Image

നിവിന്റെ കൊച്ചുണ്ണിക്കായി പ്രിയ ആനന്ദ് വേണ്ടെന്ന് വച്ചത് മൂന്ന് ചിത്രങ്ങള്‍

Published on 08 December, 2017
നിവിന്റെ കൊച്ചുണ്ണിക്കായി പ്രിയ ആനന്ദ് വേണ്ടെന്ന് വച്ചത് മൂന്ന് ചിത്രങ്ങള്‍

നിവിന്‍ പോളിയെ നായകനാക്കി റോഷന്‍ ആന്‍ഡ്രൂസ് സംവിധാനം ചെയ്യുന്ന കായംകുളം കൊച്ചുണ്ണിയില്‍ അഭിനയിക്കാന്‍ വേണ്ടി മൂന്നു പ്രോജക്ടുകള്‍ താന്‍ വേണ്ടന്നുവച്ചെന്ന് തെന്നിന്ത്യന്‍ സുന്ദരി പ്രിയ ആനന്ദ്. ആദ്യം നായികയായി തീരുമാനിച്ച അമലാ പോള്‍ തിരക്കുകള്‍ കാരണം ചിത്രത്തില്‍ നിന്നും പിന്മാറിയെന്ന് റോഷന്‍ ആന്‍ഡ്രൂസ് അറിയിച്ചിരുന്നു. അതിനു ശേഷമാണ് പ്രിയ ആനന്ദിന് നറുക്ക് വീണത്.

ചിത്രത്തില്‍ ജാനകിയെന്ന കഥാപാത്രത്തെയാണ് പ്രിയ ആനന്ദ് അവതരിപ്പിക്കുന്നത്. തെന്നിന്ത്യയില്‍ ഒരുപിടി മികച്ച ചിത്രങ്ങളിലൂടെ ജനപ്രീതി നേടിയ പ്രിയ ആനന്ദ് പൃഥ്വിരാജ് നായകനായ എസ്രയിലൂടെയാണ് മലയാളത്തില്‍ അരങ്ങേറ്റം കുറിച്ചത്. കായംകുളം കൊച്ചുണ്ണിയിലൂടെ വീണ്ടും മോളിവുഡിലെത്തുമ്‌ബോള്‍ ജാനകിയെയും മലയാളികള്‍ കൈനീട്ടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് താരം.

ചിത്രം പ്രഖ്യാപിച്ചപ്പോള്‍ അമല പോളിനെയാണ് നായികയായി നിശ്ചയിച്ചിരുന്നത്. അമലയുടെ കാരക്ടര്‍ പോസ്റ്റര്‍ പുറത്തിറക്കുകയും ചെയ്തിരുന്നു. എന്നാല്‍, തുടര്‍ച്ചയായുണ്ടായ മഴയെ തുടര്‍ന്ന് ഷൂട്ടിംഗ് ഷെഡ്യൂള്‍ മാറ്റേണ്ടി വന്നതോടെ അമലാ പോള്‍ അനുവദിച്ചിരുന്ന ഡേറ്റിലും മാറ്റം വന്നിരുന്നു. ഇതാണ് ചിത്രത്തില്‍ നിന്നും ഇവര്‍ പിന്മാറാനുണ്ടായ കാരണം.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക