Image

ഫൊക്കാനാ 2018 കണ്‍വന്‍ഷന്‍; മലയാളിയുടെ മാമാങ്കത്തിന് കൗണ്ട് ഡൗന്‍ തുടങ്ങി

ശ്രീകുമാര്‍ ഉണ്ണിത്താന്‍ Published on 24 November, 2017
ഫൊക്കാനാ 2018 കണ്‍വന്‍ഷന്‍; മലയാളിയുടെ മാമാങ്കത്തിന് കൗണ്ട് ഡൗന്‍ തുടങ്ങി
2018 ജൂലൈ 4 മുതല്‍ 7 വരെ ഫിലാഡല്‍ഫിയായിലെ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ആന്‍ഡ് കാസിനോയില്‍ വെച്ച് ഫൊക്കാനാ നാഷണല്‍ കണ്‍വന്‍ഷന് വേണ്ടിയുള്ള ഒരുക്കങ്ങള്‍ പുരോഗമിക്കുന്നു. നോര്‍ത്ത് അമേരിക്കയുടെ നാനാഭാഗത്തുനിന്നും കേരളത്തില്‍ നിന്നും എത്തിച്ചേരുന്ന അതിഥികളേയും, കലാസാംസ്കാരിക പ്രമുഖരേയും രാഷ്ട്രീയ നേതാക്കളേയും സ്വീകരിക്കാന്‍ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ ഒരുങ്ങിക്കഴിഞ്ഞു.

നാലു ദിവസങ്ങളിലായി അരങ്ങേറുന്ന ഈ മലയാളി മഹാ സമ്മേളനത്തിന് ആതിഥ്യമരുളാന്‍ വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്റര്‍ എന്തുകൊണ്ടും പര്യാപ്തമാണെന്ന കാര്യത്തില്‍ യാതൊരു സംശയവുമില്ലെന്ന് പ്രസിഡന്റ് തമ്പി ചാക്കോ,ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ് എന്നിവര്‍ അറിയിച്ചു. ഹോട്ടല്‍ സമുച്ചയത്തിനു പുറത്തുപോകാതെ തന്നെ കേരളത്തനിമയാര്‍ന്ന തനി നാടന്‍ ഭക്ഷണമൊരുക്കാനുള്ള സംവിധാനവും ഏര്‍പ്പെടുത്തിക്കഴിഞ്ഞു. ഈ കണ്‍വന്‍ഷണ്‍ ഫൊക്കാനായുടെ ചരിത്രത്തിലെ തന്നെ ഒരു മഹാസംഭവം ആകാന്‍ ഭരവാഹികള്‍ ശ്രമികുന്നുണ്ട്.

ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സംഘടന ആയ ഫൊക്കാനയുടെ 2018 ലെ ജനറല്‍ കണ്‍വെന്‍ഷന് ഫിലാഡല്‍ഫിയായിലെ പമ്പയും മറ്റ് മലയാളിസംഘടനകളും കുടി ആതിഥ്യം വഹിക്കുന്നത് . ഫിലാഡല്‍ഫിയായില്‍ നടക്കുന്ന ഫൊക്കാനയുടെ മഹോത്സവം എന്നതിലുപരി അമേരിക്കന്‍ മലയാളികളുടെ സംഘടനകളുടെ സംഘടന ആയ ഫൊക്കാന മുപ്പത്തിനാല് വര്‍ഷത്തെ ചരിത്ര നിയോഗത്തില്‍ കൂടി കടന്നു പോകുന്നു എന്ന പ്രത്യേകത കൂടി ഉണ്ട് ഈ കണ്‍വെന്‍ഷന് .അതിനുള്ള തയ്യാറെടുപ്പ് കൂടി അമേരിക്കയുടെ വിവിധ സംസ്ഥാനങ്ങളില്‍ നടക്കുമ്പോള്‍ അവയുടെ പരിസമാപ്തി കൂടി ആകും ഫിലാഡല്‍ഫിയായില്‍ നടക്കുക.

ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങളുടെ കണ്ണാടിയാണ് ഫൊക്കാനാ ജനറല്‍ കണ്‍വെന്‍ഷന്‍. നാം ഇതുവരയും എന്തു ചെയ്യതു, എന്തു നേടി, നമ്മുടെ പ്രസക്തി, ശക്തി ഒക്കെ ആധികാരികമായി പറയുവാന്‍ ഈ കണ്‍വെന്‍ഷന്റെ വേദികള്‍ നാം ഉപയോഗപ്പെടുത്തും .ഫൊക്കാനാ വെറുതേ ഒന്നും പറയില്ല. വെറുതേ ഒന്നിനും പണം മടുക്കാറുമില്ല.നമ്മുടെ പ്രധാന ലക്ഷ്യമായ ജീവകാരുണ്യ പ്രവര്‍ത്തനം മറ്റാര്‍ക്കും പകര്‍ത്താനോ അതികരിക്കുവാനോ ആര്‍ക്കും ആയിട്ടുമില്ല.കേരളത്തില്‍ ഫൊക്കാനാ നടത്തിയ ചാരിറ്റിപ്രവര്‍ത്തനങ്ങള്‍ ശ്രദ്ധേയങ്ങളാണ്. കേരളത്തിന്റെ വിവിധ പ്രദേശങ്ങളില്‍ നമ്മള്‍ ഇതുവരെ വിതരണം ചെയ്യത സഹായങ്ങളും മറ്റു പരിപാടികളും എന്നും സ്മരണീയവും മാതൃകയുമാണ്.

വിദ്യാഭ്യാസ സഹായം,വിവാഹസഹായം,ആതുരശുശ്രുഷയ്ക്കുള്ള സഹായം തുടങ്ങിയ എന്നും അഭിമാനകരവും പുണ്യവുമായ പ്രവര്‍ത്തനങ്ങളാണ് അവ. കൂടാതെ സര്‍ക്കാരിന്റെ പല പദ്ധതികളില്‍ സഹകരിച്ചും അല്ലാതെ സ്വതന്ത്രവുമായും ഭവനരഹിതരായവര്‍ക്ക് വീടുകള്‍, അതിന്റെ പ്രവര്‍ത്തനം ഇപ്പോഴും പുരോഗമിച്ചുകൊണ്ടിരിക്കുന്നു ,അങ്ങനെ വളരെ ജനകീയമായ നിരവധി പദ്ധതികള്‍ക്ക് ഈ കമ്മിറ്റി ചുക്കാന്‍ പിടിക്കുന്നു .

2018 ജൂലൈ 4 മുതല്‍ ഫിലാഡല്‍ഫിയായിലെനടക്കുവാന്‍ പോകുന്ന കണ്‍വെഷന്റെ മുന്നോടിയായി കണ്‍വെഷന്‍ കിക്കോഫ് വളരെ നേരത്തെ തുടങ്ങുവാനും സാധിച്ചു . എല്ലാ അംഗസംഘനകളും കിക്കോഫ് ഗംഭീരമായി ആഘോഷിക്കുവാനുള്ള തയ്യാറെടുപ്പുകളിലാണ് . ഏര്‍ലി ബേര്‍ഡ് രെജിസ്‌ട്രേഷന്‍ ജനുവരി 31 ന് തീരുമെന്നും അതിനു ശേഷം രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് രെജിസ്‌ട്രേഷന്‍ ഫീസ് കൂടുവാന്‍ സാധ്യത ഉണ്ട്. ജനുവരി 31വരെ രെജിസ്റ്റര്‍ ചെയുന്നവര്‍ക്ക് വാലി ഫോര്‍ജ് കണ്‍വന്‍ഷന്‍ സെന്ററില്‍ തന്നെ റുമകള്‍ ലഭിക്കുന്നതാണെന്ന് ട്രഷറര്‍ ഷാജി വര്‍ഗീസ്; എക്‌സി. വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍ എന്നിവര്‍ അറിയിച്ചു.


ഈ ഉത്സവ കാലം നമ്മളുടെ ചരിത്രത്തില്‍ അവിസ്മരണീമായിരിക്കും.യുവജനങ്ങളുടെ പങ്കാളിത്തം കൊണ്ട് ശ്രെദ്ധ നേടുന്ന മഹോത്സവമാകും ഈ ഫൊക്കാനാ കണ്‍വെന്‍ഷന്‍ .ഈ കണ്‍വന്‍ഷന്‍ ഒരു ചരിത്ര വിജയം ആക്കുക എന്നത് തങ്ങളുടെ ലക്ഷ്യം എന്ന് ട്രസ്റ്റി ബോര്‍ഡ്‌ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്; ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍,കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍ എന്നിവര്‍ അഭിപ്രായപ്പെട്ടു.

ഫൊക്കാനയുടെ പേരും പ്രശസ്തിയും ഈ കണ്‍വന്‍ഷന്‍ ലോകം മുഴുവന്‍ പരത്തുക എന്നതാണ് ലക്ഷ്യം. 2018 കണ്‍വന്‍ഷന്‍ കഴിയുമ്പോള്‍ ഫൊക്കാനയുടെ കൊടക്കൂറ കുറെക്കൂടി ഉയരത്തില്‍ പാറിക്കളിയ്ക്കും.നിരവധി പദ്ധികള്‍ നാം ആവിഷ്ക്കരിച്ചു നടപ്പിലാക്കിക്കഴിഞ്ഞു. നമുക്കു ഇനിയും വളരെ ദൂരം നടക്കാനുണ്ട് . നമ്മുടെ അര്‍ത്ഥപൂര്‍ണ്ണമായ ആ സഞ്ചാരത്തിനു ഫിലാഡല്‍ഫിയാ ഒരു പാതയൊരുക്കലാണ്. വളരെ ചിട്ടയോടു കൂടി പ്രവര്‍ത്തനങ്ങള്‍ക്ക് തുദക്കമിട്ടതായി പ്രസിഡന്റ് തമ്പി ചാക്കോ,ജനറല്‍ സെക്രട്ടറി ഫിലിപ്പോസ് ഫിലിപ്പ്;ട്രഷറര്‍ ഷാജി വര്‍ഗീസ്; എക്‌സി. വൈസ് പ്രസിഡന്റ് ജോയ് ഇട്ടന്‍;ട്രസ്റ്റി ബോര്‍ഡ്‌ചെയര്‍മാന്‍ ജോര്‍ജി വര്‍ഗീസ്; ഫൗണ്ടേഷന്‍ ചെയര്‍മാന്‍ പോള്‍ കറുകപ്പള്ളില്‍,കണ്‍വന്‍ഷന്‍ ചെയര്‍മാന്‍ മാധവന്‍ നായര്‍ ,വിമന്‍സ് ഫോറം ചെയര്‍ ലീലാ മാരേട്ട് ; വൈസ് പ്രസിഡന്റ് ജോസ്കാനാട്ട്; അസോ. സെക്രട്ടറി ഡോ. മാത്യു വര്‍ഗീസ്;അഡീഷണല്‍ അസോ. സെക്രട്ടറി ഏബ്രഹാം വര്‍ഗീസ്;അസോ. ട്രഷറര്‍ ഏബ്രഹാം കളത്തില്‍ ;അഡീ. അസോ. ട്രഷറര്‍ സണ്ണി മറ്റമന എന്നിവര്‍ അറിയിച്ചു.

നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും വലിയ സംഘടന ഹോസ്റ്റ് ചെയ്യുന്ന കണ്‍വെന്‍ഷന്‍ കേരളത്തിന്റെ സാമൂഹ്യ സാംസ്കാരിക ഭൂമികയാകും ഫിലാഡല്‍ഫിയായില്‍ വരച്ചു കാട്ടുക .വരൂ..മലയാളിയുടെ മാമാങ്കം കൗണ്ട് ഡൌന്‍ തുടങ്ങിക്കഴിഞ്ഞു.
ഫൊക്കാനാ 2018 കണ്‍വന്‍ഷന്‍; മലയാളിയുടെ മാമാങ്കത്തിന് കൗണ്ട് ഡൗന്‍ തുടങ്ങി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക