Image

മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ നിര്‍വാഹക സമിതിയോഗം ചേര്‍ന്നു

Published on 16 December, 2017
മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ നിര്‍വാഹക സമിതിയോഗം ചേര്‍ന്നു

കവന്‍ട്രി: മലയാളം മിഷന്‍ യുകെ ചാപ്റ്റര്‍ ദേശീയ നിര്‍വാഹക സമിതി കവന്‍ട്രിയില്‍ ചേര്‍ന്നു. ദേശിയ കോഓര്‍ഡിനേറ്റര്‍ മുരളി വെട്ടം അധ്യക്ഷത വഹിച്ച യോഗത്തില്‍ മലയാള ഭാഷാ പ്രവര്‍ത്തനം, യുകെയിലെ എല്ലാ പ്രദേശങ്ങളിലേയ്ക്കും വ്യാപിപ്പിക്കുന്നതിനായി വിപുലമായ കര്‍മ്മ പദ്ധതികള്‍ തയാറാക്കി. 

യുകെയിലെ ഏറ്റവും വലിയ സപ്ലിമെന്ററി വിദ്യാഭ്യാസ ശ്രംഖല ആകുക എന്നതാണ് മലയാളം മിഷന്‍ യുകെ ലക്ഷ്യം വയ്ക്കുന്നത്.’എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം’ എന്ന ആപ്തവാക്യം യാഥാര്‍ഥ്യമാക്കുന്നതിനുവേണ്ടി, കേരള സര്‍ക്കാര്‍ ഏല്പിച്ചിരിക്കുന്ന ദൗത്യം ഏറ്റെടുത്തിരിക്കുന്ന മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് യുകെയിലെ എല്ലാ വിഭാഗം മലയാളികളുടെയും സംഘടനകളുടെയും പിന്തുണയും സഹകരണവും ഉണ്ടാകണമെന്ന് മുരളി വെട്ടത്ത് അഭ്യര്‍ഥിച്ചു.

മലയാളം മിഷന്‍ യുകെ ചാപ്റ്ററിന്റെ പ്രവര്‍ത്തനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി നാല് മേഖലകളും വിവിധങ്ങളായ സബ് കമ്മിറ്റികളെയും യോഗം ചുമതലപ്പെടുത്തി. 

കെന്റ്, ലണ്ടന്‍ ഹീത്രു തുടങ്ങിയ പ്രദേശങ്ങള്‍ (സൗത്ത് ഈസ്റ്റ് ആന്‍ഡ് സൗത്ത് വെസ്റ്റ് മേഖല) ഭാരവാഹികളായി മുരളി വെട്ടത്ത്, ബേസില്‍ ജോണ്‍, സി.എ. ജോസഫ്, ഇന്ദുലാല്‍, ശ്രീജിത്ത് ശ്രീധരന്‍, സുജു ജോസഫ് എന്നിവരെയും മിഡ്‌ലാന്‍ഡ്‌സ് കോര്‍ഡിനേറ്റേഴ്‌സ് ഭാരവാഹികളായി എബ്രഹാം കുര്യന്‍, സ്വപ്ന പ്രവീണ്‍ എന്നിവരേയും നോര്‍ത്തേണ്‍ അയര്‍ലന്‍ഡ്, നോര്‍ത്ത് ഈസ്റ്റ് ആന്‍ഡ് സ്‌കോട്‌ലന്‍ഡ് ഭാരവാഹിയായി ജയപ്രകാശിനേയും നോര്‍ത്ത് വെസ്റ്റ് ആന്‍ഡ് വെയില്‍സ് ഭാരവാഹിയായി ജാനേഷ് നായരേയും തെരഞ്ഞെടുത്തു. 

സബ് കമ്മിറ്റികളായി മുരളി വെട്ടത്ത്, ജാനേഷ്, സി.എ.ജോസഫ്, സുജു ജോസഫ്,ബേസില്‍ ജോണ്‍, ജയപ്രകാശ് (മലയാളം മിഷന്‍ കലാസാഹിത്യ സമിതി), മുരളി വെട്ടത്ത് ആന്‍ഡ് സ്വപ്ന പ്രവീണ്‍ (ലെയ്‌സണ്‍ കമ്മിറ്റി), എബ്രഹാം കുര്യന്‍, സി.എ. ജോസഫ്, ബേസില്‍ ജോണ്‍,ശ്രീജിത്ത് ശ്രീധരന്‍,ഇന്ദുലാല്‍, ജാനേഷ് (സ്റ്റാര്‍ട്ട് അപ്പ് ഹെല്പ് കമ്മിറ്റി), ജയപ്രകാശ്, ജാനേഷ്, ഇന്ദുലാല്‍ (മലയാളം മിഷന്‍ സര്‍ക്കാര്‍ ഏകോപനം), സി.എ.ജോസഫ്, സുജു ജോസഫ്, ജയപ്രകാശ് (പബ്ലിക് റിലേഷന്‍സ്) എന്നിവരേയും തെരഞ്ഞെടുത്തു. 

മലയാളം മിഷന്റെ നേതൃത്വത്തില്‍ ഫെബ്രുവരി, മാര്‍ച്ച് മാസങ്ങളില്‍ ഡയറക്ടര്‍ സുജാ സൂസന്റെ നേതൃത്വത്തില്‍ യുകെ സന്ദര്‍ശിക്കുന്ന സാംസ്‌കാരിക നായകന്‍മാരെ പങ്കെടുപ്പിച്ചു കൊണ്ട് എല്ലാ മേഖലകളിലും സാഹിത്യ സമ്മേളനം സംഘടിപ്പിക്കാനുള്ള ചുമതല ജാനേഷ് നായരെ യോഗം ചുമതലപ്പെടുത്തി. വിവരങ്ങള്‍ക്ക് 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക