Image

ആഴിയും തീരവും (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)

Published on 01 December, 2017
ആഴിയും തീരവും (കവിത: ഡോ. ഇ.എം. പൂമൊട്ടില്‍)
ആഴിയും തീരവും ഏറിയ കാലമായ്
ആത്മബന്ധത്തില്‍ വസിച്ചിരുന്നു
കാറ്റിന്‍ സ്വരരാഗമേകും ലയമതില്‍
ചേര്‍ന്നവര്‍ ആലപിച്ചീ ഗീതകം:
വേര്‍പിരിച്ചീടുവാനാവില്ല ഞങ്ങളെ
മേദിനിയില്‍ വിധിയൊന്നിനാലും!

തിരകളാം കൈകളാല്‍ വാരിധി നിത്യം
തീരമാം ദേശങ്ങളെ തഴുകി
ആഴിയെ ചുംബിച്ചു രോഘവും സര്‍വ്വദാ
ആത്മനാ മേവി സംതൃപ്തിയതില്‍!

ഏറെനാള്‍ നിന്നില്ലയീ സ്‌നേഹബന്ധം
ഓടിയെത്തി ഒരു വന്‍ ദുരന്തം
ആഴിതന്‍ രൗദ്രം ഒരുനാള്‍ സുനാമിയായ്
ഏറ്റുവാങ്ങി ക്ഷമയോടെ തീരം!

കഷ്ടത, നഷ്ടവും മൃത്യവും നല്‍കിയ
ദുഖം വിലാപമായ് തീര്‍ന്നനേരം
കാറ്റിനാലുലയുന്ന പൂമരച്ചില്ലകള്‍
സാന്ത്വനം കുലമതിന്‍ കാലിലോതി:
സ്ഥാവരമല്ല യാതൊന്നുമീ ഭൂമിയില്‍
സ്ഥാനമാനങ്ങളതും നശ്വരം
പൂര്‍വ്വകാല സ്മൃതിയേകുന്ന നൊമ്പരം
സര്‍വ്വം മറന്നു മുന്നേറുക നീ!!
Join WhatsApp News
Elma 2017-12-01 15:06:38
This poem conveys a great message: Hardship is part of life. Face it boldly with hope in the future. Let life go on!
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക