Image

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും ലോകമനസ്സാക്ഷിയും (ഷാജന്‍ ആനിത്തോട്ടം)

ഷാജന്‍ ആനിത്തോട്ടം Published on 16 December, 2017
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും ലോകമനസ്സാക്ഷിയും (ഷാജന്‍ ആനിത്തോട്ടം)
ലോകം ഇന്ന് അഭിമുഖീകരിയ്ക്കുന്ന ഏറ്റവും തീവ്രമായ മനുഷ്യാവകാശ പ്രതിസന്ധിയാണ് റോഹിങ്ക്യന്‍ അഭയാര്‍ത്ഥിപ്രശ്‌നം. സ്വന്തമെന്ന് പറയുവാന്‍ രാജ്യമോ പൗരത്വമോ ഇല്ലാതെ, പിറന്ന മണ്ണില്‍ നിന്നും കുടിയിറക്കപ്പെട്ട്, ആരാലും സ്വീകരിയ്ക്കപ്പെടാതെ കരയിലും കടലിലുമായി അലഞ്ഞുനടന്ന ലക്ഷക്കണക്കിന് വരുന്ന ഈ മനുഷ്യസമൂഹം, പരിഷ്‌കൃതരെന്ന് ഭാവിയ്ക്കുന്ന ആധുനിക ലോകത്തിന് മുമ്പില്‍ വലിയൊരു വെല്ലുവിളിയായി മാറിക്കഴിഞ്ഞു. ഒട്ടേറെ ലോകനേതാക്കളും മനുഷ്യാവകാശസംഘടനകളും കിണഞ്ഞുശ്രമിച്ചിട്ടും അനുദിനം വഷളായിക്കൊണ്ടിരിയ്ക്കുന്ന ഈ പ്രതിസന്ധിയ്‌ക്കൊരു പരിഹാരമുണ്ടാക്കുവാന്‍ സാധിച്ചിട്ടില്ല. ഐക്യരാഷ്ട്രസഭയുടെ നിസ്സഹായതയും നിസ്സംഗതയുമാണ് പക്ഷേ, ലോകമനസ്സാക്ഷിയ്ക്ക് മുമ്പില്‍ ഏറ്റവും അപലപനീയമായി നിലനില്‍ക്കുന്നത്.

നവംബര്‍ അവസാനവാരം ഫ്രാന്‍സീസ് മാര്‍പാപ്പാ മൂന്ന് ദിവസത്തെ സന്ദര്‍ശനത്തിന് മ്യാന്‍മറില്‍(ബര്‍മ്മ) എത്തിയപ്പോള്‍ റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ പ്രശ്‌നത്തെപ്പറ്റി അവിടെ വച്ച് പ്രതിപാദിയ്ക്കുമെന്ന് ഒരു നല്ല പങ്ക് മാധ്യമങ്ങളും കരുതി. അതിന് മുമ്പ് വത്തിയ്ക്കാനില്‍ വച്ച് ഒന്നിലേറെത്തവണ 'നമ്മുടെ റോഹിങ്ക്യന്‍ സഹോദരീസഹോദരന്മാരുടെ' പീഢനങ്ങളെക്കുറിച്ചും കഷ്ടപ്പാടുകളെക്കുറിച്ചും പരാമര്‍ശിച്ച പരിശുദ്ധ പിതാവ് പക്ഷേ, മ്യാന്‍മാറിന്റെ മണ്ണില്‍ വച്ച് ഒരു തവണ പോലും റോഹിങ്ക്യന്‍ എന്ന പദം ഉച്ചരിയ്ക്കാതിരുന്നത് നയതന്ത്രകാരണങ്ങളാലാണെന്ന് മനസ്സിലാക്കേണ്ടിയിരിയ്ക്കുന്നു. ഓംഗ് സാങ് സൂചിയാണ് രാജ്യത്തിലെ തിരഞ്ഞെടുക്കപ്പെട്ട ഭരണാധിപയെങ്കിലും (ഇരട്ടപൗരത്വത്തിന്റെ പേരില്‍ അവര്‍ക്ക് പ്രസിഡന്റ/ പ്രധാനമന്ത്രി എന്ന പദവി വഹിയ്ക്കാനാവാത്തതിനാല്‍ അവരുടെ നോമിനിയാണ് ആ സ്ഥാനം അലങ്കരിയ്ക്കുന്നത്). യഥാര്‍ത്ഥ അധികാരം ബാര്‍മ്മീസ് പട്ടാളത്തിന്റെ നിയന്ത്രണത്തിലാണ്. രാജ്യത്തിലെ ബഹുഭൂരിപക്ഷവും ബുദ്ധമതവിശ്വാസികളായ അവിടുത്തെ ജനതയെ അവഹേളിയ്ക്കുന്ന തരത്തില്‍ ഒരു പരാമര്‍ശം നടത്തുവാന്‍ വത്തിയ്ക്കാന്‍ രാഷ്ട്രത്തിന്റെ തലവന്‍ കൂടിയായ പോപ്പ് ഫ്രാന്‍സീസ് മുതിരാതിരുന്നത് സ്വാഭാവികം. എന്നാല്‍ ബര്‍മ്മയില്‍ നിന്നും ബംഗഌദേശിലെത്തിയ പാപ്പാ അവിടെവച്ച് നേഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തുകയും അവരുടെ പ്രശ്‌നങ്ങളോട് സഹാനുഭൂതി പ്രകടിപ്പിക്കുകയും ചെയ്തു.

റോഹിങ്ക്യന്‍ പ്രശ്‌നം- ചരിത്രപശ്ചാത്തലം

റോഹിങ്ക്യന്‍ ജനതയുടെ പ്രശ്‌നമറിയുവാന്‍ അവരുടെ ചരിത്രമറിയേണ്ടിയിരിക്കുന്നു. 'അറാക്കാന്‍' എന്ന പേരിലറിയപ്പെട്ടിരുന്നതും ഇന്ന് 'റാക്കീന്‍' എന്ന് പുനര്‍നാമകരണം ചെയ്യപ്പെട്ടിരിയ്ക്കുന്നതുമായ പടിഞ്ഞാറന്‍ ബര്‍മ്മന്‍ സംസ്ഥാനത്ത് അധിവസിച്ചിരുന്ന മുസ്‌ളീം മതവിശ്വാസികളാണ് റോഹിങ്ക്യന്‍ ജനതയുടെ ബഹുഭൂരിപക്ഷവും. 1948-ല്‍ ബ്രിട്ടനില്‍ നിന്നും സ്വാതന്ത്ര്യം ലഭിയ്ക്കുന്നതുവരെ ഇന്ത്യയെപ്പോലെ ബര്‍മ്മയും ഇംഗ്ലീഷ് ഭരണത്തിന്‍ കീഴിലായിരുന്നു. അക്കാലത്ത് ഇന്ത്യയിലേയ്ക്കും തിരിച്ചും തോട്ടങ്ങളില്‍ പണിയെടുക്കുന്നതിനു വേണ്ടിയും കച്ചവടത്തിനായും ഇരുരാജ്യങ്ങളില്‍ നിന്നും(വിശാലാര്‍ത്ഥത്തില്‍ ബ്രിട്ടീഷ്-ഇന്ത്യ) തൊഴിലാളികള്‍ കുടിയേറിയിരുന്നു.(എം. മുകുന്ദന്റെ പ്രശസ്തമായ 'പ്രവാസം' എന്ന നോവലിലെ മുഖ്യകഥാപാത്രമായ കൊറ്റിയത്ത് കുമാരന്‍ 1930-ല്‍ ബര്‍മ്മയിലേയ്ക്ക് പോകുന്ന കഥ ഇത്തരുണത്തില്‍ ഓര്‍മ്മിയ്ക്കാവുന്നതാണ്) സ്വാതന്ത്ര്യാനന്തരം ബര്‍മ്മ നടപ്പിലാക്കിയ പൗരത്വനിയമമനുസരിച്ച് റോഹിങ്ക്യകളെ അനധികൃത കുടിയേറ്റക്കാരായി കണക്കാക്കുകയും അവര്‍ക്ക് ബര്‍മ്മീസ് പൗരത്വം നിഷേധിക്കുകയും ചെയ്തു. പിന്നീട് 1982-ല്‍ നടപ്പിലാക്കിയ പുതിയ പൗരത്വനിയമപ്രകാരവും അവര്‍ക്ക് പൗരാവകാശങ്ങള്‍ നിഷേധിയ്ക്കപ്പെട്ടു. ഭൂരിപക്ഷം വരുന്ന ബുദ്ധമതക്കാരും താരതമ്യേന ന്യൂനപക്ഷമായ റോഹിങ്ക്യന്‍ മുസഌങ്ങളും തമ്മില്‍ സായുധ സംഘട്ടനങ്ങള്‍ പതിവായി. ദശകങ്ങളായി രാജ്യം ഭരിയ്ക്കുന്ന പട്ടാളഭരണകൂടം റോഹിങ്ക്യകളെ അടിച്ചമര്‍ത്തുന്നതിന് കൂട്ടുനിന്നതോടുകൂടി ജന്മനാട്ടില്‍ നിന്നും ഓടി രക്ഷപ്പെടുകയല്ലാതെ അവര്‍ക്ക് മുമ്പില്‍ മറ്റ് മാര്‍ഗ്ഗങ്ങളുണ്ടായിരുന്നില്ല.

2015-ലാണ് റോഹിങ്ക്യന്‍ വംശജരുടെ പലായനത്തിന്റെ ഏറ്റവും രൂക്ഷവും ദൈന്യവുമായ ഘട്ടം ആരംഭിയ്ക്കുന്നത്. ആ വര്‍ഷം മെയ്മാസത്തില്‍ മലേഷ്യന്‍ അതിര്‍ത്തിയിലും തായ്‌ലന്‍ഡിലുമായി അനവധി കുഴിമാടങ്ങള്‍ പുതിയതായി കണ്ടെത്തിയതില്‍ ഒട്ടേറെപ്പേരുടെ അസ്ഥിക്കൂടങ്ങളുണ്ടായിരുന്നു. അവയൊക്കെയും രാജ്യം വിട്ടോടി രക്ഷപ്പെട്ട തങ്ങളുടെ സഹോദരങ്ങളുടേതാണെന്ന് റോഹിങ്ക്യകളും, അങ്ങനെയല്ല, റോഹിങ്ക്യകള്‍ ആക്രമിച്ച് കൊലപ്പെടുത്തിയ ബുദ്ധമതക്കാരുടേതാണെന്ന് ഭൂരിപക്ഷം ജനതയും വിശ്വസിച്ചു. സത്യമെന്തായാലും അതോടുകൂടി റോഹിങ്ക്യകളുടെ നേരേയുള്ള ആക്രമണങ്ങളുടെ തീവ്രത വര്‍ദ്ധിയ്ക്കുവാന്‍ കാരണമായി. കൈക്കുഞ്ഞുങ്ങളുമായി, കിട്ടിയതെല്ലാം പെറുക്കിയെടുത്ത് പലദിക്കുകളിലേയ്ക്കവര്‍ പലായനം ചെയ്തു. പിടിച്ചുനിന്നവര്‍ നരകജീവിതമാണവിടെയിപ്പോള്‍ അനുഭവിച്ചുകൊണ്ടിരിയ്ക്കുന്നത്.

കിഴക്കന്‍ ബംഗാളിലെ തോട്ടങ്ങളില്‍ പണിയെടുക്കുവാന്‍ വേണ്ടി പണ്ട് ബര്‍മ്മയില്‍ നിന്നു പോയവരുടെ അനന്തര തലമുറയില്‍പ്പെട്ടവരായതുകൊണ്ട് റോഹിങ്ക്യകളെ 'ബംഗാളികള്‍' എന്ന് വിളിച്ചാണ് അവിടുത്തെ ഭൂരിപക്ഷമതക്കാരായ ബുദ്ധമതക്കാര്‍ ആക്ഷേപിയ്ക്കുന്നത്. ഇന്ത്യാ വിഭജനത്തിനുശേഷവും, പിന്നീട് ഇന്ത്യാ-പാക്ക് യുദ്ധത്തിനുശേഷം പാക്കിസ്ഥാന്റെ കീഴിലുണ്ടായിരുന്ന പ്രദേശം ബംഗ്ലാദേശ് എന്ന പേരില്‍ പുതിയ രാജ്യമായി മാറിയപ്പോഴും ബര്‍മ്മീസ് കുടിയേറ്റക്കാരുടെ പുതുതലമുറ തങ്ങളുടെ പൂര്‍വ്വികരുടെ നാടായ ബര്‍മ്മയിലേയ്ക്ക് മടങ്ങിചെന്നപ്പോള്‍ പക്ഷേ, അവിടവുമര്‍ക്കന്യമാവുകയായിരുന്നു. പൗരത്വം ലഭിയ്ക്കാത്ത അവസ്ഥയില്‍ പാസ്‌പോര്‍ട്ടോ മറ്റ് യാത്രാരേഖകളോ ഇല്ലാത്ത അവരെ സ്വീകരിയ്ക്കുവാന്‍ ആരുമില്ലാത്ത സ്ഥിതിയാണിപ്പോള്‍. അതാണ് റോഹിങ്ക്യന്‍ ജനത ഇന്നനുഭവിയ്ക്കുന്ന സ്വത്വ പ്രതിസന്ധിയും അതിനോടനുബന്ധിച്ചുള്ള മറ്റ് വെല്ലുവിളികളും. കിടക്കാനൊരിടമില്ലാതെ, ഉപജീവനത്തിനായി ഒരു തൊഴിലിലേര്‍പ്പെടാനാവാതെ, കൊടിയ ദാരിദ്ര്യത്തിലും രോഗപീഢയിലുമായി അതിര്‍ത്തിയിലെ ചില ചേരിപ്രദേശങ്ങളില്‍ അടിഞ്ഞുകൂടിക്കിടക്കുകയാണ് ലക്ഷക്കണക്കിന് റോഹിങ്ക്യകള്‍. മറ്റുള്ള പതിനായിരക്കണക്കിന് പേര്‍ പൊളിഞ്ഞു പാളീസായ ബോട്ടുകളില്‍ എങ്ങോട്ടെന്നറിയാതെ സമീപത്തെ കടലിലും നദികളിലുമായി ഒഴുകി നടക്കുന്നു. അവരില്‍ പലരും ഓരോ ദിവസവും പട്ടിണി മൂലം മരിച്ചുവീഴുകയോ ബോട്ട് തകര്‍ന്ന് മുങ്ങിമരിയ്ക്കുകയോ ചെയ്യുന്നു. അവരുടെ പേരുകളോ കണക്കുകളോ ഒരു രാജ്യത്തിന്റെയും കാനേഷുമാരിയിലോ പട്ടികയിലോ ഇല്ല.

നിര്‍ഭാഗ്യകരമെന്നു പറയട്ടെ, റോഹിങ്ക്യന്‍ മുസഌങ്ങളുടെ രക്ഷയ്ക്കായി ഒരു മുസ്‌ളീം രാഷ്ട്രവും ആത്മാര്‍്തഥമായി ഇടപെടുന്നില്ല. ഇസ്ലാമിക് സ്റ്റേറ്റ് പോലെയുള്ള ചില ഭീകരസംഘടനകള്‍ അവര്‍ക്ക് ആയുധവും അര്‍ത്ഥവും നല്‍കുന്നുണ്ടെന്ന പ്രചാരണത്തോടുകൂടി പല യൂറോപ്യന്‍ രാജ്യങ്ങളും റോഹിങ്ക്യകളെ അവഗണിയ്ക്കുവാനും തുടങ്ങി. തങ്ങളുടെ രക്ഷയ്ക്കായി ചില തീവ്ര റോഹിങ്ക്യന്‍ വിമതര്‍ രൂപീകരിച്ച അരാക്കന്‍ റോഹിങ്ക്യ സാല്‍വേഷന്‍ ആര്‍മി(ARSA) പോലെയുള്ള ഭീകരസംഘടനകളുടെ പ്രവര്‍ത്തനങ്ങള്‍ കൂടിയായപ്പോള്‍ അഭയാര്‍ത്ഥികള്‍ക്ക് ആരും ആശ്രയം കൊടുക്കാത്ത അവസ്ഥയായി. ഇത്തരം വിമതപ്രവര്‍ത്തനങ്ങള്‍ മൂലമാണ് ഓംഗ് സാങ്ങ് സൂചിയേപ്പോലെയുള്ള തിരഞ്ഞെടുക്കപ്പെട്ട ജനനേതാക്കള്‍ക്കു പോലും സ്വന്തം രാജ്യത്തെ ഈ ജനവിഭാഗത്തിനു വേണ്ടി കാര്യമായൊന്നും പ്രവര്‍ത്തിയ്ക്കാന്‍ സാധിയ്ക്കാതെ വരുന്നത്. വീട്ടുതടങ്കലിന് നിന്നും വിടുതല്‍ ലഭിച്ച് ആദ്യമായി പൊതുതിരഞ്ഞെടുപ്പിനെ നേരിട്ടപ്പോള്‍ സൂചിയ്ക്കുവേണ്ടി അഹോരാത്രം പ്രവര്‍ത്തിച്ചവരായിരുന്നു റോഹിങ്ക്യന്‍ ജനത. വിജയിച്ചു കഴിഞ്ഞപ്പോള്‍ പക്ഷേ, അവരുടെ പ്രതീക്ഷകള്‍ക്കപ്പുറം ഭൂരിപക്ഷജനവിഭാഗമായ ബുദ്ധമത വിശ്വാസികളുടെ പിന്തുണയ്ക്കുന്നവര്‍ മുന്‍ഗണന കൊടുത്തപ്പോള്‍ അഭയാര്‍ത്ഥികളുടെ കാര്യം അജന്‍ഡയ്ക്ക് പുറത്തായി. ഐക്യരാഷ്ട്രസഭയുടെ സമ്മേളനത്തില്‍ പങ്കെടുക്കുന്നതില്‍ നിന്നുപോലും അടുത്ത കാലത്ത് അവര്‍ വിട്ടുനിന്നത് റോഹിങ്ക്യന്‍ വിഷയത്തില്‍ അന്താരാഷ്ട്ര സമ്മര്‍ദ്ദം ഒഴിവാക്കാനായിരുന്നു എന്നത് പകല്‍ പോലെ വ്യക്തം. മാനുഷികമൂല്യങ്ങളേക്കാള്‍ അധികാരത്തിന്റെ സുഖശീതളിമ തന്നെയാണല്ലോ ഏവര്‍ക്കും പഥ്യം. ഡെമോക്ലീസിന്റെ വാള്‍ പോലെ പട്ടാളത്തിന്റെ കിരാതദൃഷ്ടികള്‍ തലയ്ക്കു മുകളില്‍ നില്‍ക്കുമ്പോള്‍ മറ്റ് മാര്‍ഗ്ഗങ്ങളൊന്നുമില്ലെന്നതും സത്യം.

ഇടപെടാന്‍ മടിയ്ക്കുന്ന ഇന്ത്യ
റോഹിങ്ക്യന്‍ അഭയാര്‍ത്ഥി പ്രശ്‌നം ഗുരുതരമായ ഒരു അന്താരാഷ്ട്രം പ്രതിസന്ധിയായി വളരുമ്പോഴും ഇടപെടലിന് മടിയ്ക്കുന്ന ഇന്ത്യയുടെ ഇരട്ടത്താപ്പ് നയം ഏറെ ചര്‍ച്ചയായിക്കഴിഞ്ഞു. റോഹിങ്ക്യന്‍ മുസഌങ്ങള്‍ ഇന്തോ-ആര്യന്‍ വംശജരെന്നതിലേറെ ഒരു കാലത്ത് അഖണ്ഡ ഭാരതത്തിന്റെ സമ്പദ്വ്യവസ്ഥയുടെ ഭാഗമായിരുന്നു എന്നതു പോലും രാജ്യത്തിന്റെ അധികാരികള്‍ മറക്കുന്നു. തെക്കന്‍ ചൈനാ കടലിലും ബംഗാള്‍ ഉള്‍ക്കടലിലുമായി പൊട്ടിപ്പൊളിഞ്ഞ യാനങ്ങളില്‍ ഒഴുകി നടക്കുന്ന പതിനായിരങ്ങളുടെ കാര്യത്തില്‍ ഒരു മാനുഷിക പരിഗണന പോലും കാണിക്കുവാന്‍ നരേന്ദ്രമോഡി സര്‍ക്കാര്‍ തയ്യാറാവുന്നില്ല. ബംഗ്ലാദേശ് എന്ന കൊച്ചുരാഷ്ട്രം ലക്ഷക്കണക്കിന് അഭയാര്‍ത്ഥികളെ സ്വീകരിക്കുമ്പോള്‍, ഇന്ത്യാ ഗവണ്‍മെന്റ് ആലോചിക്കുന്നത് ഇപ്പോള്‍ തന്നെ ഇന്ത്യയിലുള്ള നാല്‍പ്പതിനായിരത്തില്‍പ്പരം റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ എങ്ങിനെ പുറത്താക്കാമെന്നാണ്. മരണവക്കില്‍ എത്തി നില്‍ക്കുന്ന ഈ മനുഷ്യമക്കളോട് ദീനാനുകമ്പ പ്രകടിപ്പിയ്‌ക്കേണ്ട സമയം ഏറെ അതിക്രമിച്ചിരിയ്ക്കുന്നു എന്ന് നമ്മുടെ ഭരണകര്‍ത്താക്കള്‍ എന്നാണ് മനസ്സിലാക്കുക? ഇവിടെ മതമോ ജാതിയോ അല്ല, മാനുഷിക പരിഗണന തന്നെയായിരിയ്ക്കണം മുഖ്യമാനദണ്ഡം. പഞ്ചശീലതത്വങ്ങളുടെയും പരസ്പര സഹകരണത്തിന്റെയും സഹജീവി സ്‌നേഹത്തിന്റെയുമെല്ലാം ആഗോളവക്താക്കളായ ഭാരതത്തിന്റെ ഭരണാധികാരികള്‍ റോഹിങ്ക്യന്‍ പ്രശ്‌നത്തില്‍ പ്രകടിപ്പിയ്ക്കുന്നത് ചിറ്റമ്മനയം തന്നെയാണതില്‍ തര്‍ക്കമില്ല.

അമേരിയ്ക്കയുള്‍പ്പെടെ വിവിധ ലോകരാഷ്ട്രങ്ങള്‍ മാനുഷികപരിഗണനയുടെ പേരില്‍ നേരിയ തോതിലെങ്കിലും റോഹിങ്ക്യന്‍ മുസഌങ്ങളെ അഭയാര്‍ത്ഥികളായി സ്വീകരിയ്ക്കുന്നു. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം ബംഗ്ലാദേശില്‍ ഒന്‍പതരലക്ഷം റോഹിങ്ക്യകളുണ്ട്. ഇന്ത്യയുടെ അയല്‍ രാജ്യങ്ങളായ പാക്കിസ്ഥാനില്‍ മൂന്നര ലക്ഷവും മലേഷ്യയില്‍ ഒന്നര ലക്ഷവും പേരുള്ളപ്പോഴാണ് ഇന്ത്യാ മഹാരാജ്യത്തെ നാല്‍പ്പതിനായിരം പേരെപ്പറ്റിയോര്‍ത്ത് സര്‍ക്കാര്‍ ആവലാതി കൊള്ളുന്നത്! അഭയാര്‍ത്ഥികളില്‍ ചിലര്‍ അപകടകാരികളും ഭീകരവാദികളുമായി ബന്ധമുള്ളവരുമാണെന്ന് പറയപ്പെടുന്നു. ആ കാരണത്താലാണ് ഇന്ത്യയുടെ തീരദേശങ്ങളിലേയ്‌ക്കൊന്നും റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളെ അടുപ്പിയ്ക്കാത്തത്. ടിബറ്റന്‍ ജനതയെയും ദലൈലാമയെയും സഹാനുഭൂതിയോടെ പണ്ട് സ്വീകരിച്ച ഇന്ത്യയ്ക്ക് മരുന്നും ഭക്ഷണവും ലഭിയ്ക്കാതെ കടലിലൂടെ അലയുന്ന ഈ അഭയാര്‍ത്ഥികളോട് കരുണ കാണിയ്ക്കാവുന്നതേയുള്ളൂ. എപ്പോഴെങ്കിലും ഭീകരവാദത്തിന്റെയോ പ്രതിലോമപ്രവര്‍ത്തനങ്ങളുടെയോ ലക്ഷണങ്ങള്‍ അവരിലാരെങ്കിലും പ്രകടിപ്പിച്ചാല്‍ നിര്‍ദാഷിണ്യം അവരെ തച്ചുടച്ചുകളയുവാനുള്ള കരുത്തും സംവിധാനങ്ങളും നമുക്കുള്ളപ്പോള്‍ എന്തിനാണ് അനാവശ്യമായൊരു ഭീതിയെന്നതാണ് മനസ്സിലാവാത്തത്.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളുടെ ദുരിതം ഇന്ന് ലോകത്തിന്റെ മൊത്തം വേദനയാണ്. പാലസ്റ്റീന്‍ ജനതയ്ക്കുവേണ്ടി അറബ് രാഷ്ട്രങ്ങള്‍ ഒന്നടങ്കം ഒരുമിയ്ക്കുന്നത് നാം നിത്യേനയെന്നോണം കാണുന്നു. അവര്‍ക്ക് ആയുധങ്ങളും ആളും അര്‍ത്ഥവും എത്തിച്ചുകൊടുക്കുന്ന സമ്പന്ന അറബി സമൂഹം പാവപ്പെട്ട റോഹിങ്ക്യകള്‍ക്കു വേണ്ടി ഒന്നും ചെയ്യുന്നില്ലായെന്നത് വിരോധാഭാസം തന്നെ. മരണത്തിനും ജീവിതത്തിനുമിടയില്‍ അനുനിമിഷം കഴിയുന്ന ദുര്‍ബ്ബലരായ റോഹിങ്ക്യന്‍ ജനതയ്ക്കുവേണ്ടി ആരെങ്കിലും ശബ്ദിച്ചേ മതിയാകൂ. യൂറോപ്യന്‍ രാജ്യങ്ങളിലേയ്ക്ക് സമീപകാലത്ത് കുടിയേറിയ സിറിയന്‍ അഭയാര്‍ത്ഥികള്‍ക്കിടയില്‍ ഒരുപാട് ഇസ്ലാമിക് തീവ്രവാദികളും നുഴഞ്ഞുകയറിയെന്ന സത്യം പാവപ്പെട്ട റോഹിങ്ക്യകളെ സഹായിക്കുന്നതിന് തടസ്സമാവരുത്. അഭയവും നിരീക്ഷണവും ഒരുമിച്ചുപോകാവുന്നതേയുള്ളൂ.

റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും ലോകമനസ്സാക്ഷിയും (ഷാജന്‍ ആനിത്തോട്ടം)
Rohingyans on the run
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും ലോകമനസ്സാക്ഷിയും (ഷാജന്‍ ആനിത്തോട്ടം)
Rohingyan refugee camp
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും ലോകമനസ്സാക്ഷിയും (ഷാജന്‍ ആനിത്തോട്ടം)
Rohingya fighting for food
റോഹിങ്ക്യന്‍ അഭയാര്‍ത്ഥികളും ലോകമനസ്സാക്ഷിയും (ഷാജന്‍ ആനിത്തോട്ടം)
Rohingyan refugees
Join WhatsApp News
vayanakkaran 2017-12-16 08:20:52
നിന്റെ മതം നിന്നെ രക്ഷിക്കുന്നില്ലെങ്കിൽ ആര് രക്ഷിക്കുന്നു അതിൽ ചേരുക. അഭയാർത്തികൾക്ക് കൃസ്തു ദേവന്റെ കാരുണ്യം ചൊരിയുന്ന മതത്തിലേക്ക് ചേരാം. അപ്പോൾ ലോകമെമ്പാടുമുള്ള സഹോദരർ അവരെ രക്ഷിക്കും.  എന്തിനാണ് മഹത്തായ ജീവിതം ഒരു മതത്തിനു പണയം വച്ച് ചത്തു പോകുന്നത്. കൃസ്തു ദേവന്റെ കരുണ ഇവരിൽ ഉണ്ടാകാൻ പ്രാർത്ഥിക്കാം.  ഇതൊരു മത പരിവർത്തന അഭിപ്രായമല്ല. സത്യമാണ്. മത ഭ്രാന്തില്ലാത്തവർ കാണട്ടെ, കേൾക്കട്ടെ. 
Ninan Mathullah 2017-12-16 09:07:24

Thanks Shajan for bringing the plight of these refugees to readers. Vaayanakkaran’s BJP mind and agenda is clear in his comment. Where is the sense of justice here? Not a word against those who do injustice here- Burma and India. Indirectly he is asking the 40,000 refugees to join the religion that protect them (majority religion) to get help. BJP is afraid that as Muslims they might not get their votes if they are accepted here. They came to power by playing religion and race and so their supporters can not think beyond race and religion. Here a BJP supporter is praying to Jesus to have mercy on them for a solution to the problem. When they have a problem do they pray to Jesus for solution? No. They take law into their own hands and physically solve the problem with their parallel military force trained for this purpose. Everywhere religion has blinded mind of people. People can’t think beyond their religion and race and see people as human beings. This is a sign of end time as people will be selfish, think for themselves and their religion and party only.

vayanakkaran 2017-12-16 17:05:50
ശ്രീമാൻ മാത്തുള്ള - താങ്കൾ ഒരു സുവിശേഷകൻ എന്ന് അവകാശപ്പെടുന്നു. പക്ഷെ യാതൊരു സഹിഷ്ണുതയും ഇല്ലാത്ത വർത്തമാനം. ഹിന്ദു മതം താങ്കൾക്ക് എന്ത് ചെയ്തു.താങ്കളുടെ പൂർവ്വികർ ഹിന്ദുക്കൾ ആയിരുന്നില്ലേ. താങ്കൾ തന്നെ അവർ നമ്പൂതിരി മാർ ആയിരുന്നു എന്ന് മോഹിച്ചെഴുതുന്നു. എല്ലാ മതങ്ങൾക്കും അഭയം നൽകിയ ഭൂമിയാണ് ഭാരതം. ആർഷ സംസ്കാര സംഹിതകൾ മഹത്വരമാണ്.  വടക്കേ ഇന്ത്യയിൽ കുറച്ച് ഗോസായിമാർ ഹിന്ദു രാഷ്ട്രം എന്ന് പുലമ്പുന്നതിനു ഹിന്ദു മതം ഉത്തരവാദിയല്ല. പിന്നെ എന്നെ ബി.ജെ.പി മനസ്സുള്ളവർ എന്ന് താങ്കൾ പറയുമ്പോൾ താങ്കൾ ഒരു യഥാർത്ഥ കൃസ്താനിയല്ലാതെ ആകുന്നു. ഞാൻ പറഞ്ഞത് കൃസ്തു മതം ലോകം മുഴുവൻ നന്മകൾ ചെയ്തിട്ടുണ്ട്. അവർക്ക് ഈ രോഹിൻഗ്യകൾ രക്ഷിക്കാം അവർ മതം മാറാൻ തയ്യാറായാൽ. അതിൽ ഒരു ബി.ജെ.പി മനസ്സുമില്ല മിസ്റ്റർ നൈനാൻ മാത്തുള്ള. താങ്കൾക്ക് മറുപടി അന്തപ്പനും ആൻഡ്രുസും തരും
Ninan Mathullah 2017-12-17 07:25:09

Vaayanakkaran, Honesty is the best policy. I did not say a word about gospel or evangelism here. But your strategy is to create bad feelings towards me in readers by depicting me as an evangelist and thus touch on the security feelings of many. Some might think that I am converting many people from their groups to my denomination. I did not say a word about Hinduism here. But you put word in my mouth and accuse me as against Hindus. Naïve among Hindus might think that I am an enemy of Hindus. BJP used the same strategy to come to power- the religion and race card. They turned illiterate and naïve Hindus against other religion by propaganda against other religions and minority groups that they are the enemies of Hindus and they are the agents of foreign countries and that they are trying to divide India etc. Even among educated people those who think critically are rare. Many who read your comment and do not research what I wrote might think that I am against Hindus as I talked about BJP, and they identify with BJP. So this type of propaganda works. Hitler and other fascist forces came to power same way and, the end result of which was carnage and destruction. They did not know that they were playing with fire. They thought they could control all outcomes as they desired. I criticized only such ignorant and naive BJP supporters. Not all Hindus are BJP supporters.

 

Just because I exposed BJP strategy to readers, that will not affect my faith as a Christian. Jesus said not to be naïve to believe all propaganda but to be innocent like a dove and wise like a serpent. One must be able to see the motives of selfish people trying to exploit situations in their self interest and, not get deceived by their propaganda. Some readers are not critically thinking. So I have to expose such people for the readers. It is my responsibility as a writer. Many writers, journalists and movie makers were killed in India because BJP found them a threat to their staying in power.

 

Now coming to your argument that Christians come to rescue these refugees, you are trying to run away from your responsibility like a coward (please do not take personal). Many are blinded by religion and race and can not see what is right and wrong and, see injustice in situations in front of their eyes and respond to it. India claims as a regional power there. India does not like another power involving in this issue. If so India has to show the leadership qualities and initiative to solve the problem by involving other parties in the issue in a joint forum and act fairly to solve the problem, and not get blinded by politics, race and religion. We are not moving a little finger here. Some think the problem will slowly go away. When Nepal was going through a natural calamity recently these same leaders were very generous in helping them because they identified with Nepal as a Hindu nation. In the Shri Lanka problem these same forces as they got blinded by religion and race sided with the perpectuators of injustice against Dravidians as they identified with the Simhaleese as the Aryan race although they were Budhists. When there is a problem in your house or in front of your house you want a foreigner to come and solve the problem as you like it. So is your argument that let Christian nations come and save these refugees. If you let that they might come and slowly step in as it happened with the British rule here. We divided among ourselves and we could not stand united. The same situation is happening now. BJP is turning one group against the other to stay in power using the race and religion card.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക