Image

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വിമന്‍സ് ഫോറം: പ്രസ്റ്റണ്‍, ബ്രിസ്‌റ്റോള്‍ റീജിയന്‍ ആലോചനായോഗങ്ങള്‍

Published on 10 December, 2017
ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ വിമന്‍സ് ഫോറം: പ്രസ്റ്റണ്‍, ബ്രിസ്‌റ്റോള്‍ റീജിയന്‍ ആലോചനായോഗങ്ങള്‍

പ്രസ്റ്റണ്‍/ബ്രിസ്‌റ്റോള്‍: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതയില്‍ ഔദ്യോഗികമായി ഉദ്ഘാടനം ചെയ്ത എപ്പാര്‍ക്കിയല്‍ വിമന്‍സ് ഫോറത്തിന്റെ റീജിയണ്‍ ആലോചനായോഗങ്ങള്‍ക്ക് തുടക്കമാകുന്നു. പ്രസ്റ്റണ്‍ റീജിയന്‍ ആലോചനാ സമ്മേളനം ഡിസംബര്‍ 29നു വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമുതല്‍ രാത്രി 9.30 വരെ സേക്രട്ട് ഹാര്‍ട്ട് ചര്‍ച്ച് 41 , Thirsk Road, North Allerton, DL61PJ- വച്ചു ചേരുന്നതാണ്. റവ.ഫാ. ആന്റണി ചുണ്ടെലിക്കാട്ടും, റവ.ഫാ. സജി തോട്ടത്തിലും തിരുകര്‍മങ്ങള്‍ക്കും ആമുഖവിചിന്തനങ്ങള്‍ക്കും നേതൃത്വം നല്‍കും. 

ബ്രിസ്‌റ്റോള്‍ റീജിയണില്‍ ആലോചനാ യോഗം ചേരുന്നത് 2018 ജനുവരി അഞ്ചിനു വെള്ളിയാഴ്ച വൈകുന്നേരം അഞ്ചുമുതലാണ്. എക്‌സിറ്റര്‍ Blessed Sacrament RC Church Heavitree, Exeter, EXI 2 QTല്‍ വച്ചു നടക്കുന്ന സമ്മേളനത്തിന്റെ ആരംഭത്തില്‍ റവ.ഫാ. സണ്ണി പോള്‍ എംഎസ്എഫ്എസ് ദിവ്യബലിയര്‍പ്പിച്ചു വചനസന്ദേശം നല്‍കും. അതാത് റീജിയനുകളിലെ ഭാരവാഹികളുടെ നേതൃത്വത്തില്‍ സമ്മേളനത്തിനുള്ള ഒരുക്കങ്ങള്‍ നടന്നുവരുന്നതായി വിമന്‍സ് ഫോറം രൂപതാ പ്രസിഡന്റ് ജോളി മാത്യു അറിയിച്ചു. 

റിപ്പോര്‍ട്ട്: ഫാ. ബിജു കുന്നയ്ക്കാട്ട്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക