Image

ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും; പക്ഷേ കടലില്‍ കാണാതായവരെ തേടി കോടതിയില്‍ (കുര്യന്‍ പാമ്പാടി)

Published on 16 December, 2017
ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും; പക്ഷേ കടലില്‍ കാണാതായവരെ തേടി കോടതിയില്‍ (കുര്യന്‍ പാമ്പാടി)

"കരയേണ്ട, ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവ രാക്കും" എന്ന് ക്രിസ്തു ശിമയോനോട് പറഞ്ഞതായി ബൈബിളില്‍ പറയുന്നു. ഗലീലി കടലിനു സമീപം ജെന്നെസരെത്ത് തടാകത്തില്‍ രാത്രിമുഴുവന്‍ വലയിട്ടിട്ടും ഒന്നും കിട്ടാതെ മടങ്ങിവന്ന മുക്കുവനായിരുന്നു ശിമ യോന്‍.

ശിമയോന്‍ ഉള്‍പ്പെടെ പന്ത്രണ്ടു പേര്‍ ക്രിസ്തുവിന്‍റെ ശിഷ്യന്മാരായിത്തീര്‍ന്നു. അവരില്‍ ഏഴു പേര്‍ മീന്‍ പിടിച്ചു ജീവിക്കുന്നവര്‍. ഒരാള്‍ പത്രോസ് റോമില്‍ ദേവാലയം പണിതു. തോമസ്‌ ഇന്ത്യയിലെത്തി ക്രിസ്തുവിന്‍റെ പ്രബോധനങ്ങ.ള്‍ പ്രചരിപ്പിച്ചു.

എന്നാ.ല്‍ രണ്ടായിരം വര്‍ഷങ്ങള്‍ക്കു ശേഷം സുനാമി യിലും ഓഖിയിലും പെട്ട് ആ ജീവിതങ്ങള്‍ ആടിയുല ഞ്ഞപ്പോള്‍ ആരുണ്ട്‌ സഹായിക്കാന്‍? ചുഴലിക്കാറ്റു വരുന്ന കാര്യം കാലേ കൂട്ടി അറിയിക്കാന്‍ കഴിഞ്ഞി ല്ലെന്നു മാത്രമല്ല മരിച്ചവര്‍ എത്രയെന്ന കാര്യത്തിലും തിട്ടമില്ല.

 അഞ്ഞൂറ്റിതൊണ്ണൂറു കി.മീ. കടലോരമുള്ള കേരളത്തില്‍ പത്തുലക്ഷം മുക്കുവരുണ്ടെന്നാണ് പരമ്പരാഗത കണക്ക്. എന്നാല്‍ ശരിക്കും മത്സ്യബന്ധനം കൊണ്ടു ജീവിക്കുന്ന വര്‍ കടലോരത്ത് രണ്ടു ലക്ഷവും പുഴയോരങ്ങളില്‍ അരലക്ഷവും ഉണ്ടെന്നു സര്‍ക്കാര്‍.

 കടലോരത്തെ 222 മുക്കുവഗ്രാമങ്ങളില്‍ കഴിയുന്ന രണ്ടു ലക്ഷത്തില്‍, പകുതിയിലേറെയും ലത്തീന്‍ കത്തോലിക്ക രാണ്. ഹൈന്ദവരായ അരയര്‍ രണ്ടാംസ്ഥാനത്ത്. മുസ്ലിം കള്‍ മൂന്നാമത്. ഓഖിയില്‍ ജീവനും കുടിയും നഷ്ടപെട്ട വര്‍ ഏറെയും ലത്തീന്‍ കത്തോലിക്കര്‍. പൂന്തുറയിലും വിഴിഞ്ഞത്തും ചെല്ലാനത്തും ഏറ്റം കൂടുതല്‍ നാശം.

"കടലില്‍ കാണാതായവര്‍ക്ക് ഇരുപത്തഞ്ചു ലക്ഷം കൊടുക്കുമെന്നാണ് സര്‍ക്കാര്‍ പറയുന്നത്. അത്രയും കിട്ടിയാല്‍ എന്‍റെ കുടുംബം എന്നെന്നേക്കുമായി രക്ഷ പെട്ടേനെ."--കൊല്ലം തങ്കശ്ശേരിയില്‍ നാനൂറു വര്‍ഷം പഴക്കമുള്ള ലത്തീന്‍ കത്തോലിക്കാ അരമനയുടെ മുമ്പില്‍ കാവല്‍ നില്‍ക്കുന്ന ആന്റണി റൈമണ്ട്സ് പറയുന്നു. "പക്ഷേ എന്‍റെ രണ്ടു പെണ്മക്കള്‍ക്കു അഛനും ഭാര്യക്ക് ഭര്‍ത്താവും ഇല്ലാതാവും. അത് ആലോചിക്കാനേ വയ്യ."

ശക്തികുളങ്ങര നിന്ന് പതിനഞ്ചു വര്‍ഷക്കാലം  കടലില്‍ പോയ ആളാണ്‌ ആന്റണി. ഗള്‍ഫിലും പോയി. മടങ്ങി വന്നു സ്വന്തമായി ഒരു ബോട്ട് വാങ്ങി. ഇന്‍ഡോ നോര്‍വീജിയന്‍ പദ്ധതി പ്രകാരം ആര്‍ക്കോ കിട്ടിയ ബോട്ട് പല കൈമറിഞ്ഞ് വന്നത്. അവിടെയാണ് തകര്‍ച്ച പറ്റിയത്. ക്രാങ്ക് പൊട്ടിയതിനാല്‍ എഞ്ചിന്‍ മാറേണ്ടി വന്നു. കടം കയറി, നാലു സെന്റ്‌ സ്ഥലവും വീടും വിറ്റ് കടം വീട്ടി. നാലു വര്‍ഷമായി 2500 രൂപയുടെ വാടക വീട്ടില്‍ താമസിക്കുന്നു.

"ഭാവിയെപറ്റി സ്വപ്‌നങ്ങള്‍ മാത്രം. ബിന്‍സിയും പ്രിന്‍ സിയും പഠിക്കുന്നു. വാടക, കറന്റ്‌ ചാര്‍ജ്, ടുഷന്‍ ഫീ, പത്രം, കേബിള്‍, ഫോണ്‍  കഴിഞ്ഞാല്‍ ബാക്കി അയ്യാ യിരം. അതുകൊണ്ട് എന്താകാന്‍? ഭാര്യ ബിന്ദു കൂടി വീട്ടു ജോലിക്ക് പോകുന്നു."

 പരമ്പരാഗത മത്സ്യത്തൊഴിലാളി കുടുംബത്തില്‍ ജനിച്ചു കടലില്‍ പോയും അവരെ സംഘടിപ്പിച്ചും അവരുടെ വേദനകള്‍ മലോകരോട് പങ്കു വയ്ക്കുന്ന ഒരാളുണ്ട്--'എ. ആന്‍ഡ്രൂസ് പോ.ര്‍ട്ടുകൊല്ലം'. ഏഴാം ക്ലാസ്സ്‌ വരെയേ പഠിച്ചിട്ടുള്ളവെങ്കിലും 76 വയസ്സിനിടെ അസംഖ്യം ലേഖനങ്ങള്‍ എഴുതി, മൂന്ന് പുസ്തകങ്ങ.ള്‍ രചിച്ചു. സ്വതന്ത്ര മത്സ്യതൊഴിലാളി ഫെഡറെഷന്‍ നേതാവെന്ന നിലയി.ല്‍ ഫാ. തോമസ്‌ കോച്ചേരിയോടൊപ്പം വേള്‍ഡ് സോഷ്യല്‍ ഫോറത്തില്‍ പങ്കെടുത്തു.

 "ജനങ്ങളുടെ ജീവിതത്തെയും രാജ്യത്തിന്‍റെ ഭാവിയെയും ബാധിക്കുന്ന കാര്യങ്ങളില്‍ ശ്രദ്ധാലുവായ ആന്‍ഡ്രൂസ് ചേട്ടന്‍ പാര്‍ശ്വവല്‍ക്കരിക്കപെട്ട ഒരു ജനതയുടെ ഉന്നമനത്തിനായി അക്ഷീണം മുന്നോട്ടു പൊയ്ക്കൊണ്ടിരി ക്കുന്നു," അദ്ദേഹത്തിന്‍റെ 'കടല്‍മുത്ത്‌' എന്ന പുസ്തകം 'ദി പേള്‍ ഒഫ് ദി സീ' എന്നപേരില്‍ ഇംഗ്ലിഷിലേക്ക് വിവര്‍ ത്തനം ചെയ്ത ഡോ.എല്‍മ ജോണ്‍ എഴുതി. (റിട്ട. അസോസിയേറ്റ് പ്രഫസര്‍, ഇംഗ്ലീഷ്, വിമെന്‍സ് കോളജ്, തിരുവനന്തപുരം, പ്രശസ്ത ക്ലിനിക്കല്‍ സൈക്കോളജിസ്റ്റ് ഡോ. ജസ്റ്റിന്‍ പടമാടന്‍റെ ഭാര്യ). എണ്ണിയാല്‍ തീരാത്ത നൊമ്പരങ്ങള്‍, അറേബ്യന്‍ സമുദ്രത്തിന്‍റെ ഹൃദയത്തുടി പ്പുകള്‍ എന്നിവയാണ് ആന്‍ഡ്രൂസിന്‍റെ മറ്റു കൃതികള്‍.

കടലില്‍ പോയില്ലെങ്കിലും കടലിനക്കരെ പോകുകയും കേരളതീരത്തിന്‍റെ അന്താരാഷ്ട്ര ചക്രവാളങ്ങള്‍ തൊട്ടറിയുകയും ചെയ്ത ഒരു ചരിത്രകാരനുണ്ട്, അഞ്ഞൂറു വര്‍ഷം പൂര്‍ത്തിയാക്കിയ കൊല്ലം ഇന്‍ഫന്റ്റ് ജീസസ് കത്തീദ്രലിന്‍റെ അയല്‍വക്കത്ത്‌--ഫ്രാന്‍സിസ് തങ്കശ്ശേരി. ബോംബെയി.ല്‍ ഇന്ത്യന്‍ എക്സ്പ്രസ്സില്‍ ജോലിചെയ്യുമ്പോള്‍ എഡിറ്റര്‍ ഇന്‍ ചീഫ് ഫ്രാങ്ക് മൊറെയ്സിനെയും മകനും കവിയുമായ ഡോം മൊറെയ്സിനെയും അടുത്തറിയാമായിരുന്നു. ഇന്ത്യന്‍ എക്സ്പ്രസ് ഫോര്‍ട്ട്‌ കൊച്ചി കല്‍വട്ടിയില്‍ തുടക്ക മിട്ടപ്പോള്‍ അങ്ങോട്ട്‌ പോന്നു

 കൊല്ലം തീരദേശത്ത് മികച്ച ഒരുപറ്റം എഴുത്തുകാര്‍ ഉദയം കൊണ്ടതിന്‍റെ രഹസ്യം തേടിയ എന്നെ അദ്ദേഹം 2006ല്‍ പുതുക്കി പണിത കതീദ്രലിനു മുമ്പിലേക്ക് കൂടിക്കൊണ്ടു പോയി. പള്ളിക്ക് മുമ്പിലെ സ്മാരക ശിലയില്‍ "1576 ഡോക്ട്രീന ക്രിസ്ട്യാന എ.ന്‍ ലിംഗുവ മലബാര്‍ തമിഴ്" എന്ന്  രേഖപ്പെടുത്തിയിരിക്കുന്നു. ഇന്ത്യയില്‍ ആദ്യം അടിച്ച ഗ്രന്ഥം. ഫ്രാന്‍സിസിന്‍റെ പുസ്തകങ്ങള്‍ ഇവയാണ്: ചരിത്രസ്പന്ദനം, ചരിത്ര സുരഭി, പഴയ ഗ്രന്ഥങ്ങള്‍ പുതിയ തന്ത്രങ്ങള്‍, ഡച്ചു ശക്തിയുടെ വളര്‍ച്ചയും തളര്‍ചയും, ഗാമയും പ്രാചീന കേരളവും.

"പോഞ്ഞിക്കര റാഫിയും സബീന റാഫിയും എസ്.കോ ഡറും. അവരുടെ ലൈബ്രറികള്‍ ആയിരുന്നു എന്‍റെ അറിവിന്‍റെ സ്രോതസുകള്‍"-- ഫ്രാന്‍സിസ് ജോസഫ് പറയുന്നു.  മോളി ഭാര്യ, മക്കള്‍ ജോണ്‍ പെപ്പിന്‍ (അബുദാബി), ആനി. തങ്കശ്ശേരി ആല്‍ത്തറ മൂട് പബ്ലിക് ലൈബ്രറിക്കു തൊട്ടു ചേര്‍ന്നു വീട്--'പെപ്പി'.

 "പ്രകൃതിയുടെ വരദാനമായ ആഴക്കടലിലേക്ക് അലറി യടിക്കുന്ന തിരമാലകളെയും ചീറിയടിക്കുന്ന കൊടും കാറ്റിനെയും അസ്ഥികോച്ചുന്ന മകര മഞ്ഞിനേയും കോരിച്ചൊരിയുന്ന പേമാരിയെയും തൃണസമാനമായി കരുതി ജീവന്‍ പണയം വച്ച് ഉറ്റവരുടെയും ഉടയവ രുടെയും പശി അടക്കാ.ന്‍ കൂരയിലെ അടുപ്പില്‍ തീ പുകയുവാന്‍ അന്തികഞ്ഞിക്കു വകതേടിപ്പോകുന്ന ഇന്ത്യയുടെ തീരസംസ്ഥാങ്ങളിലെ കോടിയില്‍ പരം വരുന്ന മത്സ്യബന്ധകരാണ് ഭാരത ഖജനാവില്‍ ബഹുശതകൊടികള്‍ മുതല്‍കൂട്ടുന്നവ.ര്‍"--എഴുതുന്നത്‌ ഈ മേഖലയിലെ മറ്റൊരു ശക്ത്തമായ  തൂലികയുടെ ഉടമ മാര്‍ഷല്‍ ഫ്രാങ്ക്.

 'നിരാലംബരുടെ സുവിശേഷം', 'തുലനം നഷ്ട്ടപ്പെടുന്ന തുലാസുകള്‍' എന്നീ ലേഖന സമാഹാരങ്ങളിലൂടെ "തൊട്ടുകൂടാത്തവര്‍, തീണ്ടിക്കൂടാത്തവര്‍ ദൃഷ്ട്ടിയില്‍ പെട്ടാലും ദോഷമുള്ളോര്‍" ഉള്‍പ്പെടെയുള്ള അവശന്മാ രെപ്പറ്റിയും ആര്‍ത്തന്മാരെപ്പറ്റിയും ആലംബഹീനന്മാരെ പ്പറ്റിയും നിരന്തരം ശബ്ദമുയര്‍ത്തുന്ന ഈ ശക്തികുളങ്ങ രക്കാരന്‍ 22 വര്‍ഷം യന്ത്രവല്‍കൃത ബോട്ടുകളുമായി കടലിനോടു പടവെട്ടിയ ആളാണ്‌. എട്ടു വര്‍ഷം  യന്ത്രവല്‍കൃത ബോട്ട് ഉടമസ്ഥ സംഘടനയുടെ സംസ്ഥാന പ്രസിഡണ്ട്‌ ആയിരുന്നു. കേരള സര്‍ക്കാരിന്‍റെ ഫിഷറീസ് അഡവൈസറി ബോര്‍ഡ് മെമ്പറും.

 അവാര്‍ഡ് നേടിയ നടന്‍, ഗായകന്‍, സര്‍ക്കാ.ര്‍ ഉദ്യോഗ സ്ഥന്‍,  അദ്ധ്യാപകന്‍ ഒക്കെയായിരുന്നു. പന്ത്രണ്ടു വര്‍മായി കൊല്ലം രൂപതയുടെ മുഖപത്രം 'വിശ്വധര്‍മം' എഡിറ്റ്‌ ചെയ്യുന്നു. മേരി മാര്‍സെല്‍ ഭാര്യ. ടൈംസ്‌ ഒഫ് ഇന്ത്യ ജേര്‍ണലിസ്റ്റ് ആയിരുന്ന സ്മിത മാര്‍സെല്‍ (ദുബായ്), സെബി മാര്‍സെല്‍ (മ്യുണിക്ക്) എന്നിവര്‍ മക്കള്‍. ജര്‍മനിയില്‍ പോയപ്പോള്‍ ഡ്യുസല്‍ഡോര്‍ഫില്‍ കൊല്ലംകാരായ വൈദികരുടെയും അല്മായക്കാരുടെയും ഒരു സംഗമത്തില്‍ പ്രസംഗിച്ച കാര്യം മാര്‍ഷലിന്‍റെ ഓര്‍മയി'ല്‍ മായാതെ നില്‍ക്കുന്നു. 'നമ്മുടെ ഒരു വൈബ്രന്‍റ് കമ്യുണിറ്റി ആണു അവിടുള്ളത്"

 തീരദേശക്കാര്‍ തീരെ മോശക്കാരല്ല. അവര്‍ക്ക് മനുഷ്യരെ പിടിക്കാനും അറിയാം. അതുതൊകൊണ്ടാണ്‌ ദുഖം കൊണ്ടു വിങ്ങുമ്പോഴും ഓഖിയി.ല്‍ പെട്ട് കാണാതായ വരെ തേടി അവര്‍ കേരള ഹൈക്കോടതിയില്‍ ഹേബിയസ് കോര്‍പസ് ഹര്‍ജി നല്‍കാന്‍ ഒരുങ്ങുന്നത്.

ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും; പക്ഷേ കടലില്‍ കാണാതായവരെ തേടി കോടതിയില്‍ (കുര്യന്‍ പാമ്പാടി)ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും; പക്ഷേ കടലില്‍ കാണാതായവരെ തേടി കോടതിയില്‍ (കുര്യന്‍ പാമ്പാടി)ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും; പക്ഷേ കടലില്‍ കാണാതായവരെ തേടി കോടതിയില്‍ (കുര്യന്‍ പാമ്പാടി)ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും; പക്ഷേ കടലില്‍ കാണാതായവരെ തേടി കോടതിയില്‍ (കുര്യന്‍ പാമ്പാടി)ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും; പക്ഷേ കടലില്‍ കാണാതായവരെ തേടി കോടതിയില്‍ (കുര്യന്‍ പാമ്പാടി)ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും; പക്ഷേ കടലില്‍ കാണാതായവരെ തേടി കോടതിയില്‍ (കുര്യന്‍ പാമ്പാടി)ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും; പക്ഷേ കടലില്‍ കാണാതായവരെ തേടി കോടതിയില്‍ (കുര്യന്‍ പാമ്പാടി)ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും; പക്ഷേ കടലില്‍ കാണാതായവരെ തേടി കോടതിയില്‍ (കുര്യന്‍ പാമ്പാടി)ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും; പക്ഷേ കടലില്‍ കാണാതായവരെ തേടി കോടതിയില്‍ (കുര്യന്‍ പാമ്പാടി)ഞാന്‍ നിങ്ങളെ മനുഷ്യരെ പിടിക്കുന്നവരാക്കും; പക്ഷേ കടലില്‍ കാണാതായവരെ തേടി കോടതിയില്‍ (കുര്യന്‍ പാമ്പാടി)
Join WhatsApp News
വിദ്യാധരൻ 2017-12-16 11:30:02
നിൽക്കുകയാണ്   കതീഡ്രൽ 
കടലിലേക്ക് നോക്കി 
നിശ്ചലനായി നിശ്ചേഷ്ടനായി  
ആഞ്ഞടിക്കുന്ന 'ഓഖി' യുടെ 
സംഹാരതാണ്ഡവം കണ്ടു 
കല്ലിലും മണ്ണിലും തീർത്തൊരീ 
ഭദ്രാസനപ്പള്ളിക്ക് എന്ത് ചെയ്യാൻ 
കഴിയും  കടലിളകുമ്പോൾ ?
എവിടെ പോയി ബിഷപ്പുമാർ പാതിരികൾ 
മരിച്ചവരെ ഉയർപ്പിച്ച യേശുവിൻ പേരിൽ 
അതുഭുതം പ്രവർത്തിപ്പവർ ?
കടലിളകിവന്നപ്പോളവർ ഒളിച്ചിരിക്കാം 
സുരക്ഷിതരായി കപ്പേളയിൽ 
ആവില്ലല്ലോ അല്ലെങ്കിലും 
നീന്തൽ അറിയാത്ത ബിഷപ്പുമാർക്ക് 
andrew 2017-12-16 19:48:36

‘’ കരയേണ്ട ഞാന്‍ നിങ്ങളെ മനുഷരെ പിടിക്കുന്നവര്‍ ആക്കും “ sri. Kurian pampady  has quoted Mathew 4:19. But കരയേണ്ട എന്ന ഭാഗം അദേഹം കൂട്ടി ചേര്‍ത്തത് ആണ് .

എന്‍റെ പിന്നാലെ വരുവീന്‍ എന്നാണ് Mathew 4:19

Now a question arise, whose god creates, wind, waves, tsunami etc. and whose god has the power to stop them, Hindu god or Christian god or Muslim god?

Who ever is in control should be held responsible.

വിദ്യാധരൻ 2017-12-16 19:51:03
നിൽക്കുകയാണ്   കതീഡ്രൽ 
കടലിലേക്ക് നോക്കി 
നിശ്ചലനായി നിശ്ചേഷ്ടനായി  
ആഞ്ഞടിക്കുന്ന 'ഓഖി' യുടെ 
സംഹാരതാണ്ഡവം കണ്ടു 
കല്ലിലും മണ്ണിലും തീർത്തൊരീ 
ഭദ്രാസനപ്പള്ളിക്ക് എന്ത് ചെയ്യാൻ 
കഴിയും  കടലിളകുമ്പോൾ ?
എവിടെ പോയി ബിഷപ്പുമാർ പാതിരികൾ 
മരിച്ചവരെ ഉയർപ്പിച്ച യേശുവിൻ പേരിൽ 
അതുഭുതം പ്രവർത്തിപ്പവർ ?
കടലിളകിവന്നപ്പോളവർ ഒളിച്ചിരിക്കാം 
സുരക്ഷിതരായി കപ്പേളയിൽ 
ആവില്ലല്ലോ അല്ലെങ്കിലും 
നീന്തൽ അറിയാത്ത ബിഷപ്പുമാർക്ക് 
വെള്ളത്തിനു മുകളിലൂടെ നടന്നുചെന്ന് 
മുങ്ങിച്ചാകുന്ന മുക്കവരെ രക്ഷിക്കാൻ
 
(ആദ്യത്തേത് അപൂർണ്ണമായിരുന്നു)
FB comments collection 2017-12-16 21:08:13

ഇ ദൈവം പിടികിട്ടാ പുള്ളി ആയതിനാല്‍ ദൈവത്തിന്‍ പ്രതി പുര്‍ഷന്മാരെ പ്രതി ആക്കി കേസ് ഫയല്‍ ചെയ്യണം.


ദൈവമാണല്ലോ ചുഴലി ഉണ്ടാക്കിയത് പിന്നെ ദൈവം തന്നെ അത് തടഞ്ഞാൽ അത് ശരിയാകുമോ ??അത് തടയേണ്ടത് സർക്കാർ ആണെന്നാണല്ലോ പറയുന്നത്.

സത്യത്തിൽ ദൈവം ആരെയെങ്കിലും രക്ഷിക്കാമെന്നു് വാക്കു തന്നിട്ടുണ്ടോ
ദൈവത്തെ രക്ഷിക്കാനാണ് മതങ്ങൾ ശ്രമിക്കുന്നത് . " നമ്മുടെ ഇടയിൽ പുരോഹിതൻമാർ കൽമതിൽ " കെട്ടിയുയർത്തുന്ന തെന്തിനാ. മനുഷ്യനെ മനുഷ്യനായി കാണാനല്ല. വിഘടനത്തിന്റെ വിക്രിയകൾ കണ്ടാസ്വതിക്കാനാ.

ദൈവം സർവ്വശക്തനാണെങ്കിൽ ദൈവത്തിന് തിന്മ ചെയ്യാൻ കഴിയില്ലേ? തിന്മയുണ്ടാകുന്നതും ദൈവത്തിൽ നിന്നല്ലേ? കാരണം എല്ലാം സൃഷ്ടിച്ചത് അങ്ങേരാണല്ലോ.തിന്മ ചെയ്യാൻ കഴിവില്ല എന്നാണെങ്കിൽ അങ്ങേരെ എങ്ങനെ സർവശക്തൻ എന്നു വിളിക്കും..?ചെകുത്താനാണ് തിന്മ ചെയ്യുന്നതെങ്കിൽ അതും ദൈവത്തിന്റെ അറിവോടെയല്ലേ? കാരണം ദൈവമറിയാതെ ഒന്നും നടക്കില്ലല്ലോ. എങ്കിൽ അറിഞ്ഞിട്ടും സമയത്ത് പ്രതികരിക്കാത്ത ദൈവം തിന്മയ്ക്ക് കൂട്ടുനിൽക്കുകയല്ലേ? അപ്പോൾ ദൈവത്തിന്റെ മൗനാനുവാദത്തോടെയല്ലേ തിന്മ പ്രവർത്തിക്കുന്നത്? ഇനി മനുഷ്യന് അവന്റെ വഴികളെ തിരഞ്ഞെടുക്കാനുള്ള അവകാശമുണ്ട്, അതിനനുസരിച്ച് ഫലം ലഭിക്കും എന്നാണ് വാദമെങ്കിൽ, ഒരു മനുഷ്യൻ മറ്റൊരു മതം സ്വീകരിക്കുമ്പോൾ മറ്റുള്ളവർക്ക് കുരു പൊട്ടുന്നത് എന്തിനാണ്? അന്യ മതസ്ഥനെ കല്യാണം കഴിക്കുമ്പോഴും അസ്വസ്ഥരാകുന്നത് എന്തിന്? അയാളുടെ പ്രവർത്തിയുടെ ഫലം അയാൾക്ക് എന്ന് പറഞ്ഞു മിണ്ടാതിരുന്നാൽ പോരെ? അഥവാ നിങ്ങൾ അയാൾക്കെതിരെ സംസാരിക്കുകയാണെങ്കിൽ വ്യക്തിക്ക് അവനവന്റെ കർമ്മങ്ങൾക്ക് അനുസരിച്ച് ഫലം നൽകുമെന്ന് പറഞ്ഞവന്റെ ഇച്ഛയെ എതിർക്കുകയല്ലേ നിങ്ങൾ ചെയ്യുന്നത്? (കാരണം എല്ലാം ദൈവമറിയുന്നു, ദൈവത്തിന്റെ ഇച്ഛയാണല്ലോ). ദൈവവിശ്വാസം വ്യക്തിപരമായ ഒരു തെരഞ്ഞെടുപ്പാണ്.അതിൽ വേറൊരാൾക്കും ഇടപെടാനുള്ള അവകാശമില്ല. അതിന്റെ ആവശ്യവുമില്ല. അതുകൊണ്ട് ലോകത്തുള്ള മതങ്ങളെല്ലാം തകർന്ന്, വ്യക്തിപരമായ ദൈവത്തിന് പ്രാധാന്യം നൽകുന്ന ,മതമില്ലാത്ത ഒരു സമൂഹമായി ലോകം മാറട്ടെ. അപ്പോൾ ഒരേ വീട്ടിൽ വ്യത്യസ്ഥ മതവിശ്വാസികൾ സുഖമായി ജീവിക്കുന്നത് നിങ്ങൾക്ക് കാണാനാകും.

അറക്കല്‍ അബു. 2017-12-16 21:43:59

Vidhyadharan, are you a moron or nincompoop or both? Don’t blame bishops for this malfeasance. The real culprits are(in hierarchal order) PM Modi, India Meteorological Department,  Indian Navy, Indian Coast Guard, Kerala CM, Chief Secretary, Kerala Disaster Management Agency, District collectors, Media and the list goes on. They all failed miserably to act. On November 20, 2017, the remnant energy of Tropical Storm Kirogi led to the formation of a new low-pressure area over the Gulf of Thailand. Over the next several days, the system moved into the Bay of Bengal and slowly drifted westwards, but the storm was unable to organize significantly due to unfavorable conditions. On November 29, the storm organized into depression just off the southeastern coast of Sri Lanka, and the India Meteorological Department gave the storm the identifier BOB 07. Due to the storm's rapidly consolidating low level circulation center, the Joint Typhoon Warning Center issued a Tropical Cyclone Formation Alert on the system, shortly before classifying it as Tropical Cyclone 03B on November 29. ( This JTWC- is a joint operation of US Navy and Airforce primarily to protect US Naval ships and aircrafts and operates from Hawai.; not to protect fishermen from Kerala coast)The IMD followed suit, upgrading the storm to a Deep Depression, and soon afterwards to Cyclonic Storm Ockhi. Now you know the rest of the story….. read, research before you waste your time. 

Abdul punnayurkulam 2017-12-19 07:12:15
Thank you, Kurian Pampadi to give American Malayalees an idea what is happening  Kerala, Tamil Nadu storm/ tropical cyclone disaster victims.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക