കൊച്ചി: സി.കെ വിനീതിന്റെ ഏക ഗോളില്‍ കേരള ബ്ലാസ്റ്റേഴ്സിന് സീസണിലെ ആദ്യ വിജയം. നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിനെ ഏകപക്ഷീയമായ ഒരു ഗോളിനാണ് ബ്ലാസ്റ്റേഴ്സ് പരാജയപ്പെടുത്തിയത്. ഇതോടെ പോയിന്റ് പട്ടികയില്‍ ബ്ലാസ്റ്റേഴ്സ് ഏഴാം സ്ഥാനത്തേക്ക് ഉയര്‍ന്നു. ആദ്യ പകുതിയിലെ 24 ാം മിനിറ്റിലായിരുന്നു ബ്ലാസ്റ്റേഴ്സിന്റെ വിജയ ഗോള്‍ പിറന്നത്. പൂര്‍ണമായും മലയാളി ടച്ചുള്ള ഗോള്‍.