മഡ്ഗാവ് : സീസണിലാദ്യമായി ഹോം മൈതാനത്തിന്റെ സുരക്ഷിതത്വത്തില്‍നിന്ന് എതിരാളികളുടെ കോട്ടയിലേക്ക് പട നയിച്ച കേരളാ ബ്ലാസ്റ്റേഴ്സിനെ ഗോള്‍മഴയില്‍ മുക്കി എഫ്സി ഗോവ. ഗോളടിക്കുന്നില്ലെന്ന പോരായ്മ കഴുകിക്കളഞ്ഞെങ്കിലും ഗോള്‍ വഴങ്ങാറില്ലെന്ന സല്‍പ്പേരു കളഞ്ഞുകുളിച്ച ബ്ലാസ്റ്റേഴ്സിനെ രണ്ടിനെതിരെ അഞ്ചു ഗോളുകള്‍ക്കാണ് ഗോവ തകര്‍ത്തു കളഞ്ഞത്. മല്‍സരത്തിന്റെ ഏഴാം മിനിറ്റില്‍ മാര്‍ക്കോസ് സിഫ്നിയോസിന്റെ തകര്‍പ്പന്‍ ഗോളില്‍ മുന്നിലെത്തിയശേഷമാണ് ബ്ലാസ്റ്റേഴ്സ് തോല്‍വി വഴങ്ങിയത്. ആദ്യ പകുതിയില്‍ ഇരുടീമുകളും രണ്ടു ഗോള്‍ വീതമടിച്ച് സമനില പാലിക്കുകയായിരുന്നു
സീസണിലെ രണ്ടാം ഹാട്രിക്ക് സ്വന്തമാക്കിയ സ്പാനിഷ് താരം ഫെറാന്‍ കോറമിനസാണ് ‘ബ്ലാസ്റ്റേഴ്സ് വധ’ത്തില്‍ മുന്നില്‍നിന്നത്. രണ്ടാം പകുതിയില്‍ എട്ടു മിനിറ്റിനിടെയാണ് കോറോ (47, 51, 54) ഹാട്രിക്ക് തികച്ചത്. ആദ്യ പകുതിയില്‍ ലാന്‍സറോട്ടെ നേടിയ ഇരട്ടഗോളുകളാണ് ആദ്യ പകുതിയില്‍ ഗോവയ്ക്ക് കരുത്തായത്.