Image

ബെര്‍മിംഗ്ഹാമില്‍ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ഒന്പതിന്

Published on 05 December, 2017
ബെര്‍മിംഗ്ഹാമില്‍ രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ഒന്പതിന്

ബെര്‍മിംഗ്ഹാം: സെഹിയോന്‍ യൂറോപ്പ് ഡയറക്ടര്‍ ഫാ.സോജി ഓലിക്കല്‍ നയിക്കുന്ന രണ്ടാം ശനിയാഴ്ച കണ്‍വന്‍ഷന്‍ ഡിസംബര്‍ ഒന്പതിന് ബെര്‍മിംഗ്ഹാം ബഥേല്‍ സെന്ററില്‍ നടക്കും. ലങ്കാസ്റ്റര്‍ രൂപത ബിഷപ് മൈക്കിള്‍ ഗ്രിഗറി കാംബെല്‍, ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍, സെഹിയോന്‍ യൂറോപ്പിലെ പ്രമുഖ ആത്മീയ ശുശ്രൂഷകന്‍ ബ്രദര്‍ ജോസ് കുര്യാക്കോസ് എന്നിവരും വിവിധ ശുശ്രൂഷകള്‍ക്ക് നേതൃത്വം നല്‍കും.

രാവിലെ എട്ടിന് മരിയന്‍ റാലിയോടെ തുടങ്ങുന്ന കണ്‍വന്‍ഷന്‍ വൈകുന്നേരം നാലിന് ദിവ്യകാരുണ്യ പ്രദക്ഷിണത്തോടെ സമാപിക്കും.

ശക്തമായ വിടുതലുകളും അതുവഴി അനേകര്‍ക്ക് ജീവിത നവീകരണവും പകര്‍ന്നുകൊണ്ടിരിക്കുന്ന കണ്‍വന്‍ഷനില്‍ ഇംഗ്ലീഷിലും മലയാളത്തിലും കുന്പസാരിക്കുന്നതിനും സ്പിരിച്വല്‍ ഷെയറിംഗിനും സൗകര്യമുണ്ടായിരിക്കും.
കുട്ടികള്‍ക്ക് ഇംഗ്ലീഷില്‍ പ്രത്യേക കണ്‍വന്‍ഷന്‍ നടക്കും.

രണ്ടു വേദികളിലായി ഒരേസമയം ഇംഗ്ലീഷിലും മലയാളത്തിലുമായാണ് ശുശ്രൂഷകള്‍. ഇംഗ്ലീഷിലും മലയാളത്തിലും മറ്റുഭാഷകളിലുമുള്ള ബൈബിള്‍, പ്രാര്‍ഥനാ പുസ്തകങ്ങള്‍, മറ്റ് പ്രസിദ്ധീകരണങ്ങള്‍ എന്നിവ കണ്‍വന്‍ഷന്‍ സെന്ററില്‍ ലഭ്യമാണ്.

വിവരങ്ങള്‍ക്ക്: ഷാജി 07878149670, അനീഷ് 07760254700, ബിജുമോന്‍ മാത്യു 07515 368239. 

വിലാസം: ബഥേല്‍ കണ്‍വന്‍ഷന്‍ സെന്റര്‍, കെല്‍വിന്‍ വേ, വെസ്റ്റ് ബ്രോംവിച്ച്, ബെര്‍മിംഗ്ഹാം.

റിപ്പോര്‍ട്ട്: ബാബു ജോസഫ്

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക