകുട്ടി (സമാജം പ്രസിഡന്റ്): 06131 612607, ജോയി വെള്ളാരംകാലായില്‍ (വൈസ് പ്രസിഡന്റ്) 06134 65176., ജിമ്മി മൂലക്കാട് (സെക്രട്ടറി) 06131 6274771, ജോസഫ് മുള്ളരിയ്ക്കല്‍ (ട്രഷറാര്‍) 06131.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക