Image

കുറിഞ്ഞി ഉദ്യാനം: കൈവശരേഖയുള്ളവര്‍ക്ക്‌ ആശങ്കവേണ്ടെന്ന്‌ മന്ത്രി ചന്ദ്രശേഖരന്‍

Published on 11 December, 2017
കുറിഞ്ഞി ഉദ്യാനം: കൈവശരേഖയുള്ളവര്‍ക്ക്‌ ആശങ്കവേണ്ടെന്ന്‌ മന്ത്രി ചന്ദ്രശേഖരന്‍

മൂന്നാര്‍ :കുറിഞ്ഞി ഉദ്യാനം സംരക്ഷിക്കുന്നതിനായി കാലങ്ങളായി കുടിയേറി പാര്‍ക്കുന്ന നിയമാനുസൃത കൈവശ രേഖയുള്ളവരെ ഒഴിപ്പിക്കുകയില്ലെന്ന്‌ റവന്യൂമന്ത്രി ഇ ചന്ദ്രശേഖരന്‍ പറഞ്ഞു.

കുറിഞ്ഞി ഉദ്യാനത്തിലെ കയ്യേറ്റങ്ങള്‍ പരിശോധിക്കാന്‍ എത്തിയ മന്ത്രിതലസംഘം ചര്‍ച്ചക്കുശേഷം മാധ്യമപ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു. നിയമസാധുതയുള്ള കുടിയേറ്റക്കാരെ ഒഴിപ്പിക്കില്ല. ജനങ്ങളുടെ ആശങ്ക പരിഹരിക്കാന്‍ സെറ്റില്‍മെന്റ്‌ നടപടി പൂര്‍ത്തിയാക്കണം. ഉദ്യോഗസ്ഥരെ ജോലി പൂര്‍ത്തിയാക്കാന്‍ അനുവദിക്കണമെന്നും മന്ത്രി പറഞ്ഞു. ഉദ്യോഗസ്ഥര്‍ എല്ലാം കേള്‍ക്കാന്‍ തയ്യാറാണ്‌ . കാര്യങ്ങള്‍ അവരോട്‌ വിശദീകരിക്കുക. പരിശോധ ക്ക്‌ ശേഷം തീരുമാനമറിയിക്കാമെന്നും മന്ത്രി പറഞ്ഞു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക