ആലപ്പുഴ : നടന്‍ കുഞ്ചാക്കോ ബോബന്റെ ഷൂട്ടിംഗ് ലൊക്കേഷനില്‍
ആക്രമണം. കുഞ്ചാക്കോ ബോബന്‍ നായകനാകുന്ന ' കുട്ടനാടന്‍ മാര്‍പ്പാപ്പ' എന്ന
സിനിമയുടെ സെറ്റിലാണ് ഞായറാഴ്‌ച ആക്രമണമുണ്ടായത്.സംഭവവുമായി ബന്ധപ്പെട്ട്
അഭിലാഷ്, പ്രിന്‍സ് എന്നിവരെ പൊലീസ് അറസ്റ്റുചെയ്‌തു.
സംഭവത്തില്‍ രണ്ടു
പ്രൊഡക്ഷന്‍ മാനേജര്‍മാര്‍ക്ക് പരിക്കേറ്റു. അജ്ഞാതരായ അഞ്ചംഗ സംഘത്തിന്റെ
നേതൃത്വത്തിലായിരുന്നു ആക്രമണം എന്നാണ് റിപ്പോര്‍ട്ടുകള്‍.
കുഞ്ചാക്കോ
ബോബന്‍, സലീം കുമാര്‍ തുടങ്ങി നൂറോളം പേര്‍ സെറ്റിലുണ്ടായിരുന്ന സമയത്താണ് ആക്രമണം
ഉണ്ടായത്. അപ്രതീക്ഷിതമായാണ് പ്രശ്‌നങ്ങള്‍ ഉണ്ടായതെന്ന് പ്രവര്‍ത്തകര്‍
പറഞ്ഞു.