Image

തനിക്കേറെ പ്രിയപ്പെട്ട താരത്തെക്കുറിച്ച് അമല പോള്‍

Published on 15 December, 2017
തനിക്കേറെ പ്രിയപ്പെട്ട താരത്തെക്കുറിച്ച് അമല പോള്‍
സിനിമാ മേഖലയില്‍ എനിക്കേറെ പ്രിയപ്പെട്ടത് ഒരു വ്യക്തി മാത്രം ആണെന്നും, ഒരേ ഒരാളെ മാത്രമേ എനിക്ക് ചൂണ്ടികാണിക്കാനുള്ളുവെന്നും അമല പോള്‍ പറയുന്നു. മറ്റാരുമല്ല എല്ലാവര്‍ക്കും പ്രിയങ്കരനായ അരവിന്ദ് സ്വാമിയാണ് അമലയുടെ പ്രിയ താരം. അകത്തും പുറത്തും ഒരു നല്ല വ്യക്തിത്വത്തിനുടമയാണ് അദ്ദേഹമെന്നും അമല പറഞ്ഞു.

മമ്മൂട്ടി നായകനായെത്തിയ മലയാള ചിത്രം ‘ഭാസ്‌കര്‍ ദി റാസ്‌കലി’ന്റെ തമിഴ് റീമേക്കായ ‘ഭാസ്‌കര്‍ ഒരു റാസ്‌കലി’ലാണ് അമല ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. അരവിന്ദ് സ്വാമിയാണ് ചിത്രത്തിലെ നായകന്‍. ചെന്നൈയില്‍ കഴിഞ്ഞ ദിവസം നടന്ന ചിത്രത്തിന്റെ ഓഡിയോ ലോഞ്ചില്‍ വെച്ചാണ് അമലയുടെ വെളിപ്പെടുത്തല്‍.

ഈ ചിത്രത്തില്‍ അഭിനയിക്കാന്‍ സാധിക്കുന്നതില്‍ സന്തോഷമുണ്ടെന്നും, നിര്‍മാതാവ് മുരുഗന്‍ നന്ദി അറിയിക്കുന്നുവെന്നും,സിദ്ധിഖ് ചിത്രത്തില്‍ അഭിനയിക്കാന്‍ കഴിഞ്ഞത് എന്റെ ഭാഗ്യമായി കരുതുന്നുവെന്നും അമലാ പറഞ്ഞു.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക