Image

മൂന്നാമത് ജീവകാരുണ്യ വിരുന്ന് ബാസലില്‍ നടന്നു

Published on 28 November, 2017
മൂന്നാമത് ജീവകാരുണ്യ വിരുന്ന് ബാസലില്‍ നടന്നു

ബാസല്‍ : സ്വിറ്റ്‌സര്‍ലണ്ടിലെ ബാസല്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന വനിതാജീവകാരുണ്യ പ്രസ്ഥാനമായ ഏയ്ഞ്ചല്‍സ് ചാരിറ്റിയും ബാസല്‍ സെന്റ് ആന്റണീസ് പരീഷ് സമൂഹവും സംയുക്തമായി നടത്തിയ ജീവകാരുണ്യ വിരുന്ന് സ്വിസ്സിലെ ബാസലില്‍ നടന്നു . സ്വദേശികളോടൊപ്പം മലയാളി സമൂഹത്തിന്റെയും പ്രോത്സാഹനം പരിപാടികളുടെ വിജയത്തിനു കാരണമായി . 

ചാരിറ്റി ലഞ്ച് ഇവന്റിനോടനുബന്ധിച്ച് ബാസല്‍ സെന്റ് ആന്ററണീസ് പാരിഷ് വികാര്‍ സ്‌റ്റേഫാന്‍ ക്ലെമ്മറിന്റെ അധ്യക്ഷതയില്‍ നടന്ന സമ്മേളനത്തില്‍ ഏയ്ഞ്ചല്‍സ് പ്രസിഡന്റ് ആന്‍സമ്മ മുട്ടാപ്പിള്ളില്‍ സ്വാഗതം ആശംസിക്കുകയും ഫാ. മാര്‍ട്ടിന്‍ പയ്യപ്പിള്ളിയില്‍ ആശംസ അര്‍പ്പിക്കുകയും ചെയ്തു. കേരളാ കള്‍ച്ചറല്‍ ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് വനിതാ വിഭാഗത്തിന്റെ നേതൃത്വത്തില്‍ നടക്കുന്ന ചാരിറ്റിപ്രവര്‍ത്തനങ്ങളെ കെസിഎസ്സി പ്രസിഡന്റ് ലാലു ചിറക്കല്‍ അനുമോദിച്ചു.

ഏയ്ഞ്ചല്‍സ് ബാസല്‍ ചാരിറ്റി നടത്തിയ ജീവകാരുണ്യ പ്രവര്‍ത്തനങ്ങളുടെ ഒരു വീഡിയോ ചടങ്ങില്‍ പ്രദര്‍ശിപ്പിച്ചു. ഇവന്റിനോടനബന്ധിച്ച് കെസിഎസ്സിയിലെ യുവകലാ പ്രതിഭകള്‍ വിവിധ ഇനം പ്രോഗ്രാമുകള്‍ അവതരിപ്പിച്ചു. റോഷന്‍ പുരക്കല്‍ പരിപാടികളുടെ മോഡറേറ്ററായി പ്രവര്‍ത്തിച്ചു.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക