Image

2018 മാര്‍ച്ചോടെ സൗദിയില്‍ സിനിമ തിയേറ്ററുകള്‍ തുറക്കുന്നു

Published on 11 December, 2017
2018 മാര്‍ച്ചോടെ സൗദിയില്‍ സിനിമ തിയേറ്ററുകള്‍ തുറക്കുന്നു

റിയാദ്: സൗദി അറേബ്യയയില്‍ സിനിമ തിയേറ്ററുകള്‍ തുറക്കുന്നു. 2018 മാര്‍ച്ചില്‍ സിനിമ തിയേറ്ററുകള്‍ തുറക്കാനാണ് സൗദി ഭരണകൂടം തീരുമാനം.

സിനിമ തിയേറ്ററുകള്‍ തുറക്കുന്നത് സാന്പത്തിക വളര്‍ച്ചയ്ക്ക് ഉത്തേജകമാകുമെന്ന് വാര്‍ത്ത വിതരണ സാംസ്‌കാരിക മന്ത്രി അവാദ് ബിന്‍ സാലെ അലവാദ് പറഞ്ഞു. സാംസ്‌കാരിക മേഖല വികസിപ്പിക്കുന്നതിലൂടെ പുതിയ തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും ഇതിലൂടെ രാജ്യത്തെ ടൂറിസം മേഖല മെച്ചപ്പെടുത്താന്‍ സാധിക്കുമെന്നും അലവാദ് പറഞ്ഞു.

2030തോടെ 300 തിയേറ്ററുകളിലായി 2,000 സ്‌ക്രീനുകള്‍ നിര്‍മിക്കുവാനാണ് സൗദി പദ്ധതിയിടുന്നത്. ഇതിനായി 9,000 കോടി റിയാലാണ് സൗദി ചെലവഴിക്കുന്നത്. തിയേറ്ററുകള്‍ ആരംഭിക്കുന്നതോടെ 30,000 തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിക്കാന്‍ സാധിക്കുമെന്നും അലവാദ് പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക