Image

'കേരളാ കോണ്‍ഗ്രസിനെതിരെ രൂക്ഷ പരാമര്‍ശവുമായി പി.സി. ജോര്‍ജ്ജ്‌

Published on 16 December, 2017
'കേരളാ കോണ്‍ഗ്രസിനെതിരെ  രൂക്ഷ പരാമര്‍ശവുമായി പി.സി. ജോര്‍ജ്ജ്‌


കേരളാ കോണ്‍ഗ്രസ്‌ പാര്‍ട്ടിക്കും നേതാക്കള്‍ക്കുമെതിരെ അതിരൂക്ഷ പരാമര്‍ശവുമായി പി.സി. ജോര്‍ജ്ജ്‌ എംഎല്‍എ. കേരളാ കോണ്‍ഗ്രസ്‌ ചെയര്‍മാന്‍ കെ.എം. മാണി, വര്‍ക്കിംഗ്‌ ചെയര്‍മാന്‍ പി.ജെ. ജോസഫ്‌ എന്നിവര്‍ക്കെതിരെയാണ്‌ ജോര്‍ജ്ജിന്റെ പരാമര്‍ശം.

അടുത്ത തെരഞ്ഞെടുപ്പിന്‌ ശേഷം കേരളത്തില്‍ കേരളാ കോണ്‍ഗ്രസ്‌ എന്ന പാര്‍ട്ടി ഉണ്ടാകില്ലെന്ന്‌ പി.സി. ജോര്‍ജ്ജ്‌ പറഞ്ഞു. കോട്ടയത്ത്‌ കഴിഞ്ഞ ദിവസം നടത്തിയ മഹാസമ്മേളനത്തില്‍ ആകെ പങ്കെടുത്തത്‌ 600 പേരാണ്‌. 

ഇവര്‍ തന്നെ മദ്യത്തിനും പണത്തിനുമാണ്‌ എത്തിയത്‌. മുന്നണി പ്രഖ്യാപനം, മകനെ അടുത്ത നേതാവായി പ്രഖ്യാപിക്കല്‍ തുടങ്ങി മാണിയുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ടുവെന്നും ജോര്‍ജ്ജ്‌ ആരോപിച്ചു.

ഇപ്പോള്‍ കേരളാ കോണ്‍ഗ്രസില്‍ അടുത്ത പിളര്‍പ്പ്‌ ഉറപ്പായി കഴിഞ്ഞു. പാലാ സീറ്റും പതിനായിരം രൂപയും ജീപ്പും കൊടുത്തപ്പോള്‍ കേരളാ കോണ്‍ഗ്രസില്‍ ചേര്‍ന്ന ആളാണ്‌ മാണി. ഇപ്പോള്‍ കേരളാ കോണ്‍ഗ്രസിന്റെ തലപ്പത്തുള്ള മാണിയും ജോസഫും നയവഞ്ചകരാണ്‌. രണ്ടു പേരെയും ഒരു നുകത്തില്‍ കെട്ടിയാവണം അടിക്കേണ്ടതെന്നും ജോര്‍ജ്ജ്‌ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക