Image

പരാജിതന്റെ ഇരിപ്പിടം (രാജന്‍ കിണറ്റിങ്കര )

രാജന്‍ കിണറ്റിങ്കര Published on 26 November, 2017
പരാജിതന്റെ ഇരിപ്പിടം (രാജന്‍ കിണറ്റിങ്കര )
പിന്‍ബെഞ്ചില്‍

ഇരിക്കാനാണ്

എനിക്കെന്നും  ഇഷ്ടം

 

എനിക്കു മുന്നെ

പോയവരെയും

എനിക്കു ശേഷം

വന്നവരെയും

കാണുവാന്‍ എനിക്ക്

പിന്‍ തിരിഞ്ഞ്

നോക്കേണ്ടതില്ല.

 

എന്റെ ദൃഷ്ടികള്‍

ചാരമായ

ഇന്നലെകളിലല്ല

വിടരാന്‍ പോകുന്ന

നാളെയിലാണ് ..

 

കൊഴിഞ്ഞ പകലിന്റെ

വിഷാദങ്ങളല്ല

പ്രതീക്ഷകള്‍ പേറുന്ന

ഭാവിയുടെ

ഉല്‍ക്കണ്ഠകളാണ്

എന്റെ കണ്ണില്‍

നിഴല്‍ വീഴ്ത്തുന്നത് ..

 

എനിക്കെന്നും ഇഷ്ടം

അവസാന ബെഞ്ചാണ്

 

എനിക്കു പുറകില്‍

മതിലുകളില്ല

വിലങ്ങുകളില്ല

അധികാരത്തിന്റെ

ആജ്ഞാ സ്വരങ്ങളില്ല

ഉള്ളത്

പരാജിതര്‍ക്കുള്ള

പിന്‍വാതിലുകള്‍ മത്രം  ..

 

പിന്‍ ബെഞ്ച്

ഒരു രക്ഷാ കവചമാണ്

ഒളിക്കാനും

ഉറങ്ങാനും, പിന്നെ

മുന്നിലെ

കണ്ഠവിക്ഷോഭങ്ങളെ

അതിജീവിക്കാനും ..

 

എനിക്കെന്നും

പിന്‍ ബെഞ്ചുകാരന്‍

ആകാനാണിഷ്ടം

മുന്‍നിരകളിലെ

പരാജിതര്‍ക്കു പുറകില്‍

സ്വാതന്ത്ര്യത്തിന്റെ

വിജയം ആഘോഷിക്കാന്‍ ..



പരാജിതന്റെ ഇരിപ്പിടം (രാജന്‍ കിണറ്റിങ്കര )
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക