Image

സ്റ്റീവനേജില്‍ മാര്‍ സ്രാന്പിക്കലിന്റെ ഇടയസന്ദര്‍ശനം 29, 30 തീയതികളില്‍

Published on 25 November, 2017
സ്റ്റീവനേജില്‍ മാര്‍ സ്രാന്പിക്കലിന്റെ ഇടയസന്ദര്‍ശനം 29, 30 തീയതികളില്‍

സ്റ്റീവനേജ്: ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാന്പിക്കല്‍ ഇടയസന്ദര്‍ശനത്തിന്റെ ഭാഗമായി രൂപതാ മക്കളെ നേരില്‍ കാണുവാനും അവരുടെ ഭവനങ്ങളില്‍ വെഞ്ചിരിപ്പ് കര്‍മം നടത്തുന്നതിനുമായി സ്റ്റീവനേജില്‍ എത്തുന്നു. 

നവംബര്‍ 29, 30 (ബുധന്‍, വ്യാഴം) തീയതികളില്‍ രാവിലെ 9.30 മുതല്‍ രാത്രി 9.30 വരെയാണ് ഭവന സന്ദര്‍ശനം. ബുധന്‍ രാവിലെ സെന്റ് നിക്കോളാസ് പ്രദേശത്തുള്ള ഭവനങ്ങളില്‍ സന്ദര്‍ശനം ആരംഭിച്ചു രാത്രിയോടെ ഗ്രേറ്റ് ആഷ്ബി, ചെല്‍സ് പ്രദേശങ്ങള്‍ പൂര്‍ത്തിയാക്കും വ്യാഴം ബെഡ്വെല്‍ പ്രദേശത്തു നിന്ന് തുടങ്ങി ഓള്‍ഡ് ടൗണ്‍, ഫിഷെസ് ഗ്രീന്‍ പ്രദേശങ്ങള്‍ പൂര്‍ത്തിയാക്കും.

ഭവനങ്ങളില്‍ പ്രാര്‍ഥനകളിലൂടെ ആല്മീയ ചൈതന്യം നിറക്കുവാനും പ്രഭാതസന്ധ്യാ പ്രാര്‍ഥനകള്‍ക്കു ഭവനങ്ങളില്‍ ആക്കം കൂട്ടുവാനും മാര്‍ സ്രാന്പിക്കലിന്റെ സന്ദര്‍ശനം പ്രയോജനകരമാകും.

രൂപത ആരംഭിച്ച ആദ്യ വര്‍ഷം തന്നെ ദൈവം നല്‍കിയ വലിയ അനുഗ്രഹങ്ങള്‍ക്കും അതിനോടൊപ്പം കുടുംബങ്ങള്‍ നല്‍കിയ പിന്തുണക്കും നന്ദി പറയുവാന്‍ ഏറ്റവും ഉചിതം ഒന്നിച്ചുള്ള പ്രാര്‍ഥനകളും സ്തുതിപ്പുകളുമാണ് എന്ന പിതാവിന്റെ വീക്ഷണമാണ് ഭവന സന്ദര്‍ശനങ്ങള്‍ക്കായുള്ള പദ്ധതിക്കു ആരംഭമായത്. രൂപതയില്‍ ആയിരത്തില്‍ പരം ഭവനങ്ങള്‍ ഇതിനോടകം പിതാവ് സന്ദര്‍ശിച്ചു കഴിഞ്ഞു.

സ്റ്റീവനേജിലെ ഭവന സന്ദര്‍ശനങ്ങളില്‍ ചാപ്ലിന്‍ ഫാ.സെബാസ്റ്റ്യന്‍ ചാമക്കാല, സെക്രട്ടറി ഫാ.ഫാന്‍സുവ പത്തില്‍ എന്നിവര്‍ക്കൊപ്പം പാരീഷ് കമ്മിറ്റി അംഗങ്ങളും മാര്‍ സ്രാന്പിക്കലിനെ അനുധാവനം ചെയ്യും.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക