വിജയ് ആരാധകര്‍ക്ക് സന്തോഷിക്കാന്‍ ഒരു കാര്യം കൂടി. സിബിഎസ്ഇയുടെ ടെക്സ്റ്റ് ബുക്കിലും താരം ഇടം നേടിയിരിക്കുന്നു. തമിഴ് പാരമ്ബര്യ ആഘോഷമായ പൊങ്കലിനെ കുറിച്ച് വിവരിക്കുന്നയിടത്താണ് മുണ്ടുടത്ത് നില്‍ക്കുന്ന വിജയുടെ ചിത്രം ഉള്‍പ്പെടുത്തിയിട്ടുള്ളത്. തമിഴ് പുരുഷന്റെ പരമ്ബരാഗത വേഷം എന്നാണ് ചിത്രത്തിന് ക്യാപ്ഷന്‍ നല്‍കിയിട്ടുള്ളത്.
അവസാനം റിലീസ് ചെയ്ത വിജയ് ചിത്രം മെര്‍സലില്‍ മുണ്ടുടക്കുന്നതിനെ കുറിച്ചും അത് തമിഴ് സംസ്‌കാരത്തിന്റെ ഭാഗമാണെന്നും പരാമര്‍ശിക്കുന്ന സംഭാഷണങ്ങളും രംഗങ്ങളും ശ്രദ്ധ നേടിയിരുന്നു. പല ആരാധകരും മുണ്ടുടുത്ത് വിജയിനെ അനുകരിച്ച് സോഷ്യല്‍ മീഡിയയിലുമെത്തി.