Image

സ്വിറ്റ്‌സര്‍ലന്‍ഡില്‍ കൂടുതല്‍ വിദേശ ജോലിക്കാരെ അനുവദിക്കും

Published on 24 November, 2017
സ്വിറ്റ്‌സര്‍ലന്‍ഡില്‍ കൂടുതല്‍ വിദേശ ജോലിക്കാരെ അനുവദിക്കും

ജനീവ: അടുത്ത വര്‍ഷം മുതല്‍ സ്വിറ്റ്‌സര്‍ലന്‍ഡില്‍ കൂടുതല്‍ വിദേശ ജോലിക്കാര്‍ക്ക് അവസരം നല്‍കാന്‍ സ്വിസ് സര്‍ക്കാരിന്റെ തീരുമാനിച്ചു.

ഈ വര്‍ഷം യൂറോപ്യന്‍ യൂണിയനു പുറത്തുനിന്നുള്ള 7500 പേര്‍ക്ക് ജോലി ചെയ്യാനാണ് പെര്‍മിറ്റ് നല്‍കിയിരുന്നത്. അടുത്ത വര്‍ഷം ഇത് എണ്ണായിരമായി ഉയര്‍ത്തും. ഇതില്‍ 3500 എണ്ണം ബി പെര്‍മിറ്റുകളും 4500 എണ്ണം എല്‍ പെര്‍മിറ്റുകളുമായിരിക്കും.

കടുത്ത തൊഴിലാളി ക്ഷാമം നേരിടുന്ന പല സ്വിസ് കാന്റീനുകള്‍ക്കും തീരുമാനം നേരിയ ആശ്വാസം നല്‍കുന്നു. 2014 ലെ ജനഹിത പരിശോധനാ ഫലം അനുസരിച്ചാണ് സ്വിറ്റ്‌സര്‍ലന്‍ഡില്‍ വിദേശ ജോലിക്കാര്‍ക്കുള്ള ക്വോട്ട കുത്തനെ വെട്ടിക്കുറച്ചത്. കഴിഞ്ഞ വര്‍ഷവും എണ്ണം വര്‍ധിപ്പിച്ചിരുന്നെങ്കിലും 2014 ലേതിനോളം ഇനിയും എത്തിയിട്ടില്ല.

റിപ്പോര്‍ട്ട്: ജോസ് കുന്പിളുവേലില്‍

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക