Image

മലപ്പുറത്ത്‌ ഫ്‌ളാഷ്‌മോബ്‌: പെണ്‍കുട്ടികളെ അപമാനിച്ചവര്‍ക്കെതിരെ കേസെടുത്തു

Published on 11 December, 2017
 മലപ്പുറത്ത്‌ ഫ്‌ളാഷ്‌മോബ്‌: പെണ്‍കുട്ടികളെ അപമാനിച്ചവര്‍ക്കെതിരെ കേസെടുത്തു


തിരുവനന്തപുരം:എയിഡ്‌സ്‌ ബോധവത്‌ക്കരണത്തിനായി മലപ്പുറത്ത്‌ ഫ്‌ളാഷ്‌ മോബ്‌ അവതരിപ്പിച്ച വിദ്യാര്‍ഥിനികളെ സോഷ്യല്‍ മീഡിയയിലൂടെ അപമാനിച്ചവര്‍ക്കെതിരെ പൊലീസ്‌ കേസെടുത്തു.ഫ്‌ളാഷ്‌ മോബില്‍ പങ്കെടുത്ത മുസ്ലീം പെണ്‍കുട്ടികളെ കേന്ദ്രീകരിച്ചായിരുന്നു അപവാദപ്രചാരണം.

കലാപമുണ്ടാക്കാനുള്ള ശ്രമം, സ്‌ത്രീകള്‍ക്കെതിരെയുള്ള അപവാദ പ്രചാരണം, അശ്‌ളീല പദപ്രയോഗം എന്നീ വകുപ്പുകള്‍ പ്രകാരമാണ്‌ കേസ്‌. ഇവര്‍ക്കെതിരെ ഐ.ടി ആക്ടിലെ വിവിധ വകുപ്പുകള്‍ കൂടി ചേര്‍ക്കുമെന്നും പൊലീസ്‌ അറിയിച്ചു.

അന്വേഷണത്തിന്റെ ഭാഗമായി അനസ്‌ പി എ, ബിച്ചാന്‍ ബഷീര്‍, ഹനീഫ ഞാങ്ങാട്ടിരി, സുബൈര്‍ അബൂബക്കര്‍, സിറോഷ്‌ അല്‍ അറഫ, അഷ്‌കര്‍ ഫരീഖ്‌ തുടങിയവരുടെ ഫേസ്‌ബുക്ക്‌ അക്കൌണ്ടുകളില്‍ നിന്നുള്ള പരാമര്‍ശങ്ങളും പൊലീസ്‌ ശേഖരിച്ചിട്ടുണ്ട്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക