Image

മലയാളി യുവാവ് ബെര്‍ലിനില്‍ അപകടത്തില്‍ മരിച്ചു

Published on 03 December, 2017
മലയാളി യുവാവ് ബെര്‍ലിനില്‍ അപകടത്തില്‍ മരിച്ചു

ബെര്‍ലിന്‍: മലയാളി യുവാവ് ബെര്‍ലിനില്‍ വാഹനാപകടത്തില്‍ മരിച്ചു. ബെര്‍ലിനില്‍ താമസിക്കുന്ന മല്ലപ്പള്ളി സ്വദേശിയായ വട്ടശേരിലായ പൊയ്ക്കുടിയില്‍ ജോസഫിന്റെയും (കുഞ്ഞുമോനച്ചന്‍) ആനിയുടെയും മകന്‍ ജിനു (39) ബെര്‍ലിനില്‍ സബ്വേ (യു ബാന്‍) യില്‍ ഉണ്ടായ അപകടത്തില്‍ മരിച്ചത്. അപകട കാരണം വ്യക്തമല്ല. 

കഴിഞ്ഞ വര്‍ഷം ഓഗസ്റ്റ് മൂന്നിനാണ് ജിനു വിവാഹിതനായത്. വിയന്നയിലുള്ള ഭാര്യയുടെ അടുത്തേയ്ക്കു പോകുവാനുള്ള തായാറെടുപ്പിനിടെയാണ് ജിനുവിനെ മരണം കവര്‍ന്നത്. വിയന്നയില്‍ താമസിക്കുന്ന കന്യാക്കോണില്‍ മാത്യുവിന്റെയും മരിയയുടെയും മകള്‍ മിനിതയാണ് ഭാര്യ. 

കംപ്യൂട്ടര്‍ വിദഗ്ധനായ ജിനുവിന് ഒരു സഹോദരിയുണ്ട്. 

മുന്പ് ബോണിലെ എംബസിയില്‍ ജോലിക്കാരനായിരുന്ന ജോസഫ് പിന്നീട് ബെര്‍ലിനിലേയ്ക്ക് സ്ഥലം മാറിയിരുന്നു. 

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക