Image

ചോര കുഞ്ഞിനെ ചവറു കൂനയില്‍ തള്ളിയ മാതാവിന് 12 വര്‍ഷം തടവ്

പി പി ചെറിയാന്‍ Published on 13 December, 2017
ചോര കുഞ്ഞിനെ ചവറു കൂനയില്‍ തള്ളിയ മാതാവിന് 12 വര്‍ഷം തടവ്
ന്യൂയോര്‍ക്ക്: അവിഹിത ഗര്‍ഭം ധരിച്ച് പ്രസവിച്ച കുഞ്ഞിനെ നിമിഷങ്ങള്‍ക്കകം ചവറുകൂനയില്‍ തള്ളിയ ഇന്ത്യന്‍ അമേരിക്കന്‍ യുവതിക്ക് ന്യൂയോര്‍ക്ക് സ്‌റ്റേറ്റ് സുപ്രീം കോടതി 12 വര്‍ഷത്തെ തടവ് ശിക്ഷക്ക് വിധിച്ചു. ഡിസംബര്‍ 11 തിങ്കളാഴ്ചയായിരുന്നു കോടതി വിധി.

ഗര്‍ഭിണിയാണെന്ന് വീട്ടുകാര്‍ അറിഞ്ഞാല്‍ ഉണ്ടാകുന്ന ഭവിഷ്യത്തുകളെ ഭയന്നതാണ് ഈ ക്രൂരകൃത്യം ചെയ്യുവാന്‍ തന്നെ പ്രേരിപ്പിച്ചതെന്ന് നൗഷിന്‍ റഹ്മാന്‍ (30) കോടതിയില്‍ സമ്മതിച്ചു. 2016 മാര്‍ച്ച് 12 മുതല്‍ യുവതി കസ്റ്റഡിയിലാണ്.

2016 മാര്‍ച്ചില്‍ സ്റ്റാറ്റന്‍ ഐലന്റിലെ വീട്ടില്‍ വെച്ചായിരുന്നു സംഭവം. കുഞ്ഞ് കരയാതിരുന്നതും ശ്വാസോച്ച്വാസം നിലച്ചു എന്ന് തോന്നുകയും ചെയ്തതിനാലാണ് കുഞ്ഞിനെ ചവറുകൂനയിലേക്ക് പ്ലാസ്റ്റിക്ക് ബാഗിലാക്കി എറിഞ്ഞതെന്നും യുവതി പറഞ്ഞു. എന്നാല്‍ ആട്ടോപ്‌സിയില്‍ ചവറുകൂനയില്‍ എറിയുമ്പോള്‍ കുട്ടി മരിച്ചിട്ടില്ലായിരുന്നു എന്നാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

കേസ്സ് വിസ്താരം ആരംഭിക്കുന്നതിന് മുമ്പ് തന്നെ യുവതി കുറ്റ സമ്മതം നടത്തിയതിനാല്‍ ഇരുപത്തിയഞ്ച് വര്‍ഷം വരെ തടവ് ലഭിക്കാവുന്നത് പത്രണ്ട് വര്‍ഷമായി ചുരുക്കുകയായിരുന്നു. ജയിലില്‍ 22 മാസം ഇതിനകം ചിലവഴിച്ചതിനാല്‍ ഇനി പത്ത് വര്‍ഷത്തിന് ശേഷം ഇവര്‍ക്ക് ജയില്‍ വിമോചിതയാകാം.

ഗര്‍ഭധാരണം നടന്നുവെന്ന് തനിക്കറിയാമായിരുന്നില്ലെന്ന് പലതവയമ ഇവര്‍ കോടതിയില്‍ ആവര്‍ത്തിച്ചുവെങ്കിലും കുട്ടിയുടെ പിതൃത്വം അവകാശപ്പെടുന്ന യുവാവുമായി ഇവര്‍ ഈ വിവരം പങ്കുവെച്ചിരുന്നുവെന്നും കോടതി കണ്ടെത്തി. പിതാവിന്റെ പേരില്‍ കേസ്സൊന്നും എടുത്തിരുന്നില്ല. യുവതിക്കെതിരെ യാതൊരു കേസ്സും നിലവില്ലാതിരുന്നതും ശിക്ഷ കുറക്കുന്നതിന് ഇടയാക്കി.
ചോര കുഞ്ഞിനെ ചവറു കൂനയില്‍ തള്ളിയ മാതാവിന് 12 വര്‍ഷം തടവ്ചോര കുഞ്ഞിനെ ചവറു കൂനയില്‍ തള്ളിയ മാതാവിന് 12 വര്‍ഷം തടവ്
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക