Image

ജിഷ വധക്കേസ്‌; ശിക്ഷാവിധി നാളെത്തേക്ക്‌ മാറ്റി, കുറ്റം ചെയ്‌തിട്ടില്ലെന്ന്‌ അമീറുള്‍ ഇസ്ലാം

Published on 13 December, 2017
ജിഷ വധക്കേസ്‌; ശിക്ഷാവിധി നാളെത്തേക്ക്‌ മാറ്റി, കുറ്റം ചെയ്‌തിട്ടില്ലെന്ന്‌ അമീറുള്‍ ഇസ്ലാം
 കൊച്ചി:  ജിഷ വധക്കേസില്‍ ശിക്ഷ വിധിക്കുന്നത്‌ വ്യാഴാഴ്‌ചത്തേക്ക്‌ മാറ്റിവെച്ചു. പ്രോസിക്യൂഷന്റെയും പ്രതിഭാഗത്തിന്റെയും വാദങ്ങള്‍ കേട്ടശേഷമാണ്‌ ശിക്ഷ വിധിക്കുന്നത്‌ കോടതി മാറ്റിവെച്ചത്‌. പ്രതി കുറ്റക്കാരനാണെന്ന്‌ കോടതി കഴിഞ്ഞദിവസം കണ്ടെത്തിയിരുന്നു. ബുധനാഴ്‌ച രാവിലെ 11 മണിയോടെയാണ്‌ എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ്‌ കോടതിയില്‍ വാദം ആരംഭിച്ചത്‌. എന്നാല്‍ താന്‍ കുറ്റം ചെയ്‌തിട്ടില്ലെന്നാണ്‌ പ്രതി അമീറുള്‍ ഇസ്ലാം കോടതിയില്‍ പറഞ്ഞത്‌.

 ഇതോടൊപ്പം പ്രതിഭാഗം തുടരന്വേഷണ ഹര്‍ജി നല്‍കുകയും ചെയ്‌തു. കേന്ദ്ര ഏജന്‍സികളെ കൊണ്ട്‌ കേസ്‌ അന്വേഷിപ്പിക്കണമെന്ന്‌ ആവശ്യപ്പെട്ടാണ്‌ പ്രതിഭാഗം ഹര്‍ജി നല്‍കിയത്‌. എന്നാല്‍ പ്രതിഭാഗത്തിന്റെ ഹര്‍ജി തള്ളിയ കോടതി, ഇത്‌ ശിക്ഷാവിധിക്ക്‌ ശേഷം പരിഗണിക്കാമെന്ന്‌ വ്യക്തമാക്കി. തുടര്‍ന്ന്‌ പ്രതിക്ക്‌ പരമാവധി ശിക്ഷയായ വധശിക്ഷ നല്‍കണമെന്ന്‌ പ്രോസിക്യൂഷനും ആവശ്യപ്പെട്ടു. ഇരുവിഭാഗങ്ങളുടെയും വാദം കേട്ടശേഷമാണ്‌ ശിക്ഷ വിധിക്കുന്നത്‌ വ്യാഴാഴ്‌ചയിലേക്ക്‌ മാറ്റിവെച്ചതായി കോടതി അറിയിച്ചത്‌.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക