Image

ഫിലിം ഫെസ്റ്റിവല്‍ കോംപ്‌ളക്‌സിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു

Published on 09 December, 2017
ഫിലിം ഫെസ്റ്റിവല്‍ കോംപ്‌ളക്‌സിന്റെ പ്രാരംഭ നടപടികള്‍ ആരംഭിച്ചു

തിരുവനന്തപുരം: ഡെലിഗേറ്റുകളുടെ എണ്ണം വര്‍ദ്ധിക്കുന്നത്‌ ചലച്ചിത്രമേളയുടെ വിജയത്തെയാണ്‌ സൂചിപ്പിക്കുന്നത്‌ എന്ന്‌ ചലച്ചിത്രഅക്കാദമി വൈസ്‌ ചെയര്‍മാന്‍ സംവിധായകന്‍ സിബി മലയില്‍ പറഞ്ഞു. എന്നാല്‍ അതിന്‌ അനുസരിച്ച്‌ സീറ്റുകള്‍ ലഭ്യമാക്കാന്‍ കഴിയുന്നില്ല. അതുകൊണ്ടാണ്‌ ഒരു ഫെസ്റ്റിവല്‍ കോംപ്‌ളക്‌സിനെ കുറിച്ച്‌ ചിന്തിക്കുന്നത്‌. അതിനുള്ള പ്രാരംഭ നടപടികള്‍ ആരംഭിച്ചു കഴിഞ്ഞു. അഞ്ചോ ആറോ തിയേറ്ററുകളുളള സമുച്ചയങ്ങള്‍ നിര്‍മ്മിക്കാനാണ്‌ ലക്ഷ്യമിടുന്നതെന്നും സിബി മലയില്‍ പറഞ്ഞു. 

ഓഖി ചുഴലി കൊടുങ്കാറ്റ്‌ വിതച്ച ദുരന്തത്തിന്റെ പശ്ചാത്തലത്തില്‍ ആഘോഷങ്ങള്‍ ഒവിവാക്കിയാണ്‌ ഇത്തവം മേളയുടെ സംഘാടനം. ഇത്‌ സര്‍ക്കാരിന്റെ തീരുമാനമാണ്‌. ഇത്തരത്തില്‍ ഒരു ദുരന്തം നേരിടുമ്പോള്‍ അതിന്‌ ഐക്യദാര്‍ഢ്യം പ്രഖ്യാപിക്കുക എന്നത്‌ നമ്മുടെ കടമയാണ്‌. അതുകൊണ്ടു തന്നെ സിനിമയ്‌ക്കപ്പുറമുള്ള ആഘോഷങ്ങളൊന്നും ഈ മേളയില്‍ ഉണ്ടാകില്ല എന്നു തന്നെയാണ്‌ സര്‍ക്കാരിന്റെ തീരുമാനം. സിനിമയുമായി ബന്ധപ്പെട്ടവര്‍ മാത്രമാണ്‌ മേളയില്‍ പങ്കെടുക്കുന്നത്‌. 

ആഘോഷ പരിപാടികളെല്ലാം ആസൂത്രണം ചെയ്‌തെങ്കിലും നിലവിലെ സാ
ഹചര്യത്തില്‍ അതെല്ലാം ഉപേക്ഷിക്കുകയായിരുന്നു. ഇവിടെ സിനിമ എന്നതു മാത്രമാണ്‌ ലക്ഷ്യം. അത്‌ പ്രേക്ഷകര്‍ കാണുകയും ആസ്വദിക്കുകയും വിലയിരുത്തുകയും ചെയ്യുമ്പോഴാണ്‌ മേള അര്‍ത്ഥപൂര്‍ണമാകുന്നത്‌. സിബി മലയില്‍ വ്യക്തമാക്കി. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക