Image

മമ്മൂട്ടി ചെയ്തത് എനിക്കായി മാറ്റിവെച്ച വേഷം: ജോയ് മാത്യു

Published on 11 December, 2017
മമ്മൂട്ടി ചെയ്തത് എനിക്കായി മാറ്റിവെച്ച വേഷം: ജോയ് മാത്യു

ഷട്ടറിനു ശേഷം ജോയ് മാത്യു തിരക്കഥ എഴുതുന്ന ചിത്രമാണ് അങ്കിള്‍. നവാഗതനായ ഗിരീഷ് ദാമോദര്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിയാണ് ടൈറ്റില്‍ വേഷത്തിലെത്തുന്നത്. എന്നാലിത് തനിക്കായി നിശ്ചയിച്ച് വെച്ചിരുന്ന കഥാപാത്രമായിരുന്നു എന്നും മമ്മൂട്ടി അതില്‍ താല്‍പ്പര്യം പ്രകടിപ്പിക്കുകയായിരുന്നു എന്നുമാണ് ജോയ്മാത്യു പറയുന്നത്. പുത്തന്‍ പണത്തില്‍ അഭിനയിക്കുന്നതിനിടെയാണ് അങ്കിളിന്റെ കഥയെക്കുറിച്ച് മമ്മൂട്ടിയോട് പറഞ്ഞത്. കഥ ഇഷ്ടപ്പെട്ട അദ്ദേഹം ഏറ്റെടുക്കുകയായിരുന്നു. ഇടത്തരം കുടുംബത്തില്‍ സംഭവിക്കാവുന്ന കാലിക പ്രസക്തമായ ഒരു പൊള്ളുന്ന വിഷയമാണിത്. നല്ല ചിത്രത്തെ തിരിച്ചറിയാനാകുന്ന മമ്മൂട്ടിയുടെ മനസിന് നന്ദിയെന്നും അദ്ദേഹം ഇതുവരെ പ്രതിഫലം വാങ്ങിയില്ലെന്നും ജോയ്മാത്യു അടുത്തിടെ ഒരു അഭിമുഖത്തില്‍ വ്യക്തമാക്കി. ഷൂട്ടിംഗ് പൂര്‍ത്തിയാക്കിയ അങ്കിള്‍ പോസ്റ്റ് പ്രൊഡക്ഷന്‍ ഘട്ടത്തിലാണ്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക