Image

മനസ്സ് (ഫൈസല്‍ മാറഞ്ചേരി)

ഫൈസല്‍ മാറഞ്ചേരി Published on 14 December, 2017
മനസ്സ് (ഫൈസല്‍ മാറഞ്ചേരി)
മനസ്സ് ഒരുപാട് അറകളുള്ള
ഒരു കള്ളി പെട്ടിയാണ്
ഒരോ അറകളിലും നിഗൂഡതകള്‍
ഒളിപ്പിച്ചു വെച്ച കളളിപ്പെട്ടി

ഒരറയില്‍ സത്യം
മറ്റൊന്നില്‍ അസത്യം
പിന്നെയും തുറക്കാതെ
കിടക്കുന്ന അറകള്‍

ഉടമയുടെ മനോനില പോലെ
നിഗൂഡമായ അറകള്‍

ഓര്‍മകളും സ്വപ്നങ്ങളും
മോഹങ്ങളും വ്യാമോഹങ്ങളും
പൂഴ്ത്തി വെച്ച കരിഞ്ചന്തക്കാരന്റെ ഗോഡൌണ്‍ പോലെ

പുറമേ നിന്നും നോക്കുന്നവന്
മനസ്സിലാവാത്ത ലോക്കറുകള്‍

എല്ലാം സൂക്ഷിച്ചു വെക്കുന്ന
ചതുര കള്ളികള്‍........




മനസ്സ് (ഫൈസല്‍ മാറഞ്ചേരി)
Join WhatsApp News
Mathew V. Zacharia, NEW YORK 2017-12-14 13:47:56
Marancherry :yes,similar to beehive. good.
Mathew V. Zacharia, New Yorker
choice 2017-12-14 16:52:25
മറക്കണ്ടാട്ടൊ ഫൈസലേ  quality not quantity
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക