Image

ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം ജസ്‌പ്രീത്‌ ബുംറയുടെ മുത്തച്ഛന്‍ നദിയില്‍ മരിച്ച നിലയില്‍

Published on 11 December, 2017
 ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം  ജസ്‌പ്രീത്‌  ബുംറയുടെ മുത്തച്ഛന്‍ നദിയില്‍ മരിച്ച നിലയില്‍


അഹമ്മദാബാദ്‌ :ഇന്ത്യന്‍ ക്രിക്കറ്റ്‌ താരം ജസ്‌പ്രീത്‌ ബുംറയുടെ മുത്തച്ഛനെ നദിയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. സന്തോക്‌ സിംഗ്‌ ബുംറയെയാണ്‌ മരിച്ച നിലയില്‍ കണ്ടെത്തിയത്‌. അഹമ്മദാബാദിന്‌ സമീപമുള്ള സബര്‍മതി നദിയില്‍ നിന്നും 84 കാരനായ ഇദ്ദേഹത്തിന്റെ മൃതദേഹം കണ്ടെത്തുകയായിരുന്നു. വെള്ളിയാഴ്‌ച മുതല്‍ സന്തോകിനെ കാണാനില്ലായിരുന്നു. പിന്നീട്‌ ഞായറാഴ്‌ച മൃതദേഹം കണ്ടെത്തുകയായിരുന്നു.

സംഭവത്തില്‍ അസ്വാഭാവികതയുണ്ടെന്ന സംശയത്തിന്റെ അടിസ്ഥാനത്തില്‍ പൊലീസ്‌ കേസെടുത്തു. ആത്മഹത്യയാണെന്നാണ്‌ പ്രാഥമിക നിഗമനം. ഗുജറാത്തിലെ ബിസിനസ്സുകാരനായിരുന്ന സന്തോക്‌ സിംഗ്‌ അവസാന കാലത്ത്‌ ഓട്ടോറിക്ഷ ഓടിച്ചാണ്‌ ജീവിച്ചിരുന്നത്‌. ബുംറയുടെ പിറന്നാളിന്‌ ഇദ്ദേഹം വീട്ടിലെത്തിയപ്പോള്‍ ബുംറയുടെ അമ്മയായ ദല്‍ജിത്‌ ദൗര്‍ വീട്ടിലേക്ക്‌ കയറ്റിവിടുക പോലും ചെയ്‌തില്ലെന്ന്‌ ബന്ധുക്കള്‍ പറയുന്നു.

സന്തോക്‌ സിംഗിന്റെ മകന്‍ ജസ്വീര്‍ സിംഗിന്റെ മകനാണ്‌ ഇന്ത്യന്‍ പേസ്‌ ബൗളറായ ബുംറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക