Image

ഫിലഡല്‍ഫിയയില്‍ നിന്നു ഫെബ്രു 1 മുതല്‍ നേരിട്ടു വിമാന സര്‍വീസുമായി ഖത്തര്‍ എയര്‍വേയ്‌സ്

വിന്‍സന്റ് ഇമ്മാനുവല്‍, ജോര്‍ജ് നടവയല്‍ Published on 12 December, 2017
ഫിലഡല്‍ഫിയയില്‍ നിന്നു ഫെബ്രു 1 മുതല്‍ നേരിട്ടു വിമാന സര്‍വീസുമായി ഖത്തര്‍ എയര്‍വേയ്‌സ്
ഫിലഡല്‍ഫിയ: പെന്‍സില്വേനിയ-ഡെലവര്‍ സ്റ്റേറ്റുകളിലെ ഇന്ത്യന്‍ സമൂഹത്തിന്റെ ചിരകാലാഭിലാഷമായ കൊച്ചിക്കുള്ള നേരിട്ടുള്ള ഫ്‌ളൈറ്റുമായി ഖത്തര്‍ എയര്‍വെയ്‌സ്.

ഫെബ്രുവരി 1 മുതല്‍ മാര്‍ച്ച് 24 വരെ പരീക്ഷണാടിസ്ഥാനത്തിലാനുസര്‍വീസ് നടത്തുന്നത്. അത് വിജയകരമായാല്‍ സ്ഥിരം സര്‍വീസ് തുടരും.

സൗത്ത് ജെഴ്‌സി, മെരിലാന്‍ഡ് തുടങ്ങിയ സ്റ്റേറ്റുകളിലെ ജനങ്ങള്‍ക്കും ഇതു വലിയ സാധ്യതകളാണു നല്‍കുന്നത്. മാതമല്ല, ന്യുവാര്‍ക്ക്, ജെ.എഫ്.കെ, വാഷീംഗ്ടണ്‍എയര്‍പോര്‍ട്ടുകളിലെ ഇന്ത്യയിലേക്കുള്ള യാത്രയ്ക്കുള്ള തിരക്കിനും ശമനമാകും.

എല്ലാ ദിവസവും വൈകിട്ട് 8:15-നാണു ഫിലഡല്‍ഫിയയില്‍ നിന്നു ഫ്‌ളൈറ്റ് പുറപ്പെടുക. അത്4.35-നു ദോഹയിലെത്തും. 7.20-നു അവിടെ നിന്നു കൊച്ചിക്കു പുറപ്പെട്ട് പുലര്‍ച്ചെ 2.20-നു കൊച്ചിയിലെത്തും.

അതു പോലെ കൊച്ചിയില്‍ നിന്നു പുലര്‍ച്ചെ 3.35-നു പുറപ്പെട്ട് 6.25-നു ദോഹയിലെത്തും. അവിടെ നിന്നു 8 മണിക്കു പുറപ്പെട്ട് ഉച്ചക്ക് 2.10-നു ഫിലഡല്‍ഫിയയിലെത്തും.

തുടക്കത്തില്‍ കൊച്ചിക്കുള്ള ചാര്‍ജ് 985 ഡോളറാണെന്നു മാത്യു പി. മാത്യു (ട്രാവല്‍ നെറ്റ്, റോക്ക് വില്‍, മെരിലാന്‍ഡ്-301-984-7300) അറിയിച്ചു

ദോഹയില്‍ കാത്തിരിപ്പ് രണ്ടും രണ്ടരയും മണിക്കൂര്‍ മാത്രമേയുള്ളുവെന്നതാണു ഏറെ സൗകര്യം.

ഫിലഡല്‍ഫിയക്കാര്‍ക്കു ലഭിക്കുന്ന് പുതുവത്സര സമ്മാനമാണിത്. ഏറെ നാളായി നടത്തുന്ന നിവേദനങ്ങള്‍ക്കും പരിവേദനങ്ങള്‍ക്കും ദൈവം നല്‍കിയ സമ്മാനം എന്നാണു പലരും വിശേഷിപ്പിക്കുന്നത്. ദൂരെയുള്ള എയര്‍പോര്‍ട്ടുകളിലെത്തി പിന്നെയും നീണ്ട യാത്രക
ള്‍ നടത്തുന്നത് മിക്കവര്‍ക്കും ഏറെ വിഷമകരമായിരുന്നു. പ്രത്യേകിച്ച് പ്രായമയവര്‍ക്ക്.
ഒട്ടേറെ സമയം ലാഭിക്കാന്‍ കഴിയുമെന്നതാണു മറ്റൊന്ന്. ഏറ്റവൂം സൗകര്യ പ്രദമായ സമയത്താണു വിമാന സര്‍വീസ് എന്നതും ഗുണകരം തന്നെ. 
Join WhatsApp News
Sreenivasan Sreedharan. South Jerse 2017-12-13 01:50:35
Great News!  Very convenient, Saving time and money.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക