അക്ഷയ് കുമാര്‍ നായകനായി എത്തുന്ന പാഡ്മാന് ഒരുങ്ങുകയാണ്. സ്ത്രീകളുടെ ആരോഗ്യവും ആര്‍ത്തവവും വിഷയമാകുന്ന ചിത്രം ആര് ബല്‍കിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്റെ തകര്‍പ്പന്‍ ട്രെയിലര്‍ പുറത്തെത്തി.
ലോകനിലവാരത്തിലും തീരെ കുറഞ്ഞ വിലയിലും ആര്‍ക്കും സ്വന്തമായി സാനിറ്ററി നാപ്കിനുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്ന കോയമ്പത്തൂരിലെ അരുണാചലം മുരുഗാനന്ദന്റെ ജീവിതത്തെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്.
സോനം കപൂറും രാധികാ ആപ്തയുമാണ് ചിത്രത്തിലെ നായികമാരായി എത്തുന്നത്. അമിതാഭ് ബച്ചന് അതിഥി വേഷത്തില്‍ എത്തുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. അമിത് തൃവേദിയാണ് സംഗീതം ഒരുക്കുന്നത്. പി സി ശ്രീരാമിന്റേതാണ് ഛായാഗ്രഹണം. ട്വിങ്കിള്‍ ഖന്നയും ഗൗരി ഷിണ്ടെയും ചേര്‍ന്നാണ് നിര്‍മ്മാണം.