Image

ആകാശവാണി കോഴിക്കോട്‌ നിലയത്തില്‍ നിന്നുള്ള വാര്‍ത്താ പ്രക്ഷേപണം നിര്‍ത്തലാക്കുന്നു

Published on 09 December, 2017
ആകാശവാണി കോഴിക്കോട്‌ നിലയത്തില്‍ നിന്നുള്ള വാര്‍ത്താ പ്രക്ഷേപണം നിര്‍ത്തലാക്കുന്നു


നീണ്ട അന്‍പത്‌ വര്‍ഷക്കാലമായി മലബാറിലെ കേള്‍വിക്കാരെ തൊട്ടുണര്‍ത്തിയ ആകാശവാണി കോഴിക്കോട്‌ നിലയത്തില്‍ നിന്നുള്ള വാര്‍ത്താവായന നിര്‍ത്തലാക്കാന്‍ നീക്കം.സംസ്ഥാനങ്ങളില്‍ ഒരു വാര്‍ത്ത നിലയം മതിയെന്ന കേന്ദ്ര സര്‍ക്കാര്‍ തീരുമാനത്തിന്റെ അടിസ്ഥാനത്തിലാണ്‌ കോഴിക്കോട്ടെ പ്രാദേശിക വാര്‍ത്ത വിഭാഗത്തിന്‌ താഴിടുന്നത്‌.


ആകാശവാണി കോഴിക്കോട്ടെ വാര്‍ത്ത ബുള്ളറ്റിന്‍ നിര്‍ത്തുന്നതോടെ ഒരു യുഗത്തിന്‌ കൂടി അവസാനമാകുകയാണ്‌. ഇനി മുതല്‍ തിരുവന്തപുരത്ത്‌ നിന്നുള്ള വാര്‍ത്തകളുടെ റിലേയാണ്‌ കോഴിക്കോട്‌ നിന്നുണ്ടാകുക.

ഒരു വര്‍ഷം മുന്‍പെടുത്ത തീരുമാനം പ്രതിഷേധത്തെ തുടര്‍ന്ന്‌ നടപടി താല്‍കാലികമായി മരവിപ്പിച്ചിരിക്കുകയായിരുന്നു. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക